• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

നീരാളിപ്പിടുത്തമായി നീരാളി


Updated: July 15, 2018, 1:29 PM IST
നീരാളിപ്പിടുത്തമായി നീരാളി

Updated: July 15, 2018, 1:29 PM IST
#അശ്വിനി എസ്

ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന മോഹൻലാൽ ചിത്രമായിരുന്നു നീരാളി. ഈ വർഷം ഇറങ്ങുന്ന ആദ്യ മോഹൻലാൽ ചിത്രം, നദിയ മൊയ്തു വീണ്ടും മോഹൻലാലിന്റെ നായികയായി എത്തുന്നു തുടങ്ങിയ പ്രത്യേകതകളും ചിത്രത്തിന് പ്രേക്ഷകശ്രദ്ധ നൽകി. അതിനാൽ തന്നെ ആദ്യ ദിനങ്ങളിൽ തിയറ്ററുകളിൽ നല്ല തിരക്കും അനുഭവപ്പെട്ടു. എന്നാൽ ചിത്രം കാണാൻ കയറിയ ആവേശത്തോടെയല്ല പ്രേക്ഷകർ പുറത്തിറങ്ങിയത്.

ഹോളിവുഡ് സിനിമകളുടെ ചുവടുപിടിച്ച് ത്രില്ലർ സിനിമയൊരുക്കുകയായിരുന്നു അജോയ് വർമ്മ ശ്രമിച്ചത്. സസ്പെൻസ് നൽകാൻ ടൈറ്റിലിന് ശേഷം അപകട സീനിലേക്കാണ് ചിത്രം നീങ്ങുന്നത്. ബോളിവുഡ് ക്ലീഷെ പോലെ നിയന്ത്രണം വിട്ട വാഹനം താഴ്ചയിലേക്ക് കുതിച്ച് മരത്തിൽ ഉടക്കി കൊക്കയിലേക്ക് തൂങ്ങി നിൽക്കുന്നു. പിന്നീട് ഫ്ലാഷ് ബാക്ക് പോലെ ബംഗളൂരുവിൽ ജെമ്മോളജിസ്റ്റായ സണ്ണി ജോർജിലേക്ക് കഥ നീങ്ങുന്നു. പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാര്യയുടെ അടുത്തേക്ക് പോകാൻ കമ്പനിയുടെ ചരക്കുവാഹനത്തിൽ കോഴിക്കോടേക്ക് പോകുന്നു. ഒപ്പം ഡ്രൈവർ വീരപ്പനും. പഴയ മോഹൻലാൽ സിനിമകളുടെ ഫീൽ വരുത്തുന്നതിനായി ഓഫീസിൽ ഒരു ആരാധികയേയും സൃഷ്ടിച്ചു. നൈന എന്ന ഈ ആരാധികയായി പാർവതി നായ‌ർ ചിത്രത്തിൽ എത്തുന്നത്.
Loading...

നദിയ മൊയ്തുവിനെ നായികയാക്കിയതിലൂടെ ചെറുപ്പക്കാരായ നായികമാരോടൊപ്പം മോഹൻലാൽ അഭിനയിക്കുന്ന എന്ന വാദത്തിന് തടയിട്ടെങ്കിലും കഥാപാത്രത്തിന് വേണ്ടത്ര പ്രാധാന്യം നൽകിയോ എന്ന സംശയം പ്രേക്ഷകർക്ക് ഉണ്ടായിട്ടുണ്ട്. മരണത്തെ മുഖാമുഖം കാണുമ്പോൾ ഉണ്ടാകുന്ന ചിന്തകളും, രക്ഷപ്പെടാൻ നടത്തുന്ന വിഫലമായ ശ്രമങ്ങളും, പെയ്മെന്റ് നൽകാത്തതിനാൽ ഔട്ട്ഗോയിംഗ് കട്ടായ മൊബൈൽ ഫോണും എല്ലാം കണ്ടു പഴകിച്ചത്.

ഇതിനിടെ ഫോണിൽ വിളിക്കുന്ന ഭാര്യയോട് അപകടത്തെ കുറിച്ച് സൂചിപ്പിക്കാൻ ശ്രമിക്കുമ്പോൾ വായടിപ്പിക്കാൻ വരുന്ന പാമ്പിലൂടെയും സിനിമ രണ്ട് മണിക്കൂർ ഇഴഞ്ഞു നീങ്ങുന്നു. ഇതിനിടെ ഫ്ലാഷ് ബാക്കുകളിലൂടെ വീരുവിന്റെ കഥയും സിനിമ പറയുന്നു. രക്ഷപ്പെടാനുള്ള ശ്രമങ്ങൾ വിഫലമായി നിരാശയിൽ മുങ്ങിത്താഴുന്ന സണ്ണിക്ക് പ്രചോദനം നൽകാൻ പഞ്ച് ഡയലോഗുമായി മരിച്ചുപോയ അപ്പനായി നാസറും എത്തുന്നു. ഉയരങ്ങളോടുള്ള ഭയം സണ്ണിയെ യാത്രയിൽ അലട്ടുന്നു. അക്രോഫോബിയ എന്ന് അറിയപ്പെടുന്ന ഈ അവസ്ഥയ്ക്ക് ചിത്രം നൽകിയ പേര് വെർട്ടിഗോ.

ത്രില്ലറിന്റെ രസം വരുത്താൻ നൽകുന്ന ബാക്ഗ്രൗണ്ട് സ്കോർ രസംകൊല്ലിയായി മാറുമ്പോൾ, തിരക്കഥയിലെ പൊട്ടിയ എത്തുകൾ സിനിമയെ വിരസമാക്കി. സ്റ്റേജ് പെർഫോമൻസുകളിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തിയ സ്റ്റീഫൻ ദേവസിക്ക് പക്ഷെ ആ മാജിക്ക് നീരാളിയിൽ ആവർത്തിക്കാനായില്ല. അതിനുള്ള അവസരം ഇല്ലായിരുന്നു എന്നും പറയാം. ആകെ പറഞ്ഞാൽ വിരസതയുടെ രണ്ടര മണിക്കൂർ നീരാളിപ്പിടിത്തതിലാണ് പ്രേക്ഷകർ ചെലവിടുന്നത്.
First published: July 14, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍