• HOME
  • »
  • NEWS
  • »
  • film
  • »
  • Naradan | മനു അളിയൻ ഇതാ എത്തി; ടൊവിനോ ചിത്രം 'നാരദനിലെ' ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

Naradan | മനു അളിയൻ ഇതാ എത്തി; ടൊവിനോ ചിത്രം 'നാരദനിലെ' ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

രാജേഷ് മാധവൻ ആണ് മനു അളിയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുക

നാരദൻ

നാരദൻ

  • Share this:
    ടൊവിനോ തോമസിനെ (Tovino Thomas) നായകനാക്കി ആഷിഖ് അബു (Aashiq Abu) സംവിധാനം ചെയ്യുന്ന ചിത്രം 'നാരദന്റെ' പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. രാജേഷ് മാധവന്റെ മനു അളിയന്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ റിമ കല്ലിങ്കല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ചിത്രം മാര്‍ച്ച് മൂന്നിന് തിയേറ്ററുകളിലെത്തും. അന്ന ബെന്‍ ആണ് ചിത്രത്തില്‍ നായിക. താരം അവതരിപ്പിക്കുന്ന ഷാക്കിറ മുഹമ്മദ് എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

    അന്നയും ടൊവിനോയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് നാരദന്‍. ഉണ്ണി ആർ. ആണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്. ജാഫര്‍ സാദിഖ് ആണ് ഛായാഗ്രഹണം. ശേഖര്‍ മേനോന്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രം എഡിറ്റ് ചെയ്യുന്നത് സൈജു ശ്രീധരനാണ്.

    മായാനദി, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖ് അബുവും ടൊവിനോയും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് നാരദന്. ആഷിഖ് അബുവും റിമ കല്ലിങ്കലും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വസ്ത്രാലങ്കാരം മഷര്‍ ഹംസയും കലാസംവിധാനം ഗോകുല്‍ ദാസുമാണ്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

    ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, ഷറഫുദ്ദീന്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സംഗീത സംവിധാനം ഡി.ജെ. ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്‌സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട്- ഗോകുല്‍ ദാസ്. പി.ആർ.ഒ. - ആതിര ദിൽജിത്ത്.




    Also read: Mohanlal's Aaraattu | ആവേശം വിതറി മോഹൻലാൽ; 'ആറാട്ട്' സിനിമയിലെ ഗാനത്തിന്‍റെ ടീസർ പുറത്ത്

    മോഹന്‍ലാലിനെ (Mohanlal) നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത 'ആറാട്ട്' (Aaraattu) എന്ന ചിത്രത്തിന്റെ ഒന്നാം കണ്ടം ഗാനത്തിന്റെ ടീസർ റിലീസായി. സൈന മൂവീസിലൂടെയാണ് ടീസർ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ ടൈറ്റില്‍. 'നെയ്യാറ്റിന്‍കര ഗോപന്‍' എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ 'ആറാട്ടി'ല്‍ അവതരിപ്പിക്കുന്നത്.

    നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. കോമഡിക്കൊപ്പം തന്നെ ആക്ഷനും പ്രാധന്യം നല്‍കുന്ന ചിത്രമായിരിക്കും ഇത്.

    ശ്രദ്ധ ശീനാഥാണ് നായിക. ഒരു ഐ.എ.എസ്. ഓഫീസറുടെ വേഷത്തിലാണ് ശ്രദ്ധ ശ്രീനാഥ് ഈ സിനിമയിലെത്തുന്നത്. വിജയരാഘവന്‍, സായികുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, നന്ദു, കോട്ടയം രമേഷ്, ഇന്ദ്രന്‍സ്, ശിവാജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, അശ്വിന്‍, ലുക്മാന്‍, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ രാമന്‍, പ്രഭാകര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വസ്വിക, മാളവിക മേനോന്‍, നേഹ സക്‌സേന, സീത, തുടങ്ങി വലിയ ഒരു താരനിരതന്നെ ചിത്രത്തിലുണ്ട്.
    Published by:user_57
    First published: