നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Pathaam Valavu | ത്രില്ലർ സൂചന നൽകി പത്മകുമാർ ചിത്രം പത്താം വളവിന്റെ പുതിയ പോസ്റ്റർ

  Pathaam Valavu | ത്രില്ലർ സൂചന നൽകി പത്മകുമാർ ചിത്രം പത്താം വളവിന്റെ പുതിയ പോസ്റ്റർ

  സുരാജ് വെഞ്ഞാറമൂടും, ഇന്ദ്രജിത്തും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അതിഥി രവിയും സ്വാസികയുമാണ് നായികമാർ

  • Share this:
   എം. പത്മകുമാർ (M. Padmakumar) സംവിധാനം ചെയ്യുന്ന 'പത്താംവളവ്' (Pathaam Valavu) എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. ഇന്ദ്രജിത്ത് (Indrajith) വീണ്ടും പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം ഒരു ത്രില്ലർ സ്വഭാവമുള്ള ഒരു ഫാമിലി ഇമോഷണൽ ഡ്രാമയാണ്.

   വർഷങ്ങൾക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്.

   സുരാജ് വെഞ്ഞാറമൂടും, ഇന്ദ്രജിത്തും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അതിഥി രവിയും സ്വാസികയുമാണ് നായികമാർ.

   യു.ജി.എം. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിലൂടെ ബോളിവുഡ് നിർമ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്.

   റുസ്തം, ലഞ്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായ നിതിൻ കേനിയുടെയും നവീൻ ചന്ദ്രയുടെയും പങ്കാളിത്തത്തിൽ ഉള്ള കമ്പനിയാണ് എം.എം.സ്.
   ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്.
   ജോസഫിനു ശേഷം രഞ്ജിൻ രാജ് ഒരിക്കൽ കൂടി പത്മകുമാർ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നു.

   ഒരു ഫാമിലി ഇമോഷണൽ ത്രില്ലർ ആയി ഒരുക്കുന്ന ചിത്രത്തിൽ അജ്മൽ അമീർ, അനീഷ് ജി. മേനോൻ, സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു, നന്ദൻ ഉണ്ണി, ജയകൃഷ്ണൻ, ഷാജു ശ്രീധർ, നിസ്‌താർ അഹമ്മദ്‌, തുഷാര പിള്ള, അമ്പിളി തുടങ്ങിയവർ അഭിനയിക്കുന്നു. നടി മുക്തയുടെ മകൾ കണ്മണി ആദ്യമായി പത്താം വളവിലൂടെ അഭിനയരംഗത്ത് എത്തുന്നുണ്ട്.

   എഡിറ്റർ - ഷമീർ മുഹമ്മദ്‌, പ്രൊജക്റ്റ്‌ ഡിസൈൻ- നോബിൾ ജേക്കബ്, കോസ്റ്റ്യൂം ഡിസൈനർ - ഐഷ ഷഫീർ, ആർട്ട്‌- രാജീവ്‌ കോവിലകം, മേക്കപ്പ്- ജിതേഷ് പൊയ്യ, പി.ആർ.ഒ.- ആതിര ദിൽജിത്ത്, വാഴൂർ ജോസ്.

   Summary: New Year special poster from the movie Pathaam Valavu got released, hinting that the film is a thriller
   Published by:user_57
   First published: