• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വരത്തനിലെ നസ്രിയയുടെ ഗാനം; 'പുതിയൊരു പാതയിൽ.....'

news18
Updated: August 9, 2018, 1:36 PM IST
വരത്തനിലെ നസ്രിയയുടെ ഗാനം; 'പുതിയൊരു പാതയിൽ.....'
news18
Updated: August 9, 2018, 1:36 PM IST
ഇയ്യോബിന്റെ പുസ്തകത്തിനു ശേഷം അമൽ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രം വരത്തനിൽ നസ്രിയ പാട്ടു പാടുന്നുവെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിത ചിത്രത്തിൽ നസ്രിയ പാടിയ പാട്ട് തന്നെ പുറത്തുവന്നിരിക്കുന്നു. 'പുതിയൊരു പാതയിൽ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. വരത്തനിലെ ആദ്യ ഗാനം കൂടിയാണിത്.

സംഗീത സംവിധായകൻ സുഷിൻ ശ്യാമിനൊപ്പമുള്ള നസ്രിയയുടെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് വരത്തനിൽ നസ്രിയ പാടുന്നുവെന്ന അഭ്യൂഹങ്ങൾ പുറത്തു വന്നത്. ഇത് രണ്ടാം തവണയാണ് നസ്രിയ സിനിമയിൽ പാടുന്നത്. നേരത്തെ നസ്രിയയും ദുൽഖറും ഒന്നിച്ച സലാല മൊബൈൽസിൽ നസ്രിയ പാടിയിരുന്നു. ഗോപീസുന്ദർ ഈണമിട്ട 'ലാലാലസ' എന്ന ഗാനമാണ് നസ്രിയ ആലപിച്ചത്.

ഫഹദ് നായകനാകുന്ന വരത്തൻ നിർമിക്കുന്നത് നസ്രിയയും ചേർന്നാണ്. ഐശ്വര്യ ലക്ഷ്മിയാണ് നായിക. ചിത്രത്തിന്റെ ടീസറിനും പോസ്റ്ററിനും ആരാധകർക്കിടയിൽ മികച്ച സ്വീകാര്യത തന്നെയാണ് ലഭിച്ചിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 27ന് തിയേറ്ററുകളിലെത്തും.

First published: August 9, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍