നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Janeman movie | കോമഡി എന്റെർറ്റൈനെർ ചിത്രം 'ജാൻ.എ.മൻ.' സിനിമയുടെ പോസ്റ്റർ പുറത്തിറങ്ങി

  Janeman movie | കോമഡി എന്റെർറ്റൈനെർ ചിത്രം 'ജാൻ.എ.മൻ.' സിനിമയുടെ പോസ്റ്റർ പുറത്തിറങ്ങി

  മലയാളത്തിലെ യുവ താരനിര അണിനിരക്കുന്ന സമ്പൂർണ്ണ കോമഡി എന്റര്‍ടെയ്നർ ചിത്രമായ ജാൻ.എ.മൻ. പുതിയ പോസ്റ്റർ പുറത്ത്

  പുതിയ പോസ്റ്റർ

  പുതിയ പോസ്റ്റർ

  • Share this:
   മലയാളത്തിലെ യുവ താരനിര അണിനിരക്കുന്ന സമ്പൂർണ്ണ കോമഡി എന്റര്‍ടെയ്നർ ചിത്രമായ ജാൻ.എ.മൻ. പുതിയ പോസ്റ്റർ പുറത്ത്. മലയാള സിനിമയിലെ യുവതാരങ്ങളായ ലാൽ, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഇവരെ കൂടാതെ ധാരാളം പുതുമുഖങ്ങളും ഈ സിനിമയിലൂടെ കൂടി മലയാള സിനിമാ ലോകത്തേക്ക് കാലെടുത്തു വെക്കുന്നുണ്ട്.

   കോമഡിക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഈ ഫാമിലി എൻ്റർടെയ്നർ സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരമാണ്. വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

   'വികൃതി' എന്ന സിനിമക്ക് ശേഷം ചിയേഴ്സ് എന്റർടൈൻമെൻറ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോൻ, സജിത്ത് കൂക്കള്‍, ഷോൺ ആൻ്റണി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. സഹനിർമ്മാതക്കൾ- സലാം കുഴിയിൽ, ജോൺ പി. എബ്രഹാം. സഹരചന- സപ്നേഷ് വരച്ചൽ, ഗണപതി. സംഗീതം- ബിജി ബാല്‍, എഡിറ്റര്‍- കിരണ്‍ദാസ്, കോസ്റ്റ്യും- മഷര്‍ ഹംസ, കലാസംവിധാനം- വിനേഷ് ബംഗ്ലാന്‍, മേക്കപ്പ്- ആര്‍ജി വയനാടന്‍, സ്റ്റില്‍- വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പി.കെ. ജിനു, സൗണ്ട് മിക്‌സ്- എം.ആര്‍. രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍- വിക്കി, കിഷന്‍ (സപ്താ റെക്കോര്‍ഡ്‌സ്), വിഎഫ്എക്‌സ്- കൊക്കനട്ട് ബഞ്ച്, പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്, പി.ആര്‍. വൈശാഖ് സി. വടക്കേവീട് എന്നിവരാണ്.   Also read: നാഞ്ചിയമ്മയ്ക്ക് ശേഷം ഗോത്ര വിഭാഗത്തിൽ നിന്നും മറ്റൊരു പിന്നണിഗായിക; വടുകിയമ്മ പാടുന്നു

   'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗായിക നാഞ്ചിയമ്മയ്ക്ക് ശേഷം, മലയാള സിനിമയിൽ പാടാൻ ഗോത്ര വിഭാഗത്തിൽ നിന്നും ഒരു പിന്നണി ഗായിക കൂടി; വടുകിയമ്മ.

   വിജീഷ് മണി സംവിധാനം ചെയ്യുന്ന 'ആദിവാസി' എന്ന ചിത്രത്തിലാണ് വടുകിയമ്മ എത്തിയത്. സംഗീത സംവിധായകൻ രതീഷ് വേഗയുടെ സാന്നിദ്ധ്യത്തിൽ വടുകിയമ്മ പാടിയപ്പോൾ മലയാളം സിനിമയ്ക്ക് പുതിയൊരു ഗോത്ര ഗായികയെ ലഭിച്ചതിൽ അഭിമാനിക്കാം.

   "ഈ ചിത്രത്തിലൂടെ വടുകിയമ്മയെ പോലെയുള്ള ഗായികയെ അവതരിപ്പിക്കാൻ നിമിത്തമാവാൻ കഴിഞ്ഞത് എന്റെ ഭാഗ്യം " സംവിധായകൻ വിജീഷ് മണി പറഞ്ഞു.
   Published by:user_57
   First published:
   )}