അഭിമുഖത്തിനിടെ നടി നേഹാ സക്സേനയുടെ കണ്ണ് നനയിച്ച് ഗതകാല സ്മരണകൾ

Neha Saxena breaks down during an interview | റിലീസ് ആവാൻ തയാറെടുക്കുന്ന പുതിയ ചിത്രത്തിനു മുന്നോടിയായി നൽകിയ അഭിമുഖത്തിനിടെ തീർത്തും ആകസ്മികമായാണ് നടി പൊട്ടിക്കരഞ്ഞത്

News18 Malayalam | news18-malayalam
Updated: November 9, 2019, 1:07 PM IST
അഭിമുഖത്തിനിടെ നടി നേഹാ സക്സേനയുടെ കണ്ണ് നനയിച്ച് ഗതകാല സ്മരണകൾ
ഇന്റർവ്യൂവിനിടെ പൊട്ടിക്കരയുന്ന നടി നേഹ സക്‌സേന
  • Share this:
അന്യ ഭാഷയിൽ നിന്നും കേരളത്തിലേക്ക് ചേക്കേറിയ നടിമാരുടെ വിഭാഗത്തിലാണ് നടി നേഹ സക്‌സേന. കസബയിലെ സൂസനായാണ് മലയാളത്തിലെ അരങ്ങേറ്റം. ശേഷം മുന്തിരി വള്ളികൾ തളിർക്കുമ്പോളെന്ന ചിത്രത്തിലും നേഹ വേഷമിട്ടു. ജീമ്പൂമ്പാ, ലേറ്റ് മാര്യേജ് തുടങ്ങിയ ചിത്രങ്ങളിലും നേഹ കഥാപാത്രമായി.

ഇപ്പോൾ റിലീസ് ആവാൻ തയാറെടുക്കുന്ന പുതിയ ചിത്രത്തിനു മുന്നോടിയായി നൽകിയ അഭിമുഖത്തിനിടെ തീർത്തും ആകസ്മികമായാണ് നടി പൊട്ടിക്കരഞ്ഞത്.

തന്റെ ബാല്യകാലവും അമ്മയുടെ സ്വാധീനവുമാണ് നേഹക്ക് പറയാനുണ്ടായിരുന്നത്. അച്ഛനെ ഒന്ന് കാണാൻ പോലും അവസരം നല്കാതെയായിരുന്നു വിധിയുടെ വിളയാട്ടം. കുടുംബനാഥന്മാരാരും ഇല്ലാത്ത വീട്ടിൽ അമ്മയായിരുന്നു നേഹയുടെ ശക്തി.

ബാല്യത്തിൽ ഭക്ഷണം വാങ്ങാൻ പണം ഇല്ലാതിരുന്ന ഒൻപതു ദിവസങ്ങൾ അമ്മയും താനും പച്ചവെള്ളം മാത്രം കുടിച്ചു കഴിഞ്ഞതും നേഹ ഓർക്കുന്നു. എന്നാലും ആരോടും കൈനീട്ടരുതെന്നായിരുന്നു അമ്മയുടെ ഉപദേശം.

വളർന്നതിൽ പിന്നെ ആ അമ്മക്ക് എല്ലാം നേടിക്കൊടുക്കുന്നതിലായിരുന്നു നേഹയുടെ സന്തോഷം. മകൾ നടിയാവുന്നതിൽ അമ്മക്ക് താൽപ്പര്യം ഇല്ലായിരുന്നു. അമ്മ അറിയാതെ മോഡലിംഗ് ചെയ്തായിരുന്നു നേഹയുടെ തുടക്കം.

അന്ന് സഹിച്ചതൊക്കെയുമാണ് തന്നെ ജീവിതത്തിൽ ഇക്കാണുന്ന നിലയിൽ എത്തിച്ചതെന്നും നേഹ പറയുന്നു.First published: November 9, 2019, 1:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading