• HOME
  • »
  • NEWS
  • »
  • film
  • »
  • Happy Birthday Tovino Thomas | ആരാധകർക്ക് നിരവധി പിറന്നാൾ സമ്മാനം നൽകി ടൊവിനോ തോമസ്

Happy Birthday Tovino Thomas | ആരാധകർക്ക് നിരവധി പിറന്നാൾ സമ്മാനം നൽകി ടൊവിനോ തോമസ്

പുതിയ ചിത്രത്തിന്റെ പ്രഖ്യപനവും നേരത്തെ പ്രഖ്യാപിച്ച ചിത്രങ്ങളുടെ പോസ്റ്ററും, ടീസറും, പുതിയ പ്രൊഡക്ഷൻ കമ്പനിയുടെ വിവരങ്ങളും മറ്റുമായി സംഭവബഹുലമായിരുന്നു താരത്തിന്‍റെ ഇന്നത്തെ പിറന്നാൾ ആഘോഷം

tovino

tovino

  • Last Updated :
  • Share this:
    ടൊവിനോ തോമസിന്റെ ജന്മദിനമായ ഇന്ന് നിരവധി വാർത്തകളാണ് താരം ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. വരാൻ പോകുന്ന ചിത്രത്തിന്റെ പ്രഖ്യപനവും നേരത്തെ പ്രഖ്യാപിച്ച ചിത്രങ്ങളുടെ പോസ്റ്ററും, ടീസറും, പുതിയ പ്രൊഡക്ഷൻ കമ്പനിയുടെ വിവരങ്ങളും മറ്റുമായി സംഭവബഹുലമായിരുന്നു താരത്തിന്‍റെ ഇന്നത്തെ പിറന്നാൾ ആഘോഷം.

    താരത്തിന്റെ പിറന്നാൾ പ്രമാണിച്ച അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ ക്യാരക്ടർ സ്കെച്ച് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു എന്റർടൈനർ ചിത്രമായാണ് അജയന്റെ രണ്ടാം മോഷണം ഒരുക്കുന്നത്. എന്ന് നിന്റെ മൊയ്‌തീൻ, കുഞ്ഞിരാമായണം, ഗോദ, കൽക്കി എന്നി ചിത്രങ്ങളുടെ മുഖ്യ സഹ സംവിധായകനായി പ്രവർത്തിച്ച ജിതിൻ ലാലാണ് ടൊവിനോ മൂന്ന് വേഷത്തിലെത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്.



    പിറന്നാള്‍ ദിനത്തില്‍ മറ്റൊരു പുതിയ ചിത്രം കൂടി താരം പ്രഖ്യാപിച്ചു. 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്ന് പേരിട്ടിരിക്കുന്ന ത്രില്ലറിന്റെ തിരക്കഥ ജിനു എബ്രഹാമും സംവിധാനം നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസുമാണ്. തമിഴിലെ പ്രമുഖ സംഗീത സംവിധായകന്‍ സന്തോഷ് നാരായണനാണ് മ്യൂസിക്. 'അന്വേഷണങ്ങളുടെ കഥയല്ല... അന്വേഷകരുടെ കഥ...' എന്നതാണ് തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ത്രില്ലർ ചിത്രത്തിൻ്റെ ടാഗ് ലൈൻ. ടോവിനോയ്ക്ക് ഒപ്പം പ്രഗത്ഭരായ 60 ഓളം അഭിനേതാക്കളും ഈ ചിത്രത്തിലുണ്ട്. ഗിരീഷ് ഗംഗാധരനാണ് ക്യാമറ.



    കൂടാതെ രോഹിത് വി എസിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനാവുന്ന ചിത്രം 'കള'യുടെ ടീസറും പുറത്തിറങ്ങി.
    അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ സിനിമകള്‍ക്ക് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന സിനിമയാണ് കള.


    യദു പുഷ്‍പാകരനും രോഹിത് വിഎസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. കളയുടെ ചിത്രീകരണത്തിനിടെയായിരുന്നു ടൊവിനോ തോമസിന് പരുക്കേറ്റത്. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

    ഏറ്റവും അവസാനമായി താരം സ്വന്തമായി ആരംഭിച്ച പ്രൊഡക്ഷൻ ഹൗസിന്‍റെ വിവരങ്ങളും ടൊവിനോ പങ്കുവെച്ചു. ടൊവിനോ തോമസ് പ്രൊഡക്ഷൻ എന്നാണ് പുതിയ സംരംഭത്തിന് നൽകിയിരിക്കുന്ന പേര്.
    Published by:user_49
    First published: