സൂപ്പര്‍ ഹിറ്റ് ചിത്രം ശിക്കാരി ശംഭുവിനു ശേഷം എയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ്. കെ. ലോറന്‍സ് നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ ബിബിന്‍ ജോര്‍ജും ജോണി ആന്റണിയും ധർമജനും പ്രധാനവേഷങ്ങളിലെത്തുന്നു. അങ്കമാലി ഡയറീസിലെ ലിച്ചിയായി പ്രേക്ഷക ഇഷ്ടം നേടിയ അന്ന രേഷ്മ രാജനാണ് നായിക.
റാഫി മെക്കാർട്ടിൻ, ഷാഫി തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പം നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച രാജീവ് ഷെട്ടി സ്വതന്ത്ര സംവിധായകനാകുന്ന സിനിമയുടെ തിരക്കഥ സേവ്യര്‍ അലക്സ്, രാജീവ് ഷെട്ടി എന്നിവർ ചേർന്ന് എഴുതുന്നു. കൊച്ചിയും നേപ്പാളുമാണ് പ്രധാന ലൊക്കേഷനുകള്‍.
ഇന്നസെന്റ്, സലിംകുമാര്‍, ഹരീഷ് കണാരന്‍, തുടങ്ങിയവർക്ക് ഒപ്പം നേപ്പാളി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. സംഗീതം ബിജിബാൽ, പ്രൊജക്റ്റ് ഡിസൈനർ ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല, പി.ആർ.ഒ മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്.
വിജയദശമി ദിനമായ ഒക്ടോബര്‍ 26ന് സിനിമയ്ക്ക് കൊച്ചിയില്‍ തുടക്കമാകും. സിനിമയുടെ ടൈറ്റില്‍ ടീസർ അന്ന് രാവിലെ പത്തിന് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടും.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.