ഈ താരദമ്പതികൾ എപ്പോൾ ഒന്നിച്ച് വന്നാലും ക്യൂട്ട് എന്ന് പറയാതിരിക്കാൻ കഴിയില്ല. അങ്ങനെയാണ് നസ്രിയയും ഫഹദും. ഏറ്റവും പുതിയ ചിത്രമായ ട്രാൻസിൽ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഫഹദും നസ്രിയയും സ്ക്രീനിൽ ഒന്നിച്ചെത്തിയിരുന്നു. താരജോഡിക്ക് സ്ക്രീനിലും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
കൊറോണ ബാധയെ തുടർന്ന് എല്ലാവരും വീട്ടിലിരിക്കുന്ന സാഹചര്യത്തിൽ നസ്രിയയും ഫഹദും തങ്ങളുടെ നിമിഷങ്ങൾ ഒന്നിച്ച് ചിലവിടുകയാണ്. അത്തരത്തിൽ ഒന്നിച്ച് ചിലവിട്ട നേരം ഒപ്പിച്ച കുറുമ്പിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ നസ്രിയ പോസ്റ്റ് ചെയ്യുന്നു.
കുസൃതിക്കാരിയായ നസ്രിയ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇട്ട് കൈവിരലുകൾ നൃത്തം ചെയ്യിക്കുന്ന സംഭവം കണ്ടു കൊണ്ട് തൊട്ടടുത്ത് തന്നെ ഫഹദുമുണ്ട്. എന്നാൽ നസ്രിയ ചെയ്യുന്നത് കണ്ട് അമ്പരന്ന ഭാവമാണ് ഫഹദിന്റെ മുഖത്തു നിന്നും വായിച്ചെടുക്കാനാവുക. അത് പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ ശ്രമിക്കുകയാണെന്ന് നസ്രിയ വീഡിയോ ക്യാപ്ഷനിൽ പറയുന്നുമുണ്ട്. എന്നിട്ടും ഫഹദിന് സംഗതി പിടികിട്ടിയ ലക്ഷണമുണ്ടോ എന്ന് സംശയമാണ്.
എന്തായാലും ഐസൊലേഷൻ കാലം ഇങ്ങേനെയും ചിലവിടാം എന്ന് നസ്രിയ കാട്ടി തരും. വീഡിയോ ചുവടെ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.