സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ (Vaikom Muhammad Basheer) 'ഭാർഗ്ഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക് അബു (Aashiq Abu) സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' (Neelavelicham) എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം തലശേരി, പിണറായിയിൽ ആരംഭിച്ചു.
ടൊവിനൊ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യൂ, ഷൈൻ ടോം ചാക്കോ, രാജഷ് മാധവൻ, ഉമ കെ.പി., പൂജാ മോഹൻരാജ്, ദേവകി ഭാഗി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
ഒ.പി.എം സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന 'നീല വെളിച്ചം' എന്ന ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മത്തിൽ, പിന്നണിപ്രവർത്തകരോടൊപ്പം എം.വി. ഗോവിന്ദൻ മാസ്റ്റർ, എം.വി. ജയരാജൻ, കെ.കെ. ഷൈലജ ടീച്ചർ, കിൻഫ്ര റീജ്യണൽ മാനേജർ മുരളി കൃഷ്ണൻ തുടങ്ങിയ പ്രമുഖരും സന്നിഹിതരായിരുന്നു.
1964-ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ വിൻസന്റ് മാസ്റ്ററുറെ സംവിധാനത്തിൽ മധു, പ്രേം നസീർ, വിജയ നിർമ്മല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാർഗ്ഗവീനിലയത്തിന്റെ പുനഃരാവിഷ്കാരമാണ് 'നീലവെളിച്ചം'. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
ബിജിബാൽ, റെക്സ് വിജയൻ എന്നിവർ ചേർന്ന് സംഗീതം പകരുന്നു. എഡിറ്റിങ്- സൈജു ശ്രീധരൻ, പ്രൊഡക്ഷൻ കൺട്രോളർ -ബെന്നി കട്ടപ്പന, കല- ജ്യോതിഷ് ശങ്കർ, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്, പി.ആർ.ഒ. - എ.എസ്. ദിനേശ്.
Also read: വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ കഥ പറയുന്ന 'ദി ഫേസ് ഓഫ് ദി ഫെയ്സ്ലെസ്' ടൈറ്റിൽ പ്രകാശനം ചെയ്തു
മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരുപത്തിയൊന്നാം വയസ്സിൽ ഉത്തർപ്രദേശിലെത്തി ഒരു പ്രദേശത്തെ പീഡിത ജനതയ്ക്കായി ജീവിതം ഹോമിച്ച വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ (Sister Rani Maria) ത്യാഗോജ്ജ്വലമായ ജീവിതം പശ്ചാത്തലമാക്കി മലയാളം, ഹിന്ദി, സ്പാനിഷ് ഭാഷകളിൽ ഷൈസൺ പി. ഔസേപ്പ് സംവിധാനം ചെയ്യുന്ന 'ദി ഫെയ്സ് ഓഫ് ദി ഫേയ്സ്ലെസ്സ്' (The face of the faceless) - മുഖമില്ലാത്തവരുടെ മുഖം- എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് പ്രകാശന കർമ്മം എറണാകുളം IMA ഹാളിൽ വെച്ച് നിർവ്വഹിച്ചു.
കർദ്ദിനാൾ ജോർജ് ആലഞ്ചേരി, ഹൈബി ഈഡൻ എം.പി., റോജി എ. ജോൺ എംഎൽഎ, യൂജിൻ, ഫാദർ സ്റ്റാൻലി, ജീത്ത് മത്താറു, രവി കൊട്ടാരക്കര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. ചലച്ചിത്ര താരം വിൻസി അലോഷ്യസ് റാണി മരിയയായി അഭിനയിക്കുന്നു.
ജീത്ത് മത്താറു (പഞ്ചാബ്), സോനലി മൊഹന്തി (ഒറീസ്സ), പൂനം (മഹാരാഷ്ട്ര), സ്നേഹലത (നാഗ്പൂർ), പ്രേംനാഥ് (ഉത്തർപ്രദേശ്), അജീഷ് ജോസ്, ഫാദർ സ്റ്റാൻലി, അഞ്ജലി സത്യനാഥ്, സ്വപ്ന, ദിവ്യ, മനോഹരിയമ്മ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Neelavelicham | ബഷീറിന്റെ 'ഭാർഗ്ഗവീനിലയം' ആഷിഖ് അബുവിന്റെ 'നീലവെളിച്ചം' ആവുന്നു; ചിത്രീകരണം ആരംഭിച്ചു
Kerala State Films Awards 2021 | 'ചിത്രങ്ങള്‍ പലതും രണ്ടാമത് കണ്ടു'; മലയാളത്തില്‍ മികച്ച ഉള്ളടക്കമുള്ള ചിത്രങ്ങളെന്ന് ജൂറി
Kerala State Films Awards 2021 | സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിൽ തിളങ്ങി ജോജി, ചുരുളി, മിന്നൽ മുരളി
Kerala State Films Awards 2021 | 2021 സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ; ആവാസവ്യൂഹം മികച്ച ചിത്രം ബിജു മേനോനും ജോജു ജോർജും മികച്ച നടനുള്ള പുരസ്ക്കാരം; രേവതി മികച്ച നടി
Vellari Pattanam | ചക്കരക്കുടത്തു നിന്നും സ്ഥാനാർഥി കെ.പി. സുനന്ദ വോട്ട് തേടുന്നു; മഞ്ജു വാര്യരുടെ 'വെള്ളരിപ്പട്ടണം' കാരക്റ്റർ റീൽ കാണാം
Manjusha Niyogi | ബംഗാളി മോഡൽ മഞ്ജുഷ നിയോഗി മരിച്ച നിലയിൽ; 3 ദിവസത്തിനിടയിൽ രണ്ടാമത്തെ ആത്മഹത്യ
John Luther review | ജോൺ ലൂഥർ റിവ്യൂ: ആരാണ് ജോൺ ലൂഥർ? ജയസൂര്യ വീണ്ടും കാക്കി അണിയുമ്പോൾ
Jaladhara Pumpset Since 1962| പൊട്ടിച്ചിരിപ്പിക്കാൻ ഇന്ദ്രൻസും ഉർവശിയും; ജലധാര പമ്പ് സെറ്റ് സിൻസ് 1962 ടൈറ്റിൽ ലുക്ക് പുറത്ത്