• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സണ്ണി പൊട്ടിക്കരഞ്ഞു, ആ ഇരുണ്ട ഭൂതകാലം കരയിച്ചു

Sunny Leone Broke Down During Her Biopic Filming | സണ്ണിയുടെ ജീവിത ചിത്രമാണ് 'കരൺജിത് കൗർ - ദി അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണി'

news18india
Updated: April 5, 2019, 5:41 PM IST
സണ്ണി പൊട്ടിക്കരഞ്ഞു, ആ ഇരുണ്ട ഭൂതകാലം കരയിച്ചു
സണ്ണി ലിയോണി
  • Share this:
സണ്ണിയുടെ ജീവിത ചിത്രമാണ് 'കരൺജിത് കൗർ - ദി അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണി'. കരൺജിത് കൗർ മാറ്റി സിനിമക്കായാണ് സണ്ണി ലിയോണി എന്ന പേര് സ്വീകരിച്ചതും. വെബ് സീരീസ് ആയി ഒരുങ്ങുന്ന ജീവിത ചിത്രം അവസാന ഭാഗത്തിലേക്ക് കടക്കുകയാണ്. എന്നാൽ ഈ സിനിമയുടെ ചിത്രീകരണം തന്നെ പൊട്ടിക്കരയിച്ചു എന്ന് സണ്ണി വെളിപ്പെടുത്തുന്നു. ഭൂതകാലം തന്നെയാണ് കാരണം. ആ ഇരുണ്ട ഇടനാഴികൾ ഒരിക്കൽക്കൂടി സന്ദർശിക്കേണ്ടി വരരുതെന്നാണ് സണ്ണിയുടെ ആഗ്രഹവും.

ഒരു ദുസ്വപ്നം പോലെ കടന്നു പോകും എന്ന് കരുതിയ ഇരുണ്ട നാളുകൾ. അവിടേക്ക് വീണ്ടും എത്തി നോക്കാൻ സണ്ണി ആഗ്രഹിച്ചിരുന്നതേയില്ല. അമ്മ മരിച്ചതും അച്ഛന് കാൻസർ ബാധ കണ്ടെത്തി. കുറച്ചു നാളുകൾക്കുള്ളിൽ അച്ഛനും മരിച്ചു. സണ്ണി വിവാഹിതയായി. ഒരു ഇന്ത്യൻ ടെലിവിഷൻ ഷോയിലേക്ക് ക്ഷണം ലഭിച്ചു. ഒരുപാട് കാര്യങ്ങൾ വളരെ വേഗം സംഭവിച്ചു.

Read: Film review: Mera Naam Shaji: സർവ്വം ഷാജി മയം

പല സംഭവങ്ങളും സണ്ണിയെ വേദനിപ്പിച്ചു. ഷൂട്ടിങ്ങിനിടെ സണ്ണി പൊട്ടിക്കരഞ്ഞു. ഭർത്താവ് ഡാനിയൽ വെബറിന് അത് നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു. കഴിഞ്ഞു പോയതിനൊന്നും ഡാനിയലിന്റെ പക്കൽ പരിഹാരം ഇല്ല, അത് തന്നെ. മാതാപിതാക്കളെ നഷ്ടപ്പെട്ടത് 'ഭീകരം' എന്നാണ് സണ്ണി വിശേഷിപ്പിക്കുന്നത്.

കരൺജിത് കൗർ - ദി അൺടോൾഡ് സ്റ്റോറി സീ5 ഒ.ടി.ടി. പ്ലാറ്റഫോമിൽ പ്രദർശിപ്പിക്കും. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് സണ്ണി ഇന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയാവുന്നത്. ജിസം 2, ഏക് പഹേലി ലീല, റായിസ്, വൺ നൈറ്റ് സ്റ്റാൻഡ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. മധുര രാജയിൽ ഐറ്റം ഡാൻസിലൂടെ സണ്ണി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്. രംഗീലയിൽ കഥാപാത്രമായെത്തും.

First published: April 5, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍