നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Suraj Venjaramoodu | സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രം എറണാകുളത്ത് ഷൂട്ടിംഗ് ആരംഭിച്ചു

  Suraj Venjaramoodu | സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രം എറണാകുളത്ത് ഷൂട്ടിംഗ് ആരംഭിച്ചു

  പേരിട്ടിട്ടില്ലാത്ത സുരാജ് വെഞ്ഞാറമൂട് ചിത്രം എറണാകുളത്ത് ഷൂട്ടിംഗ് ആരംഭിച്ചു

  സുരാജ് വെഞ്ഞാറമൂട്

  സുരാജ് വെഞ്ഞാറമൂട്

  • Share this:
   സുരാജ് വെഞ്ഞാറമൂടിനെ (Suraj Venjaramoodu) കേന്ദ്ര കഥാപാത്രമാക്കി ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. ദീപക് പരമ്പോൽ, സുദേവ് നായർ, സുധീഷ്, അലൻസിയർ, പത്മരാജ് രതീഷ്, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ, ശ്രുതി ജയൻ, വിനയ പ്രസാദ്, ആശാ അരവിന്ദ്, രശ്മി ബോബൻ, ആഭിജ ശിവകല, ശ്രീജ, മീര നായർ, മഞ്ജു പത്രോസ്, രമാദേവി കോഴിക്കോട്, ഗംഗാ നായർ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

   കട്ട് ടു ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ എ.ഡി. ശ്രീകുമാർ, രമ ശ്രീകുമാർ, കെ. കൃഷ്ണൻ, ടി.ആർ. രഘുരാജ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപ്പള്ളി നിർവ്വഹിക്കുന്നു. പി.എസ്. സുബ്രഹ്മണ്യൻ തിരക്കഥയെഴുതുന്നു.

   സംഗീതം- ഗോപി സുന്ദർ, എഡിറ്റർ- ടോബി ജോൺ, കല- അപ്പുണ്ണി സാജൻ, മേക്കപ്പ്- ജിത്തു, വസ്ത്രാലങ്കാരം- സുജിത്ത് മട്ടന്നൂർ, സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി, ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ- ബേബി പണിക്കർ, ആക്ഷൻ- മാഫിയ ശശി, ഓഡിയോഗ്രഫി- എം.ആർ. രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ- വിക്കി, കിഷൻ, പി.ആർ.ഒ. - ശബരി.   Also read: മാത്യൂസ് പാപ്പന്‍ ഐപിഎസ് ആയി സുരേഷ് ഗോപി; 'പാപ്പൻ' മോഷൻ പോസ്റ്റർ റിലീസ് ചെയ്തു

   സുരേഷ് ഗോപിയെ (Suresh Gopi) നായകനാക്കി ജോഷി (Joshiy) സംവിധാനം ചെയ്യുന്ന 'പാപ്പന്‍' (Paappan) എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സൈന മൂവീസില്‍ റിലീസായി. ചുണ്ടില്‍ ഒരു സിഗററ്റും കത്തിച്ച്‌വെച്ച് ഇരുട്ടിന്റെ മറനീക്കി വെളിച്ചത്തിലേക്ക് എത്തുന്ന 'പാപ്പന്‍' മോഷന്‍ പോസ്റ്റര്‍ വീഡിയോയില്‍ കാണാനാകും. മാസ്സ് ലുക്കിലാണ് സുരേഷ് ഗോപി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തൊട്ടുപുറകിലായി ഗോകുല്‍ സുരേഷ് ഗോപിയെയും കാണാം.

   സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'പാപ്പന്‍'. ചിത്രത്തില്‍ മാത്യൂസ് പാപ്പന്‍ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

   ഏറെ കാലങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. സൂപ്പര്‍ ഹിറ്റായ 'പൊറിഞ്ചു മറിയം ജോസി'ന് ശേഷമുള്ള ജോഷിയുടെ ക്രൈം ത്രില്ലർ ചിത്രമാണ് 'പാപ്പന്‍'.
   Published by:user_57
   First published: