മലയാള സിനിമയ്ക്ക് എക്കാലവും ഓർക്കപ്പെടുന്ന ഗാനങ്ങൾ സമ്മാനിച്ച പി. ഭാസ്കരൻ മാഷ്, മികച്ച ചിത്രങ്ങൾ മെനഞ്ഞ എ. വിൻസെന്റ് മാസ്റ്റർ, വേഷപ്പകർച്ചകളെ പ്രേക്ഷക ഹൃദയത്തിൽ ആഴത്തിൽ പതിപ്പിച്ച കുതിരവട്ടം പപ്പു തുടങ്ങിയവർക്ക് ആദരവുമായി മലയാള ചിത്രം ‘നീലവെളിച്ചം’.
ഭാഷയും കവിതയുമെല്ലാം ജനങ്ങളുടെതാണ് എന്ന് വിശ്വസിച്ച് കർമ്മരംഗത്ത് ഏറെ സജീവമായ എഴുപത്തിയേഴ് വസന്തങ്ങൾ ജീവിതത്തിൽ പിന്നിട്ട കവിയും, ഗാനരചയിതാവും, തിരക്കഥാകൃത്തും സംവിധായകനുമായ പി. ഭാസ്കരൻ 2007 ഫെബ്രുവരി 25ന് ഈ ലോകത്തോട് വിട പറഞ്ഞു. അദ്ദേഹത്തിന്റെ ഓർമയ്ക്ക് ഇന്നേക്ക് 16 വർഷം തികയുന്നു. ഈ ഓർമ്മദിനം മാഷിന്റെ വാക്കുകളാൽ മനോഹരമാക്കുകയാണ് ‘നീലവെളിച്ചം’ സിനിമാ പ്രവർത്തകർ.
Also read: ‘അതിഭീകരമായ ഹിന്ദുവംശഹത്യയായിരുന്നു മാപ്പിള ലഹള’; പുഴ മുതൽ പുഴ വരെ ഐക്യദാർഢ്യവുമായി കെ. സുരേന്ദ്രൻ
“കവിത്വം നിശ്ചയമായിട്ട് രചയിതാവിന് വേണ്ട ഒരു ഗുണമാണ്.അതില്ലെങ്കിൽ എന്ത് ചെയ്താലും പ്രോസ് വൃത്തത്തിലാക്കിയ മാതിരി ഇരിക്കും. അതിന് ആയുസ്സും ഉണ്ടാകില്ല.”
View this post on Instagram
കാലാതീതമായി മലയാളിത്തത്തിന്റെ ലാളിത്യവും മഹത്വവും ആഘോഷിക്കപ്പെടുന്ന, അദ്ദേഹം രചിച്ച അനശ്വരതയെ പുൽകിയ മികച്ച ഗാനങ്ങളിൽ ചിലതാണ് ‘നീലവെളിച്ച’ത്തിൽ പുനർ ദൃശ്യവൽക്കരിക്കുന്നത്. ‘ഭാർഗ്ഗവീനിലയ’ത്തിന്റെ സംവിധായകനായ എ. വിൻസെന്റ് മാസ്റ്ററിന്റെയും ഈ ചിത്രത്തിൽ അഭിനയിച്ച നടൻ കുതിരവട്ടം പപ്പുവിന്റെയും ചരമ ദിനമാണിത്. ഈ ഓർമ്മദിനത്തിൽ ആദരപൂർവ്വം സ്മരണാഞ്ജലികൾ അർപ്പിക്കുകയാണ് ‘നീലവെളിച്ചം’ സിനിമയുടെ പ്രവർത്തകർ.
View this post on Instagram
വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാർഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി താരങ്ങളായ ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നീലവെളിച്ചം’. കാലാതീതമായി സംഗീത മനസ്സുകളിലൂടെ പകർന്ന് ഇന്നും മറയാതെ കളിയാടുന്ന പ്രതിഭകളായ എം.എസ്. ബാബുരാജ്, പി. ഭാസ്ക്കരൻ ടീമിന്റെ ഏവരുടെയും ഹൃദയത്തിൽ പതിപ്പിച്ച, ഒരു കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന ആ ചിത്രത്തിലെ ഗാനങ്ങൾ
ഇന്നിന്റെ സാങ്കേതിക മികവിൽ സംഗീത സംവിധായകരായ ബിജി ബാൽ, റെക്സ് വിജയൻ എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്നു.
ഒ.പി.എം. സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ റോഷൻ മാത്യുവും ഷൈൻ ടോം ചാക്കോയും അഭിനയിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.