നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മലയാള സിനിമ മറന്നതോർമ്മിപ്പിക്കുന്ന നീരജിന്റെ ചിറക്

  മലയാള സിനിമ മറന്നതോർമ്മിപ്പിക്കുന്ന നീരജിന്റെ ചിറക്

  • Share this:
   പുതുവർഷ പുലരിയിൽ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളുമായി പ്രേക്ഷകർക്ക് മുന്നിലെത്തിയ നായകന്മാരിൽ ഒരാളാണ് നീരജ് മാധവ്. നീരജിന്റെ പുതിയ ചിത്രമാണ് ചിറക്. മോഹൻലാൽ ആയിരുന്നു ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്. അതിലെ യുവാവിന്, നഷ്ടപ്പെട്ടൊരു കാലിനു പകരമുള്ളത് രണ്ടു ചിറകുകളാണ്. പക്ഷെ മലയാള സിനിമ എന്നോ മറന്ന കാര്യങ്ങളിൽ ചിലതോർമിപ്പിക്കുന്നുണ്ട് ചിറക്.

   ഒറ്റക്കാലിൽ നൃത്തം ചവിട്ടി മലയാള സിനിമയിൽ എത്തിയ വ്യക്തിയായിരുന്നു കുട്ടിയെന്ന ഡാൻസർ ജെ. കുട്ടി. അപകടത്തിൽ ഒരു കാലു മുറിച്ചുമാറ്റപ്പെട്ടപ്പോൾ ദൃഢനിശ്ചയം കൊണ്ട് മാത്രം അവശേഷിച്ച കാലിൽ നൃത്തം അഭ്യസിച്ച്‌ നൃത്ത വേദികളിലും അഭ്രപാളിയിലും ഒരുപോലെ കഴിവ് തെളിയിച്ച വ്യക്തിയാണ് കുട്ടി.   കുട്ടിയെ മലയാളി പ്രേക്ഷകർ പരിചയപ്പെടുന്നതും അറിയുന്നതും 2005ലെ ജയരാജ് ചിത്രം ബൈ ദി പീപ്പിളിലൂടെയാണ്. നരേൻ നായകനായ ചിത്രത്തിലെ ഒരുപിടി പുതുമുഖങ്ങളിൽ ഒരാൾ ആയിരുന്നു കുട്ടി. ഗാനങ്ങൾക്ക് പ്രാധാന്യം ഏറെ നൽകിയ ചിത്രത്തിൽ കുട്ടിയുടെ നൃത്ത രംഗം ശ്രദ്ധിക്കപ്പെട്ടിരുന്നു, ഒപ്പം കുട്ടിയും. ആരവങ്ങൾക്കും ആർപ്പുവിളികൾക്കും കാതോർക്കാൻ, പക്ഷെ കുട്ടി അധികകാലം ഉണ്ടായിരുന്നില്ല. 2007ൽ തമിഴ് നാട്ടിലെ പരാമകുടിയിൽ സുഹൃത്തുക്കളോടൊപ്പം ക്ഷേത്രത്തിലെ നൃത്ത പരിപാടി അവതരിപ്പിക്കാൻ പോയതായിരുന്നു കുട്ടി, മരണം പതിയിരിക്കുന്നതറിയാതെ. മൊബൈൽ ഫോണിൽ സംസാരിച്ചു പോകവേ ഹോട്ടലിന്റെ മുകളിൽ നിന്നും താഴേക്കു വീണു മരണം സംഭവിക്കുകയായിരുന്നു. 2007ലാണ് മരണം.

   ജീവിതത്തിലെ യഥാർത്ഥ ഹീറോകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ചിത്രമെന്നാണ് തലക്കെട്ടിനൊപ്പമുള്ള കുറിപ്പ്. ഇത് ഡാൻസർ കുട്ടിയാകുമോ, അതോ മറ്റാരെങ്കിലും ആവുമോ എന്ന് അറിയണമെങ്കിൽ ഇനിയും കാത്തിരിക്കണം. നീരജ് മികച്ചൊരു നർത്തകൻ കൂടിയായതു കൊണ്ട് ഈ സാധ്യതക്ക് മങ്ങലേറ്റിട്ടില്ല.  റിനീഷ് ആണ് സംവിധായകൻ.

   First published:
   )}