#ശ്രീനി ആലക്കോട്മികച്ച ചലചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ 'കാന്തൻ ദ ലവർ ഓഫ് കളറി'ന് ശേഷം ഷെറിഫ് ഈസയും പ്രമോദ് കൂവേരിയും കൈകോർക്കുന്ന ചിത്രമാണ് ആണ്ടാൾ.
തോട്ടം തൊഴിലിനായ് ബ്രിട്ടീഷുകാർ ശ്രീലങ്കയിലേക്ക് കൊണ്ടുപോയ തമിഴരുടെ കഥയാണ് 'ആണ്ടാൾ' പറയുന്നത്. 'ആണ്ടാളി'ന്റെ പോസ്റ്റർ മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ടോവിനോയും സുരാജും അവരുടെ ഫേസ്ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തിരുന്നു. ഗവിയിലും പരിസര പ്രദേശങ്ങളിലുമാണ് പ്രധാനമായും ഷൂട്ടിംഗ് നടക്കുക. ധനുഷ്കോടിയും ശ്രീലങ്കയും മറ്റു പ്രധാനപ്പെട്ട ലൊക്കേഷനുകളാണ്.
കേരളത്തിലും തമിഴ്നാട്ടിലുമടക്കം ഇന്ന് ജീവിക്കുന്ന ശ്രീലങ്കന്‍ തമിഴരുടെ കഥ ആണ്ടാളിലൂടെ പ്രേക്ഷകരിൽ എത്തും. ആയിരത്തി എണ്ണൂറുകളിൽ ബ്രീട്ടീഷുകാര്‍ ശ്രീലങ്കയിലേക്ക് തോട്ടം തൊഴിലിനായി കൊണ്ടുപോയ തമിഴരെ 1964ല്‍ ശാസ്ത്രി - സിരിമാവോ ഉടമ്പടി പ്രകാരം മൂന്ന് തലമുറക്ക് ശേഷം കൈമാറ്റം ചെയ്തു. കേരളത്തിലെ നെല്ലിയാമ്പതി, ഗവി, കുളത്തുപുഴ തുടങ്ങിയ കാടുകളിലും രാമേശ്വരം പോലുള്ള അപരിഷ്കൃത ഇടങ്ങളിലും അവരെ കൂട്ടത്തോടെ പുനരധിവസിച്ചു.
You may also like:New Zealand MP | ന്യൂസിലൻഡിൽ വീണ്ടും ഒരു ഇന്ത്യൻ എം.പി; സത്യപ്രതിജ്ഞ ചെയ്തത് സംസ്കൃതത്തിൽ [NEWS]ഇബ്രാഹിം കുഞ്ഞിനെ ആശുപത്രി മാറ്റണമെന്ന ആവശ്യം പ്രോസിക്യൂഷൻ പിൻവലിച്ചു [NEWS] കണ്ണിൽ കണ്ണിൽ നോക്കിയും ചുംബിച്ചും അഭയ ഹിരൺമയിയും ഗോപി സുന്ദറും [NEWS]കാടിനോടും പ്രതികൂല ജീവിത ആവാസ വ്യവസ്ഥകളോടും പൊരുതി അവര്‍ അതിജീവിച്ചു. അപര്യാപ്തമായ പരിഗണനകൾക്ക് അപ്പുറത്ത് സ്വന്തം നാട്, മണ്ണ്, പെണ്ണ്, കുടുംബം, സ്വത്വം തുടങ്ങിയ ജീവിതബന്ധങ്ങളുടെ ശൈഥില്യങ്ങള് അവരെ പിന്തുടര്ന്നു കൊണ്ടിരുന്നു. ജനിച്ചു കളിച്ചു വളര്‍ന്ന മണ്ണില്‍ മനസ് ആണ്ടുപോയ മനുഷ്യരുടെ അസ്വസ്ഥതകളാണ് ആണ്ടാള്‍ പറയുന്നത്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ചരിത്രപരമായ ആഭ്യന്തരപ്രശ്നങ്ങള്‍ തൊട്ട് എല്‍ ടി ടി ഇയും രാജീവ് ഗാന്ധിവധവും യുദ്ധവും തീവ്രവാദവും തുടങ്ങി ലോകത്തെമ്പാടും നടക്കുന്ന അഭയാര്‍ത്ഥി ജീവിതത്തിന്റെ അനുരണനങ്ങള്‍ ഏതുവിധം ശ്രീലങ്കന്‍ തമിഴനെ ബാധിക്കുന്നുവെന്ന് ചിത്രം പറയുന്നു.
പ്രമുഖ നടീ - നടന്മമാരായ അബിജ, ധന്യ അനന്യ, ഇര്‍ഷാദ് അലി, സാദിഖ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീലങ്കന്‍ തമിഴരും ചിത്രത്തില്‍ വേഷമിടുന്നു. ഹാര്‍ട്ടിക്രാഫ്റ്റ് എന്റര്‍ടൈനിന്റെ ബാനറില്‍ ഇര്‍ഷാദ് അലിയും അന്‍വന്‍ അബ്ദുള്ളയുമാണ് സിനിമ നിര്‍മ്മിക്കുന്നത്. പ്രമോദ് കൂവേരി രചന നിർവഹിക്കുന്നു. ഛായാഗ്രഹണം: പ്രിയന്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വിനു കാവനാട്ട്, നിശാന്ത്. എ.വി. ലൈന്‍ പ്രോ: സന്തോഷ് പ്രസാദ്, ഷാജി അസീസ്.
മ്യൂസിക്: രഞ്ജിന് രാജ്, എഡിറ്റിംഗ്: പ്രശോഭ്, കോസ്റ്റ്യൂംസ്: അരുണ്‍ മനോഹര്‍, സൗണ്ട് ഡിസൈന്‍: എം.ഷൈജു, പ്രൊഡക്ഷന്‍ കോ-ഓഡിനേറ്റര്‍: കെ.ജി.ബാബു, മേക്കപ്പ്: രഞ്ജിത്ത് മണിലിപ്പറമ്പ്, ആര്‍ട്ട്: ഷെബി ഫിലിപ്പ്, ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ഷിജി.ടി.വി, സ്റ്റില്‍സ് - ടോണി മാണിപ്ലാക്കല്‍, ഡിഐ - നികേഷ് രമേഷ്, അസിസ്റ്റന്റ് ഡയറക്ടര്‍ - ശരത് കെ. ചന്ദ്രന്, രാജേഷ് ബാലന്. ആര്‍ട്ട്.അസിസ്റ്റന്റ് - ഉണ്ണികൃഷ്ണന് മോറാഴ, ക്യാമറ അസിസ്റ്റന്റ് രഞ്ജിത്ത് പുത്തലത്ത്, ഡ്രോണ്‍ - പ്രതീഷ് മയ്യില്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.