കോടതി സമക്ഷം ബാലൻ വക്കീലിലെ ബാബുവേട്ടാ എന്ന ഗാന രംഗത്തിന് ചുവടു വച്ച നർത്തകിയാണ് നേഹ അയ്യർ. മോഡലും അഭിനേത്രിയുമായ നേഹ അയ്യർ ഈസ്റ്റർ ദിനത്തിൽ ഒരു നല്ല വാർത്തയുമായാണ് പ്രേക്ഷക മുന്നിലെത്തിയത്. താൻ ഒരമ്മയാവാൻ പോകുന്നു. ഗർഭിണിയായ നേഹ സ്വിമ്മിങ് പൂളിനരികിൽ നിന്ന് കൊണ്ടുള്ള പുതിയ ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ആരാധകർക്ക് മുന്നിൽ പങ്കു വച്ചിരിക്കയാണ്. ഈസ്റ്റർ വിശേഷമായി തന്നെയാണ് നേഹ ഈ വാർത്തയെത്തിച്ചത്.
ഇനി മൂന്നു മാസങ്ങൾ പിറകോട്ടു പോകാം. നേഹക്കു മുൻപിൽ വിധി ക്രൂര വിളയാട്ടം നടത്തിയ വേളയായിരുന്നു കടന്നു പോയത്. തന്റെ പ്രിയപ്പെട്ട ഭർത്താവിനെ മരണം കൂട്ടിക്കൊണ്ടു പോയ നിമിഷം. ശേഷം കുറെ നാളത്തേക്ക് നേഹയുടെ അക്കൗണ്ടിൽ മൗനം നിറഞ്ഞു. ആരോടും നേഹ ഒന്നും പറഞ്ഞില്ല. ആ മൗനം മാഞ്ഞത് തന്റെ ജീവിതത്തിൽ സംഭവിച്ച ആ വലിയ തിരിച്ചടിയുടെ വാർത്ത ആരാധകരുടെ മുന്നിൽ അവതരിപ്പിച്ചാണ്. ജനുവരി 11നാണ് നേഹയുടെ ഭർത്താവ് മരണപ്പെടുന്നത്.
ആർ.ജെ.യിൽ നിന്നും മോഡലും അഭിനേത്രിയുമായ നേഹയുടെ ആദ്യ മലയാള ചിത്രം ടൊവിനോ നായകനായ തരംഗമാണ്. ശേഷം ദിലീപ് നായകനായ കോടതി സമക്ഷം ബാലൻ വക്കീലിൽ നൃത്തം അവതരിപ്പിച്ചു. മുംബൈ സ്വദേശിയാണ് നേഹ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.