ഷമ്മിയെന്ന സൈക്കോ കഥാപാത്രമായി ഫഹദ് ഫാസിൽ എത്തിയ കുമ്പളങ്ങി നൈറ്റ്സിനു ശേഷം വീണ്ടും സൈക്കോ കഥാപാത്രം എന്ന് തോന്നിപ്പിക്കുന്ന ലുക്കുകളുമായി താരമെത്തിയിരിക്കുന്നു. പുതിയ ചിത്രം ട്രാൻസിന്റെ പോസ്റ്ററിലാണ് ആടിയും, തുള്ളിച്ചാടിയും തീർത്തും വ്യത്യസ്തത പുലർത്തുന്ന ലുക്കിൽ ഫഹദിനെ കാണാവുന്നത്.
ഈ ചിത്രം 2019 ഡിസംബറിൽ തിയറ്ററുകളിൽ എത്തും. ഏഴു വർഷത്തിനു ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദിനൊപ്പം നസ്രിയയും അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.
ഗൗതം വാസുദേവ് മേനോന്‍, വിനായകന്‍, ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ധര്‍മജന്‍, ആഷിക്ക് അബു, ബൈജു, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍ എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു. അന്‍വര്‍ റഷീദ് എന്‍റർടെയിന്‍മെന്‍റ് ആണ് ചിത്രം നിര്‍മിക്കുന്നത്. റസൂൽ പൂക്കുട്ടിയാണ് ശബ്ദമിശ്രണം.
അന്‍വര്‍ റഷീദ് എന്‍റർടെയിന്‍മെന്‍റ് നിർമിക്കുന്ന നാലാമത്തെ ചിത്രമാണ് ട്രാൻസ്. ബാംഗ്ലൂര്‍ ഡേയ്‌സ്, പ്രേമം, പറവ എന്നീ ചിത്രങ്ങളായിരുന്നു ഇതിനു മുമ്പ് നിർമിച്ച ചിത്രങ്ങൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.