• HOME
  • »
  • NEWS
  • »
  • film
  • »
  • ആ നിമിഷത്തിൽ എന്തു ചെയ്യും? ബീജപരിശോധനക്ക് തയാറെടുക്കുന്ന യുവാവിന്റെ ആരും പറയാത്ത കഥയുമായി ഒരു കൊച്ചു ചിത്രം

ആ നിമിഷത്തിൽ എന്തു ചെയ്യും? ബീജപരിശോധനക്ക് തയാറെടുക്കുന്ന യുവാവിന്റെ ആരും പറയാത്ത കഥയുമായി ഒരു കൊച്ചു ചിത്രം

Neeyen Sarga Soundaryame, a short film on sperm collection making waves | മലയാള സിനിമയോ, ഷോർട് ഫിലിമുകളോ മുഖത്ത് നോക്കി പറയാൻ മടിച്ച ഒരു കാര്യമാണ് ദിവക്കൃഷ്ണ എന്ന സംവിധായകനും ജിബിൻ നായർ എന്ന അഭിനേതാവും 20 മിനിട്ടു കൊണ്ട് പറയുന്നത്

  • Last Updated :
  • Share this:
    തിരുവനന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്തു നിന്നും തമിഴ്നാട് ബസ്സിലേക്ക് അയാൾ യാത്ര തിരിക്കുകയാണ്. ലക്‌ഷ്യം അതിർത്തിയായ കളിയിക്കാവിളയിലെ ആശുപത്രി. നേഴ്സ് കൊടുക്കുന്ന ചെറിയ ഡപ്പിയുമായി അയാൾ ഇതിനിടയിൽ ഒരു ചെറിയ യാത്ര കൂടി നടത്തുന്നു. നേരെ അടുത്തുള്ള ലോഡ്ജ് മുറിയിലേക്ക്. ആവശ്യം പറഞ്ഞു കേവലം മണിക്കൂറുകൾക്കു വേണ്ടി ഒരു റൂം ബുക് ചെയ്യുന്നു. അയാളുടെ പാന്റിന്റെ പോക്കറ്റിൽ ഒരു കൊച്ചു പുസ്തകം. പിന്നീടങ്ങോട്ട് ഒരു മുറിക്കുള്ളിലെ അയാളുടെ മാനസിക വിഹ്വലതകളുമായി 'നീയെൻ സർഗ്ഗ സൗന്ദര്യമേ' എന്ന ഹ്രസ്വ ചിത്രം മുന്നോട്ടു പോകുന്നു.

    ആ ഡപ്പിയിൽ അയാൾ എന്ത് നിറക്കാൻ ഉദ്ദേശിക്കുന്നു എന്നതാണ് ഈ ചെറു ചിത്രത്തിന്റെ വിഷയം. പിന്നെ അതിനു പിറകിലെ ഉദ്ദേശ ശുദ്ധിയും. മലയാള സിനിമയോ, ഷോർട് ഫിലിമുകളോ മുഖത്ത് നോക്കി പറയാൻ മടിച്ച ഒരു കാര്യമാണ് ദിവക്കൃഷ്ണ എന്ന സംവിധായകനും ജിബിൻ നായർ എന്ന അഭിനേതാവും 20 മിനിട്ടു കൊണ്ട് പറയുന്നത്. ഒരു മെഡിക്കൽ ആവശ്യത്തിനായി ബീജം പരിശോധിക്കാൻ എത്തിയ ആളാണ് കഥാ നായകൻ.



    പലപ്പോഴും ഐ.വി.എഫ്. ചികിത്സ, ഭാര്യയുടെ ഗർഭ ധാരണം തുടങ്ങിയ ആവശ്യങ്ങൾക്കായി പുരുഷന്മാർ എത്രത്തോളം കഷ്ടത അനുഭവിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇതിലെ ഓരോ ഷോട്ടും. പൂർണ്ണമായും തിരുവനന്തപുരത്തു ചിത്രീകരിച്ച ചിത്രമാണിത്.

    വിജിത് പിള്ള, നബീൽ ബിലു, മഹേഷ് ഗോപാൽ, ശരത് രമേശ്, രാജ്‌കുമാർ സി.ആർ., ശാലിനി പി.എസ്. നായർ, അഭിജിത് പ്രേം മോഹൻ, അമർജിത് എന്നിവരാണ് നിർമ്മാതാക്കൾ. കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ചത് കൈലാഷ് എസ്. ഭവൻ, ദിവക്കൃഷ്ണ. എഡിറ്റിംഗും കൈകാര്യം ചെയ്തത് കൈലാഷ് ആണ്. ക്യാമറ പ്രശാന്ത് കൃഷ്ണൻ, സംഗീതം വിഷ്ണു ദാസ്, സൗണ്ട് ഡിസൈൻ: അഖിൽ അനിൽകുമാർ, കൺസെപ്റ്റ്: അഖിലേശൻ വി.എസ്., പരസ്യ പ്രചാരണം: ശ്യാം സി. ഷാജി.

    First published: