• HOME
  • »
  • NEWS
  • »
  • film
  • »
  • സത്യസന്ധമായ ഡ്യൂപ്ലിക്കേറ്റ്; ഡ്യൂപ്ലിക്കേറ്റുകളുടെ കാലത്ത് മോഹൻലാലിന്റെ ഇട്ടിമാണി പറയുന്നതിങ്ങനെ

സത്യസന്ധമായ ഡ്യൂപ്ലിക്കേറ്റ്; ഡ്യൂപ്ലിക്കേറ്റുകളുടെ കാലത്ത് മോഹൻലാലിന്റെ ഇട്ടിമാണി പറയുന്നതിങ്ങനെ

New poster from Ittimani Made in China released | മോഹൻലാൽ നായകനായി ഓണത്തിന് തിയേറ്ററിലെത്തിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന

  • Last Updated :
  • Share this:
    മോഹൻലാൽ നായകനായി ഓണത്തിന് തിയേറ്ററിലെത്തിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. കായംകുളം കൊച്ചുണ്ണിക്ക്‌ ശേഷം മോഹൻലാൽ ചെയ്ത കണ്ണിറുക്കും, മെഗാ മാർഗം കളിയും കൊണ്ട് തുടക്കം മുതലേ ചിത്രവും ഇട്ടിമാണിയും വാർത്തകളിൽ ഇടം നേടി.

    ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന'. നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ 27ാമത്തെ പ്രൊജക്റ്റ് ആണ്.

    'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍', 'വെള്ളിമൂങ്ങ', 'ചാര്‍ലി' തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ്സായി പ്രവര്‍ത്തിച്ച ജിബിയും ജോജുവും ആദ്യമായി സ്വതന്ത്രസംവിധായകരായ ചിത്രമാണ് 'ഇട്ടിമാണി'. ഹണി റോസാണ് ചിത്രത്തിലെ നായിക.

    റിലീസിന് ശേഷവും ചിത്രത്തിന്റെ പോസ്റ്ററുകൾ വന്നുകൊണ്ടിരിക്കുകയാണ്. അതിൽ ഏറ്റവും പുതിയ പോസ്റ്റർ ഇറങ്ങിയിട്ട് അൽപ്പനേരമേ ആയുള്ളൂ. 'സത്യസന്ധമായ ഡ്യൂപ്ലിക്കേറ്റ്, അതാണ് ഇട്ടിമാണീസ് തിയറി' എന്ന വാചകമാണ് ഈ പോസ്റ്ററിൽ. മോഹൻലാൽ ട്വിറ്റർ വഴി പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്.



    First published: