Netflix | ഫ്രഞ്ച് ചിത്രത്തിൽ കുട്ടികളെ ലൈംഗീകമായി ചിത്രീകരിച്ചു; മാപ്പ് പറഞ്ഞ് നെറ്റ്ഫ്ലിക്സ്

സുഡാൻ ചലച്ചിത്രമേളയിൽ മികച്ച പ്രതികരണം നേടിയ ചിത്രമാണ് മിഗ്നോൺസ്.

News18 Malayalam | news18-malayalam
Updated: August 21, 2020, 12:11 PM IST
Netflix | ഫ്രഞ്ച് ചിത്രത്തിൽ കുട്ടികളെ ലൈംഗീകമായി ചിത്രീകരിച്ചു; മാപ്പ് പറഞ്ഞ് നെറ്റ്ഫ്ലിക്സ്
Netflix
  • Share this:
വ്യാപകമായ പ്രതിഷേധം ഉയർന്നതോടെ വിവാദമായ ചിത്രത്തിൽ മാപ്പ് പറഞ്ഞ് ഓൺലൈൻ സ്ട്രീമിങ് ആപ്പായ നെറ്റ്ഫ്ലിക്സ്. ഫ്രഞ്ച് ചിത്രമായ ക്യൂട്ടീസിന് എതിരെയാണ് വിമർശനം ഉയർന്നത്.

കൗമാരക്കാരിയായ പെൺകുട്ടി തന്റെ സ്വപ്നങ്ങൾ തേടി ഇറങ്ങുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഇതുമായി യാതൊരു ബന്ധവുമില്ലാതെ പതിനൊന്ന് വയസ്സു മാത്രം പ്രായമുള്ള കുട്ടികളെ ലൈംഗികചുവയോടെ അവതരിപ്പിക്കുന്നതായിരുന്നു നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ പോസ്റ്റർ.

സിനിമ ശിശു ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും കുട്ടികളെ ലൈംഗികമായി ചിത്രീകരിക്കുന്നുവെന്നുമായിരുന്നു ആക്ഷേപം. ആയിരക്കണക്കിന് പേർ ചിത്രം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഓൺലൈൻ ക്യാമ്പെയിനിൽ ഒപ്പ് വെച്ചിരുന്നു.

സുഡാൻ ഫിലിം ഫെസ്റ്റിവലിൽ ഈ വർഷം പ്രദർശിപ്പിച്ച ചിത്രം മികച്ച സംവിധാനത്തിനുള്ള അവാർഡ് നേടിയിരുന്നു. മിഗ്നോൺസ് എന്നാണ് ചിത്രത്തിന്റെ യഥാർത്ഥ പേര്. സെപ്റ്റംബർ ഒമ്പതിനാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്നത്. ഇതിന് മുന്നോടിയായി പുറത്തുവിട്ട പോസ്റ്ററാണ് വിവാദങ്ങൾക്ക് കാരണമായത്.

അതേസമയം, വിവാദത്തിൽ ഖേദം പ്രകടിപ്പിച്ചെങ്കിലും ചിത്രം പിൻവലിക്കുന്നതിനെ കുറിച്ച് നെറ്റ്ഫ്ലിക്സ് വ്യക്തമാക്കിയിട്ടില്ല.

ചിത്രവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പോസ്റ്റർ അനുചിതമായെന്നും ചിത്രവുമായി ബന്ധമില്ലാത്ത രീതിയിലാണ് പോസ്റ്റർ ചെയ്തതെന്നും സമ്മതിച്ച നെറ്റ്ഫ്ലിക്സ് പുതിയ ചിത്രങ്ങൾ ഉടൻ പുറത്തുവിടുമെന്നും അറിയിച്ചു.

സുഡാൻ ചലച്ചിത്രമേളയിൽ മികച്ച പ്രതികരണം നേടിയ ചിത്രമാണ് മിഗ്നോൺസ്. ഇതാണ് ക്യൂട്ടീസ് എന്ന പേരിൽ നെറ്റ്ഫ്ലിക്സിൽ എത്തുന്നത്. ചിത്രത്തിന്റെ സംവിധാനത്തിന് സംവിധായിക മിയാമോണയ്ക്ക് ജൂറി പുരസ്കാരവും ലഭിച്ചിരുന്നു.

തന്റെ ജീവിതവുമായി അടുത്ത് നിൽക്കുന്ന ചിത്രമാണെന്ന് സംവിധായിക തന്നെ പറഞ്ഞ ചിത്രമാണിത്.
Published by: Naseeba TC
First published: August 21, 2020, 12:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading