• HOME
 • »
 • NEWS
 • »
 • film
 • »
 • Kanakarajyam | ഇന്ദ്രൻസും ഇനാരയും; ഗൃഹാതുരത്വമുണർത്തി കനകരാജ്യത്തിന്റെ പോസ്റ്റർ

Kanakarajyam | ഇന്ദ്രൻസും ഇനാരയും; ഗൃഹാതുരത്വമുണർത്തി കനകരാജ്യത്തിന്റെ പോസ്റ്റർ

ഇന്ദ്രൻസും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം 'കനകരാജ്യ'ത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

കനകരാജ്യം

കനകരാജ്യം

 • Last Updated :
 • Share this:
  ഇന്ദ്രൻസും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം 'കനകരാജ്യ'ത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. കേരളത്തിന്റെ തനത് ഭംഗിയും മലനിരകളും പാടവരമ്പും എല്ലാമുള്ള പോസ്റ്ററിൽ ഒരു നാട്ടുവഴിയിലൂടെ സൈക്കിൾ ചവിട്ടി വരുന്ന ഇന്ദ്രൻസാണുള്ളത്. പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന വസ്ത്രങ്ങളും പാടത്തെ കോലവും എല്ലാം ഹരിതാഭമായൊരു കാലത്തെ ഓർമിപ്പിക്കുന്നു.

  ഏതാനും വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ആസ്‍പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 'സത്യം മാത്രമേ ബോധിപ്പിക്കൂ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സാഗര്‍ ആണ് സംവിധായകൻ. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ്‌ ഈ ചിത്രം നിർമ്മിക്കുന്നത്.

  ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ, കോട്ടയം രമേശ്, രാജേഷ് ശർമ്മ, ഉണ്ണി രാജ്, അച്ചുതാനന്ദൻ, ജയിംസ് ഏല്യാ, ഹരീഷ് പെങ്ങൻ, രമ്യ സുരേഷ്, സൈനാ കൃഷ്‍ണ, ശ്രീവിദ്യാ മുല്ലശ്ശേരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരിനാരായണൻ, മനു മൻജിത്ത്, ധന്യ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു.

  അഭിലാഷ് ശങ്കർ ഛായാഗ്രഹണവും, അജീഷ് ആനന്ദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം - പ്രദീപ് എം.വി., മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്‍ണൻ, കോസ്റ്റ്യൂം ഡിസൈൻ - പ്രദീപ് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സനു സജീവൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷൻ മാനേജർ - അനിൽ കല്ലാർ, അസോസിയേറ്റ് ഡയറക്ടർ- ജിതിൻ രാജഗോപാൽ, അഖിൽ കഴക്കൂട്ടം, ജോ ജോർജ്, സൗണ്ട് ഡിസൈൻ- സച്ചിൻ സി., ശബ്‍ദ മിശ്രണം- എം.ആർ. രാജാകൃഷ്‍ണൻ, പി.ആർ.ഒ.- ആതിര ദിൽജിത്ത്, പി. ശിവപ്രസാദ്, സ്റ്റിൽസ് - അജി മസ്ക്കറ്റ്.
  View this post on Instagram


  A post shared by INDRANS (@actorindrans)


  Also read: Solomante Theneechakal | 'ഒറിജിനൽ ആണേൽ പൂക്കൂടേൽ തേനീച്ച വന്നിരിക്കും'; സോളമന്റെ തേനീച്ചകൾ ട്രെയ്‌ലർ

  ലാല്‍ ജോസ് (Lal Jose) സംവിധാനം ചെയ്യുന്ന 'സോളമന്റെ തേനീച്ചകള്‍' (Solomante Theneechakal) എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി. ആഗസ്റ്റ് 18-ന് തീയറ്ററിലെത്തുന്ന ഈ ചിത്രത്തിൽ ജോജു ജോര്‍ജ്ജ്, ജോണി ആന്റണി, ദര്‍ശന സുദര്‍ശന്‍, വിൻസി അലോഷ്യസ്, ശംഭു, ആഡിസ് ആന്റണി അക്കര, ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന്‍ ആചാരി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, വി.കെ. ബൈജു, ശിവ പാര്‍വതി, രശ്മി, പ്രസാദ് മുഹമ്മ, നേഹ റോസ്, റിയാസ് മറിമായം, ബാലേട്ടന്‍ തൃശൂര്‍, ശരണ്‍ജിത്ത്, ഷാനി, അഭിനവ് മണികണ്ഠന്‍, ഖാലിദ് മറിമായം, ഹരീഷ് പേങ്ങന്‍, ദിയ, ചാക്കോച്ചി, ഷൈനി വിജയന്‍, ഫെവിന്‍ പോള്‍സണ്‍, ജിഷ രജിത്, ഷഫീഖ്, സലീം ബാബ, മോഹനകൃഷ്ണന്‍, ലിയോ, വിമല്‍, ഉദയന്‍, ഫെര്‍വിന്‍ ബൈതര്‍, രജീഷ് വേലായുധന്‍, അലന്‍ ജോസഫ് സിബി, രാഹുല്‍ രാജ്, ജയറാം രാമകൃഷ്ണ, ജോജോ, ശിവരഞ്ജിനി, മെജോ, ആദ്യ, വൈഗ, ആലീസ്, മേരി, ബിനു രാജന്‍, രാജേഷ്, റോബര്‍ട്ട് ആലുവ, അഭിലോഷ്, അഷറഫ് ഹംസ തുടങ്ങിയവർ അഭിനയിക്കുന്നു.
  Published by:user_57
  First published: