• HOME
  • »
  • NEWS
  • »
  • film
  • »
  • അടിപൊളിയല്ല, അതുക്കും മേലെ; ട്രാൻസിലെ രാത്ത് സേ ഭീ... ഗാനത്തിൽ നസ്രിയ

അടിപൊളിയല്ല, അതുക്കും മേലെ; ട്രാൻസിലെ രാത്ത് സേ ഭീ... ഗാനത്തിൽ നസ്രിയ

Nazriya Nazim is rocking in her song in Trance | ലിറിക്കൽ വീഡിയോ ആണെങ്കിലും നസ്രിയയുടെ തകർപ്പൻ പ്രകടനം ഉറപ്പ് തരുന്നതാണ് ട്രാൻസിൽ നിന്നും പുറത്തു വന്ന ഈ ഗാനം

  • Share this:
    ലിറിക്കൽ വീഡിയോ ആണെങ്കിലും നസ്രിയയുടെ തകർപ്പൻ പ്രകടനം ഉറപ്പ് തരുന്നതാണ് ട്രാൻസിൽ നിന്നും പുറത്തു വന്ന ഈ ഗാനം. ജാക്സൺ വിജയൻ ഈണമിട്ട്, സ്നേഹ ഖൻവാൽക്കർ നേഹ നായർ എന്നിവർ ചേർന്ന ഗാനം രചിച്ചിരിക്കുന്നത് വിനായക് ശശികുമാറും കമൽ കാർത്തിക്കും ചേർന്നാണ്. ചിത്രം ഫെബ്രുവരി 14 വാലന്റൈൻ ദിനത്തിൽ പുറത്തിറങ്ങും.

    അൻവർ റഷീദ് എന്റർടെയിൻമെന്റിന്റെ ബാനറിൽ അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ട്രാൻസ്'. 'ബാംഗ്ലൂർ ഡേയ്സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിക്കുന്ന ട്രാൻസിൽ ഫഹദ് ഫാസിൽ, ഒരു മോട്ടിവേഷണൽ ട്രെയിനറുടെ വേഷമാണ് ചെയ്യുന്നത്.

    'ട്രാൻസി'ന്റെ തിരക്കഥ വിൻസെന്റ് വടക്കന്റേതാണ്. രാം ഗോപാൽ വർമ്മയുടെ ശിവയ്ക്ക് ശേഷം (2006) മറ്റൊരു സംവിധായകനുവേണ്ടി അമൽ നീരദ് ക്യാമറ ചലിപ്പിക്കുന്നത് 'ട്രാൻസി'ന് വേണ്ടിയാണ്.

    തമിഴിലെ പ്രമുഖ സംവിധായകൻ ഗൗതം മേനോൻ ഒരു പ്രധാന വേഷത്തിലെത്തുന്ന 'ട്രാൻസി'ൽ സൗബിൻ ഷാഹിർ, വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, അർജുൻ അശോകൻ, ജിനു ജോസഫ്, അശ്വതി മേനോൻ, ശ്രിന്ദ, ധർമജൻ ബോൾഗാട്ടി, അമൽഡ ലിസ് തുടങ്ങി ഒരു വൻ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.

    സൗണ്ട് ഡിസൈനിംഗിന് വളരെയധികം പ്രാധാന്യമുള്ള 'ട്രാൻസി'ന് വേണ്ടി അത് നിർവഹിക്കുന്നത് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ്.ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡെയ്സ്, പറവ എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രവീൺ പ്രഭാകർ എഡിറ്റിംഗ് നിർവഹിക്കുന്ന അൻവർ റഷീദ് ചിത്രമാണ് ട്രാൻസ്.

    പ്രമുഖ സംഗീത സംവിധായകനായ റെക്‌സ് വിജയന്റെ സഹോദരൻ ജാക്സൺ വിജയൻ, സംഗീത സംവിധായകനായി 'ട്രാൻസി'ൽ അരങ്ങേറുന്നു. അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. വിനായക് ശശികുമാർ ഗാനരചന നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സുഷിൻ ശ്യാമും ജാക്സൺ വിജയനുമാണ് ഒരുക്കിയിരിക്കുന്നത്.

    First published: