• HOME
  • »
  • NEWS
  • »
  • film
  • »
  • Throwback | അമ്മയ്ക്കും മകൾക്കും രൂപത്തിലും വേഷത്തിലും ഡയലോഗിലും എന്തൊരു സാദൃശ്യം! ചലച്ചിത്ര രംഗം വൈറലാവുന്നു

Throwback | അമ്മയ്ക്കും മകൾക്കും രൂപത്തിലും വേഷത്തിലും ഡയലോഗിലും എന്തൊരു സാദൃശ്യം! ചലച്ചിത്ര രംഗം വൈറലാവുന്നു

ഏകദേശം നാല് പതിറ്റാണ്ടിനു ശേഷം അമ്മ ചെയ്ത പോലത്തെ വേഷവുമായി മകൾ. ഇരുവർക്കും തമ്മിൽ എത്രത്തോളം സമാനതയെന്ന് ആരാധകർ

സോണി റസ്ദാൻ

സോണി റസ്ദാൻ

  • Last Updated :
  • Share this:
    സോണി റസ്ദാൻ (Soni Razdan) അഭിനയിച്ച ശ്യാം ബെനഗലിന്റെ ക്ലാസിക് ചിത്രം ‘മാണ്ഡി’യിൽ നിന്നുള്ള ഒരു ക്ലിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യപ്പെടുന്നു. മകളായ ആലിയ ഭട്ടുമായുള്ള (Alia Bhatt) ശക്തമായ സാമ്യം ആണ് പ്രധാന കാരണം. മാണ്ഡിയിൽ, സോണി ഒരു ലൈംഗികത്തൊഴിലാളിയുടെ വേഷം ചെയ്തു എങ്കിൽ മകൾ ആലിയ ഭട്ട് ഏറ്റവും പുതിയ ചിത്രമായ 'ഗംഗുഭായ് കത്യവാഡി'യിലും അതേപോലൊരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സമാനമായ ഗെറ്റപ്പിൽ അമ്മയും മകളും പരസ്പരം സാമ്യമുള്ളതായി പഴയ സിനിമയിലെ ക്ലിപ്പ് കണ്ടാൽ മനസ്സിലാവും. അവരുടെ ഡയലോഗ് അവതരണവും സമാനമാണെന്ന് ചിലർ അഭിപ്രായപ്പെട്ടു.

    സോണി റസ്ദാനും ക്ലിപ്പ് ഷെയർ ചെയ്തു.





    കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ആലിയ ഭട്ടിനെ പോലെയുള്ള ഒരു യുവതി ഇന്റർനെറ്റിൽ തരംഗം തീർത്തിരുന്നു.





    ബോളിവുഡ് താരം ആലിയ ഭട്ടിന്റെ പകർപ്പായ യുവതിയുടെ വീഡിയോ ഇന്റർനെറ്റിൽ വൈറലായിരുന്നു. ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് യഥാർത്ഥ ആലിയയെയും ഇൻസ്റ്റാഗ്രാമിലെ സെലസ്റ്റി ബൈരാഗേയ് എന്ന് വിളിക്കുന്ന പെൺകുട്ടിയെയും തമ്മിൽ വേർതിരിച്ചറിയാൻ അൽപ്പം പ്രയാസമായിരുന്നു.

    ഗംഗുഭായ് കത്യവാഡിയെ പ്രമോട്ട് ചെയ്യുന്നതിനിടയിൽ ആലിയ ധരിച്ചതിന് സമാനമായ വെള്ള സാരി ഈ ക്ലിപ്പിലെ പെൺകുട്ടി ധരിച്ചതായി കാണാം. വീഡിയോയിൽ ദിൽ തോ പാഗൽ ഹേയിലെ ‘ധോൾന’ എന്ന ഗാനത്തിനാണ് സെലസ്റ്റി നൃത്തച്ചുവടുകൾ അവതരിപ്പിക്കുന്നത്.

    Summary: An old video of Soni Razdan had surfaced on internet that has an uncanny resemblance to Alia Bhatt in Gangubhai Kathiawadi. She is being compared to the stark resemblance in looks, voice and dialogue delivery of her daughter. Both played same kind of role as well
    Published by:user_57
    First published: