നീരജ് മാധവിന്റെ അടുത്ത ചിത്രം 'ക' ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. രജീഷ്‌ലാൽ വംശ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ നിർമിക്കുന്നത് പിക്സീറൊ പ്രൊഡക്ഷൻ ഹൗസ്. 2018ൽ പുറത്തിറങ്ങിയ റോസാപൂവിനു ശേഷം വെബ് സീരീസായ ദി ഫാമിലി മാന്റെ ചിത്രീകരണത്തിലായിരുന്നു നീരജ്. ശേഷം ഏറ്റെടുക്കുന്ന ചിത്രമാണു ക.
Also read: തളത്തിൽ ദിനേശനും ശോഭയും വീണ്ടും ഈ ഓണത്തിനെത്തും
"ചുറുചുറുക്കുള്ള ഒരു പറ്റം ചെറുപ്പക്കാരുണ്ട് ഞങ്ങളുടെ അണിയറയിൽ. സംഗീത സംവിധാനം ജേക്സ് ബിജോയാണ്. ആൽബം ചെയ്തിരുന്ന കാലം മുതൽ അദ്ദേഹത്തിന്റെ പാട്ടുകളുടെ ആരാധകനായിരുന്നു ഞാൻ . ഇപ്പൊൾ ഒരുമിച്ച് വർക്ക് ചെയ്യാൻ സാധിച്ചതിൽ ഏറെ സന്തോഷം," ചിത്രത്തെക്കുറിച്ചു നീരജ് പറയുന്നതിങ്ങനെ. മറ്റു വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നതു ഇവരാണ്. ആക്ഷൻ ഫൈറ്റ് മാസ്റ്റർ സുപ്രീം സുന്ദർ. നടൻ രാജീവ് രാജന്റേതാണ് കഥ. നവാഗതൻ വിഷ്ണു R.R. ഛായാഗ്രഹണം കൈകാര്യം ചെയ്യും, എഡിറ്റിങ് ഷെമീർ മുഹമ്മദ്, ആർട് രാജേഷ് വേലായുധൻ.
കൂടാതെ 2019ൽ ഒരു സന്തോഷ വാർത്തയുമായാണ് നീരജ് മാധവ് എത്തിയത്. ഈ വർഷം മറ്റൊരു വേഷത്തിലും കൂടി പ്രത്യക്ഷപ്പെടാൻ തയ്യാറെടുക്കുകയാണ് നീരജ്. സഹോദരൻ നവനീതുമായി ചേർന്ന് ഒരു സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താരം. ചിറക് എന്ന പേരിൽ മറ്റൊരു ചിത്രവും നീരജിന്റേതായുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Neeraj Madhav, Neeraj Madhav actor, Neeraj Madhav director, Neeraj Madhav movie Chiraku, Neeraj-Navaneeth