• HOME
  • »
  • NEWS
  • »
  • film
  • »
  • ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് കൂട്ടുകെട്ട് വീണ്ടും; 'ഖാലി പേഴ്സ് ഓഫ് ദി ബില്യ നേഴ്സ്' മാർച്ചിൽ റിലീസ്

ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് കൂട്ടുകെട്ട് വീണ്ടും; 'ഖാലി പേഴ്സ് ഓഫ് ദി ബില്യ നേഴ്സ്' മാർച്ചിൽ റിലീസ്

ബിടെക് കഴിഞ്ഞ അഭ്യസ്തവിദ്യരായ രണ്ടു ചെറുപ്പക്കാരുടെ കഥ നർമ്മമുഹൂർത്തങ്ങളിലൂടെ ഈ ചിത്രം അവതരിപ്പിക്കുന്നു

ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്

ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്

  • Share this:

    നർമ്മത്തിന്റെ പൂത്തിരിയുമായി ധ്യാൻ ശ്രീനിവാസൻ – അജു വർഗ്ഗീസ് – കൂട്ടുകെട്ട് ചിത്രമായ ‘ഖാലി പേഴ്സ് ഓഫ് ദി ബില്യ നേഴ്സ്’ എന്ന ചിത്രമെത്തുന്നു. നവാഗതനായ മാക്സ്‌വെൽ ജോസഫ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം മാർച്ച് പത്തിന് പ്രദർശനത്തിനെത്തുന്നു. റോയൽ ബഞ്ചാസ് എന്റെർടൈൻ മെന്റിന്റെ ബാനറിൽ അഹമ്മദ് റുബിൻ സലിം, നഹാസ് എം. ഹസൻ, അനു റൂബി ജയിംസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

    മലയാളി പ്രേഷകന്റെ മനസ്സിൽ എന്നും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് ദാസനും വിജയനും. പ്രേഷകർക്ക് എന്നും ഓർത്തു ചിരിക്കാൻ പറ്റുന്ന ഈ കഥാപാതങ്ങളെ അവിസ്മരണീയമാക്കിയത് മോഹൻലാലും ശ്രീനിവാസനുമാണ്. ആ കഥാപാത്രങ്ങളുടെ പുതിയ തലമുറയിലെ കഥാപാത്രങ്ങളാണ് ഇതിലെ ബിബിൻ ദാസും, ബിബിൻ വിജയ്യും. ഇവരെ യഥാക്രമം ധ്യാൻ ശീനിവാസനും – അജു വർഗീസും അവതരിപ്പിക്കുന്നു.

    Also read: വിനീത് ശ്രീനിവാസന്റെ വൈറൽ ഓട്ടത്തിന് പിന്നാലെ ‘തേപ്പ്’ ആഘോഷമാക്കുന്ന ‘ബെല്ലും ബ്രേക്കും’ പാട്ട് ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ

    ബിടെക് കഴിഞ്ഞ അഭ്യസ്തവിദ്യരായ രണ്ടു ചെറുപ്പക്കാരുടെ കഥ നർമ്മമുഹൂർത്തങ്ങളിലൂടെ ഈ ചിത്രം അവതരിപ്പിക്കുന്നു. മലയാളത്തിലെ ജനപ്രിയരായ നിരവധി അഭിനേതാക്കളും ഈ ചിത്രത്തിലണിനിരക്കുന്നു.

    ജഗദീഷ്, ധർമ്മജൻ ബൊൾഗാട്ടി, രമേഷ് പിഷാരടി, അഹമ്മദ് സിദ്ദിഖ്, റാഫി, മേജർ രവി, സോഹൻ സീനുലാൽ, ഇടവേള ബാബു, സരയൂ, രഞ്ജിനി ഹരിദാസ്, നീനാക്കുറുപ്പ്, ദീപ്തി കല്യാണി എന്നിവരും പ്രധാന താരങ്ങളാണ്. അനിൽ ലാലിന്റെ വരികൾക്ക് പ്രകാശ് അലക്സ്‌ ഈണം പകർന്നിരിക്കുന്നു. സന്തോഷ് അനിമ ഛായാഗ്രഹണവും നൗഫൽ അബ്ദുളള എഡിറ്റിംഗും നിർവ്വഹിക്കുന്നു.

    കലാസംവിധാനം – അസീസ് കരുവാരക്കുണ്ട്, മേക്കപ്പ് – മീരാമാക്സ്,
    കോസ്റ്റിയൂം ഡിസൈൻ – മൃദുല, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അംബ്രോ വർഗീസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – എസ്സാൻ, പ്രൊഡക്ഷൻ കൺട്രോളർ – സജി പുതുപ്പള്ളി, പി.ആർ.ഒ.- വാഴൂർ ജോസ്.

    Published by:user_57
    First published: