• HOME
 • »
 • NEWS
 • »
 • film
 • »
 • Oru Thekkan Thallu Case | ബിജു മേനോന്റെ മീശ പിരിച്ച് പത്മപ്രിയ; 'ഒരു തെക്കൻ തല്ല് കേസ്' ലിറിക്കൽ ഗാനം

Oru Thekkan Thallu Case | ബിജു മേനോന്റെ മീശ പിരിച്ച് പത്മപ്രിയ; 'ഒരു തെക്കൻ തല്ല് കേസ്' ലിറിക്കൽ ഗാനം

റോഷന്‍ മാത്യു, നിമിഷ സജയന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ

ഒരു തെക്കൻ തല്ല് കേസ്

ഒരു തെക്കൻ തല്ല് കേസ്

 • Last Updated :
 • Share this:
  എന്തര് പാട്ടിനും നെയ്യപ്പ പാട്ടിനും ശേഷം ബിജു മേനോൻ നായകനാവുന്ന 'ഒരു തെക്കൻ തല്ല് കേസ്' (Oru Thekkan Thallu Case) സിനിമയിൽ നിന്നും 'പാതിരാ...' പാട്ടിന്റെ ലിറിക്കൽ വീഡിയോ. ബിജുവിന്റെ മീശപിരിക്കുന്ന പത്മപ്രിയയാണ് വീഡിയോയിൽ.
  ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ശ്രീജിത്ത് എൻ. സംവിധാനം ചെയ്യുന്ന സിനിമയിൽ പത്മപ്രിയ ഒരു ഇടവേളയ്ക്ക് ശേഷം നായികയായി അഭിനയിക്കുന്നു. റോഷന്‍ മാത്യു, നിമിഷ സജയന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. സെപ്റ്റംബർ 8 ആണ് റിലീസ് തിയതി.

  ഇ ഫോർ എന്റര്‍ടൈന്‍മെന്റിന്റെ ബാനറിൽ മുകേഷ് ആര്‍. മേത്ത, സി.വി. സാരഥി, ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ സുനിൽ എ.കെ. എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു. എഴുത്തുകാരനും പത്രപ്രവർത്തകനുമായ ജി.ആര്‍. ഇന്ദുഗോപന്റെ 'അമ്മിണി പിള്ള വെട്ടു കേസ് ' എന്ന ചെറുകഥയെ ആസ്പദമാക്കി രാജേഷ് പിന്നാടൻ തിരക്കഥയും സംഭാഷണവുമെഴുതുന്നു.

  ചലച്ചിത്ര പോസ്റ്റര്‍ ഡിസൈന്‍ സ്ഥാപനമായ ഓള്‍ഡ് മോങ്ക്സിന്റെ സാരഥിയാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ശ്രീജിത്ത് എൻ. 'ബ്രോ ഡാഡി' യുടെ സഹ രചയിതാവ് കൂടിയാണ് ശ്രീജിത്ത് എൻ.

  സംഗീതം-ജസ്റ്റിന്‍ വര്‍ഗ്ഗീസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- റോഷന്‍ ചിറ്റൂര്‍; ലൈന്‍ പ്രൊഡ്യൂസർ- ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്, പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, കല- ദിലീപ് നാഥ്, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റിൽസ്- അനീഷ് അലോഷ്യസ്, എഡിറ്റർ- മനോജ് കണ്ണോത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രണവ് മോഹൻ, പി.ആർ.ഒ.- എ.എസ്. ദിനേശ്.  Also read: മാപ്പിള പാട്ട് പാടി മധു ബാലകൃഷ്ണൻ; സുരേഷ് ഗോപി ചിത്രം 'മേ ഹൂം മൂസ'യിലെ ഗാനം

  സുരേഷ് ഗോപി (Suresh Gopi), പൂനം ബജ്‌വ (Poonam Bajwa) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മേ ഹൂം മൂസ' (Mei Hoom Moosa) എന്ന ചിത്രത്തിലെ പുതിയ ലിറിക്ക് വീഡിയോ ഗാനം റിലീസായി. റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് ശ്രീനാഥ് ശിവശങ്കരൻ സംഗീതം പകർന്ന് മധു ബാലകൃഷ്ണൻ (Madhu Balakrishnan) ആലപിച്ച മാപ്പിള പാട്ടാണ് റിലീസായത്.

  സൈജു കുറുപ്പ്, സലിം കുമാര്‍, സുധീർ കരമന, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്, ജുബിൽ രാജൻ പി. ദേവ്, കലാഭവൻ റഹ്മാൻ, ശശാങ്കന്‍ മയ്യനാട്, മുഹമ്മദ് ഷരീഖ്, സ്രിന്ദ, വീണ നായർ,അശ്വനി, സാവിത്രി, ജിജിന, തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

  കാര്‍ഗില്‍, വാഗാ ബോര്‍ഡര്‍, പുഞ്ച്, ഡല്‍ഹി, ജയ്പ്പൂര്‍, പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായി ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. വിശാലമായ ക്യാന്‍വാസ്സില്‍ വലിയ മുതല്‍ മുടക്കില്‍ ഒരുക്കുന്ന 'മേ ഹും മൂസ' ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ്.
  Published by:user_57
  First published: