സംവിധായകൻ ബോയപതി ശ്രീനുവും റാം പോതിനേനിയും (Ram Pothineni) നിർമ്മാതാവ് ശ്രീനിവാസ ഛിറ്റൂരിയും ചേർന്ന് ഒരു പാൻ-ഇന്ത്യൻ ചിത്രത്തിനായി ഒന്നിക്കുന്നു. ഔപചാരിക പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നു.
രണ്ട് തുടർച്ചയായ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം ശ്രീനിവാസ സിൽവർ സ്ക്രീൻ ബാനറിൽ ശ്രീനിവാസ ഛിറ്റൂരി ഇപ്പോൾ റാം പോതിനെനിയെ നായകനാക്കി, എൻ. ലിംഗുസാമി സംവിധാനം ചെയ്യുന്ന 'ദി വാറിയർ' നിർമ്മിക്കുന്നു.
നന്ദമൂരി ബാലകൃഷ്ണ അഭിനയിച്ച സമീപകാല ഇൻഡസ്ട്രി ഹിറ്റ് 'അഖാണ്ഡ'യുടെ വിജയത്തിൽ നിന്ന് ബോയപതി ശ്രീനു ഇപ്പോൾ വേറെ തലത്തിൽ എത്തിയിരിക്കുകയാണ്, അതേസമയം തെലുങ്ക് സിനിമാ വ്യവസായത്തിലെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളാണ് റാം പോതിനേനി.
ഈ പാൻ-ഇന്ത്യൻ പ്രോജക്റ്റിനായി മൂവരും ഒത്തുചേരുന്നത് ഒരു വലിയ കൂടിച്ചേരലായാണ് കാണുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം വൻ ബജറ്റിലാണ് ഒരുങ്ങുന്നത്. തെലുങ്ക്,കന്നട, തമിഴ്, ഹിന്ദി, മലയാളം എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്.
നിർമ്മാതാവിനെയും നായകനെയും ത്രില്ലടിപ്പിച്ച മാസ്സ് ഘടകങ്ങൾ നിറഞ്ഞ ഒരു മികച്ച കഥയുമായാണ് ബോയപതി ശ്രീനു എത്തിയിരിക്കുന്നത്.
ചിത്രത്തിലെ നായികയും മറ്റ് അഭിനേതാക്കളും അണിയറപ്രവർത്തകരും ചിത്രത്തിനെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്ത് തന്നെ പുറത്തുവിടുന്നതാണ്. പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.
Also read: 34 years of CBI Diary Kurippu | സിബിഐ ഡയറിക്കുറിപ്പിന് 34 വയസ്; അണിയറയില്‍ അഞ്ചാംഭാഗം ഒരുക്കി സംവിധായകന് കെ. മധു
മലയാള സിനിമയുടെ ചരിത്രത്തിലെ ഏക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ഒരു സിബിഐ ഡയറി കുറിപ്പ് പുറത്തിറങ്ങിയിട്ട് ഇന്ന് 34 വര്‍ഷം തികയുന്നു. സംവിധായകന് കെ.മധു തന്നെയാണ് മലയാളത്തില്‍ സിബിഐ സീരിസ് സിനിമകളിലെ ആദ്യ സിനിമയുടെ ഓര്‍മ്മ പങ്കുവെച്ചത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ സിനിമയുടെ പിറവിയെ കുറിച്ച് പറഞ്ഞത്.
1988 ഫെബ്രുവരി 18നാണ് സി.ബി.ഐ. പരമ്പരയിലെ ആദ്യ ചിത്രമായ ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് റിലീസ് ആയത്. ഇന്ന് അതേ സേതുരാമയ്യര്‍ വീണ്ടുമെത്തുന്ന സിബിഐ സീരിസിലെ അഞ്ചാം സിനിമയുടെ ചിത്രീകരണത്തിലാണ് സംവിധായകന് കെ.മധു. എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് മലയാളത്തില്‍ അന്നോളം ഇറങ്ങിയിരുന്ന കുറ്റാന്വേഷണ ക്രൈംത്രില്ലര്‍ സിനിമകളുടെ ആഖ്യാന ശൈലി തന്നെ പൊളിച്ചെഴുതുന്ന തരത്തിലായിരുന്നു.
മമ്മൂട്ടി അവതരിപ്പിച്ച സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥന്റെ കഥാപാത്രം മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടി. ഈ സിനിമയുടെ വിജയത്തിന് ശേഷം വീണ്ടും സേതുരാമയ്യര്‍ വിവിധ കേസുകള്‍ തെളിയിക്കാനായി ഇടയ്ക്കിടെ എത്തികൊണ്ടിരുന്നു. 1989 ല്‍ പുറത്തിറങ്ങിയ ജാഗ്രത, 2004ലെ സേതുരാമയ്യര്‍ സിബിഐ, 2005ലെ നേരറിയാന്‍ സിബിഐ എന്നീ സിനിമകള്‍ക്ക് ശേഷം ഈ പരമ്പരയിലെ അഞ്ചാമത്തെ സിനിമയും പ്രഖ്യാപിച്ചു കഴിഞ്ഞു. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.