എന്നെ 'കരുത്തയായ സ്ത്രീ' എന്ന് വിളിക്കുന്നത് അവിവാഹിതയായ അമ്മയായതുകൊണ്ട്: നീന ഗുപ്ത
പരാശ്രയമില്ലാതെ ജീവിക്കുന്ന ആധുനിക വനിതയുടെ മുഖമായി തന്നെ പരിഗണിക്കുന്നത് ഒരു പ്രശ്നമാണെന്നാണ് നീനയുടെ അഭിപ്രായം
news18india
Updated: March 4, 2019, 4:41 PM IST

നീന ഗുപ്ത
- News18 India
- Last Updated: March 4, 2019, 4:41 PM IST
സിനിമയിൽ സ്വന്തമെന്ന് അവകാശപ്പെടാൻ പതിറ്റാണ്ടുകൾ തന്നെയുണ്ട് നീന ഗുപ്തക്ക്. എന്നിരുന്നാലും, വിവാഹിതയാവാതെ തനിക്കൊരു മകളുണ്ടായത് കാരണമാണ് തന്നെ 'കരുത്തയായ സ്ത്രീ' എന്ന് ലോകം വിളിക്കുന്നുവെന്നു നീന ഗുപ്ത. അതല്ലാതെ മറ്റൊരു കാരണങ്ങളും തന്നിലെ കരുത്തു തെളിയിക്കാനില്ലയെന്നും നീന ഗുപ്ത പറയുന്നു. എന്നാൽ പരാശ്രയമില്ലാതെ ജീവിക്കുന്ന ആധുനിക വനിതയുടെ മുഖമായി തന്നെ പരിഗണിക്കുന്നത് ഒരു പ്രശ്നമാണെന്നാണ് നീനയുടെ അഭിപ്രായം.
Also read: വിനയന്റെ ആകാശ ഗംഗ രണ്ടാം ഭാഗം ഏപ്രിലിൽ, നായികയാവാൻ അവസരം "രാജ്യത്തെ സ്ത്രീകളുടെ പരിതാപകരമായ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ ഞാൻ അത്തരം അവസ്ഥകളിൽ കൂടിയൊന്നും കടന്നു പോയിട്ടില്ല. എനിക്ക് വിവാഹേതര ബന്ധത്തിൽ നിന്നും ഒരു കുഞ്ഞുണ്ടായി. എന്നാൽ ഞാൻ പരസഹായമില്ലാതെ ജീവിക്കുന്ന ആധുനിക വനിതയുടെ മുഖമായി മാറി. അത് നല്ലൊരു കാര്യം ആണെന്ന് ഞാൻ കരുതുന്നില്ല.," നീന അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ പറയുന്നു.
നീനയുടെയും വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം വിവിയൻ റിച്ചാർഡ്സിന്റെയും മകളാണ് പ്രശസ്ത ഫാഷൻ ഡിസൈനർ ആയ മസാബ ഗുപ്ത. റിച്ചാർഡ്സ് അന്നേ വിവാഹിതനായിരുന്നു. മസാബക്ക് ജന്മം കൊടുക്കുന്നതും, മകളെ നീന തനിയെ വളർത്തുന്നതും പലരും എതിർത്തു. പക്ഷെ എല്ലാം താൻ ഹൃദയം കൊണ്ടെടുത്ത തീരുമാനം ആയിരുന്നെന്ന് നീന പറയുന്നു. തന്നെ പലപ്പോഴും വിമർശിച്ചിരുന്ന ബോളിവുഡ്, മകളുടെ കാര്യം വന്നപ്പോൾ അവൾക്കു ചുറ്റും സംരക്ഷണം തീർത്ത് ഒപ്പം നിന്നു. മകൾ നല്ല രീതിയിൽ വളർന്നു വരണം എന്നായിരുന്നു താൻ ഉൾപ്പെടുന്ന അഭിനയ ലോകത്തിന്റെ ആഗ്രഹം എന്നും നീന വെളിപ്പെടുത്തുന്നു.
Also read: വിനയന്റെ ആകാശ ഗംഗ രണ്ടാം ഭാഗം ഏപ്രിലിൽ, നായികയാവാൻ അവസരം