മരണത്തിനപ്പുറം മനുഷ്യശരീരത്തിന്റെ വിലയെന്ത് ? അദൃശ്യൻ വരുന്നു

മനോജ് കെ വർഗീസ് മലയാളത്തിൽ സ്വന്തമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അദൃശ്യൻ.

News18 Malayalam | news18-malayalam
Updated: June 24, 2020, 4:11 PM IST
മരണത്തിനപ്പുറം മനുഷ്യശരീരത്തിന്റെ വിലയെന്ത് ? അദൃശ്യൻ വരുന്നു
കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു സിനിമയുടെ ടൈറ്റിൽ പ്രകാശനം
  • Share this:
വിഖ്യാത ചിത്രകാരനും സംവിധായകനുമായ എം എഫ് ഹുസൈന്റെ  അസോസിയേറ്റായി പ്രവർത്തിച്ച മനോജ് കെ വർഗീസ് മലയാളത്തിൽ സ്വന്തമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അദൃശ്യൻ. ഒരു മിസ്റ്ററി ത്രില്ലർ  ആണ് ചിത്രം.

ലെസ്ലി ഫിലിംസ് ഓസ്ട്രേലിയയുമായി സഹകരിച്ച് ഗുഡ് ഡേ  മൂവീസിന്റെ ബാനറിൽ എ എം  ശ്രീലാൽ പ്രകാശാണ് ചിത്രം നിർമ്മിക്കുന്നത്. ജെസ് ജിത്തിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നതും സംവിധായകൻ മനോജ് തന്നെയാണ്.

മരണത്തിനപ്പുറം മനുഷ്യശരീരത്തിന്റെ വിലയെന്തെന്ന ചോദ്യവും സമൂഹത്തിൽ നിന്ന് പലപ്പോഴായി അപ്രത്യക്ഷരാകുന്ന വ്യക്തികളും അവരുടെ അസാന്നിധ്യവും വ്യക്തികളുടെ കുടുംബങ്ങളിലും ഉറ്റവരിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രതിഫലനങ്ങളും ആണ് വ്യത്യസ്തമായ ആഖ്യാന അവതരണ രീതിയിലൂടെ ചിത്രം ചർച്ച ചെയ്യുന്നത്.
TRENDING:അമ്മയുടെ ശരീരത്തിലെ കുട്ടികളുടെ ചിത്രം; ഭാവിയിൽ ലൈംഗീക അരാജകത്വം ഉൾപ്പെടെ സാധ്യതയെന്ന് മനോരോഗ വിദഗ്ധൻ [NEWS]മുഹമ്മദ് ഹഫീസ് അടക്കം പത്ത് പാക് താരങ്ങൾക്ക് COVID 19; ഇംഗ്ലണ്ട് പര്യടനം അനിശ്ചത്വത്തിൽ [NEWS]Rehana Fathima Viral Video | രഹന ഫാത്തിമയ്ക്കെതിരെ പോക്സോ കേസെടുക്കുമോ? പൊലീസ് -നിയമ വൃത്തങ്ങൾക്കിടയിൽ ചർച്ച സജീവം [NEWS]
ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങൾക്കൊപ്പം നവാഗതരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. രാജീവ് വിജയ് ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച്ച സിനിമയുടെ ടൈറ്റിൽ പ്രകാശനം അണിയറ പ്രവർത്തകർ സോഷ്യൽമീഡിയയിലൂടെ നിർവഹിച്ചു. ലോക്ക്ഡൗണിന് ശേഷം കേരളത്തിലും തമിഴ്നാട്ടിലും വിദേശത്തുമായി സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
First published: June 24, 2020, 3:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading