നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Lal Jose movie | 'നായികാ നായകൻ' റിയാലിറ്റി ഷോയിൽ നിന്നും സിനിമയിലേക്ക്; പുതിയ ചിത്രവുമായി ലാൽ ജോസ്

  Lal Jose movie | 'നായികാ നായകൻ' റിയാലിറ്റി ഷോയിൽ നിന്നും സിനിമയിലേക്ക്; പുതിയ ചിത്രവുമായി ലാൽ ജോസ്

  New movie of Lal Jose to have Naayika Nayakan contestants as actors | കുഞ്ചാക്കോ ബോബൻ, ലാൽ ജോസ്, സംവൃത സുനിൽ എന്നിവർ ജഡ്ജ് ആയ റിയാലിറ്റി ഷോ ആയിരുന്നു 'നായികാ നായകൻ'

  അഭിനേതാക്കൾക്കൊപ്പം ലാൽ ജോസ്

  അഭിനേതാക്കൾക്കൊപ്പം ലാൽ ജോസ്

  • Share this:
   2016 ൽ പ്രക്ഷേപണം ചെയ്ത 'നായികാ നായകൻ' റിയാലിറ്റി ഷോയിലെ മത്സരാർത്ഥികളുമായി ലാൽ ജോസ് (Lal Jose) ചിത്രം വരുന്നു. പരിപാടിയിൽ പങ്കെടുത്ത ശംഭു, ദർശന, ആഡിസ്, വിൻസി എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുക. കുഞ്ചാക്കോ ബോബൻ, ലാൽ ജോസ്, സംവൃത സുനിൽ എന്നിവർ ജഡ്ജ് ആയ റിയാലിറ്റി ഷോ ആയിരുന്നു 'നായികാ നായകൻ'. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചു. 'തട്ടിൻപുറത്ത് അച്യുതൻ' എന്ന കുഞ്ചാക്കോ ബോബൻ- ലാൽ ജോസ് ചിത്രത്തിൽ ഇതേ ഷോയിലെ ചില മത്സരാർത്ഥികൾ വേഷമിട്ടിരുന്നു.

   ഇതേ പരിപാടിയിൽ വേഷമിട്ട നടൻ വെങ്കിടേഷ്, നടി വിൻസി അലോഷ്യസ് എന്നിവർ മലയാള സിനിമയിൽ സജീവമാണ്.

   തിരക്കഥ: പി.ജി. പ്രഗീഷ്, ക്യാമറ : അജ്മൽ സാബു, എഡിറ്റിങ് : രഞ്ജൻ എബ്രഹാം, സംഗീതം : വിദ്യാസാഗർ, ഗാനരചന : വയലാർ ശരത്ചന്ദ്രവർമ്മ, വിനായക് ശശികുമാർ.

   Also read: വിക്കിയുടെ നെഞ്ചോട് ചേർന്ന് നയൻതാര; ലേഡി സൂപ്പർസ്റ്റാറിന് ഇന്ന് ജന്മദിനം

   മനസ്സിനക്കരെയിലെ നാടൻ പെൺകൊടിയായി വന്ന് തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയ നയൻതാരയ്ക്ക് (Nayanthara) ഇന്ന് ജന്മദിനം. പിറന്നാളിന് ആഘോഷപൂർവ്വമായ പാർട്ടി ഒരുക്കിയാണ് പ്രിയതമൻ വിഗ്നേഷ് ശിവൻ (Vignesh Shivan) സന്തോഷം പങ്കിട്ടത്. വിക്കി എന്ന വിഗ്നേഷ് പ്രിയതമയെ നെഞ്ചോട് ചേർത്ത് പിടിച്ച ശേഷം പിറന്നാൾ കേക്ക് മുറിക്കുന്ന വീഡിയോ വിഗ്നേഷ് പോസ്റ്റ് ചെയ്തുകഴിഞ്ഞു. കമ്പക്കെട്ടിന്റെ അകമ്പടിയോടു കൂടിയുള്ള ജന്മദിനാഘോഷമാണ് നയൻതാരയ്ക്ക്.

   തെന്നിന്ത്യയിലാകെ ഒരുപോലെ ആരാധകരുള്ള നടിയാണ് നയൻതാര. ഭാഷാ വ്യത്യാസമില്ലാതെ സിനിമയിൽ സജീവമാണെങ്കിലും ടെലിവിഷൻ അഭിമുഖങ്ങളിൽ അപൂർവമായി മാത്രമേ നയൻതാര പ്രത്യക്ഷപ്പെടാറുള്ളൂ. സിനിമാ പ്രമോഷൻ പരിപാടികളിൽ നിന്നുപേലും താരം വിട്ടുനിൽക്കാറാണ് പതിവ്. എന്നാൽ ഒരു അഭിമുഖത്തിൽ സംവിധായകൻ വിഗ്നേഷുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതിനെ കുറിച്ച് നയൻസ് തുറന്നു പറഞ്ഞിരുന്നു.

   സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിജയ് ടി വി സംപ്രേക്ഷണം ചെയ്ത ടോക്ക് ഷോയിലാണ് നയൻസ് പ്രത്യക്ഷപ്പെട്ടത്. ഈ അഭിമുഖത്തിൽ കുടംബാംഗങ്ങളെ കുറിച്ചും വിഗ്നേഷുമായുള്ള വിവാഹത്തെ കുറിച്ചുമൊക്കെ നയൻസ് പറഞ്ഞിരുന്നു.

   Summary: New movie directed by Lal Jose to have participants of Naayika Nayakan reality show on board
   Published by:user_57
   First published:
   )}