നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മുഴുനീള കോമഡി ചിത്രവുമായി യുവ താരങ്ങള്‍; ജാന്‍-എ-മന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

  മുഴുനീള കോമഡി ചിത്രവുമായി യുവ താരങ്ങള്‍; ജാന്‍-എ-മന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

  New poster from the movie Janeman released | ചിത്രത്തിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിയാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്

  ജാന്‍-എ-മന്‍

  ജാന്‍-എ-മന്‍

  • Share this:
   കൊച്ചി: ആശങ്കയുടെ കൊവിഡ് കാലത്ത് ആശ്വാസത്തിന്റെ പൊട്ടിച്ചിരിയുടെ അലകള്‍ തീര്‍ക്കാന്‍ മലയാളത്തിന്റെ യുവ താരനിര അണിനിരക്കുന്ന 'ജാന്‍-എ-മന്‍' എന്ന സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടു.

   ചിത്രത്തിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിയാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍ ടീസര്‍ ഇതിനോടകം പ്രേക്ഷക പ്രശംസ നേടിയിരുന്നു.

   ഒരു ഫാമിലി കോമഡി എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ലാല്‍, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി പുതുമുഖതാരങ്ങളും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.

   കാനഡയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ജോയി മോന്‍ എന്ന കഥാപാത്രം ഏകാന്ത ജീവിതത്തിനെ തുടര്‍ന്ന് തന്റെ മുപ്പതാം പിറന്നാള്‍ ആഘോഷിക്കുന്നതിനായി ഇന്ത്യയിലെ സുഹൃത്തുക്കളുടെ അടുത്തേക്ക് വരുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. ബേസില്‍ ജോസഫ് ആണ് ജോയി മോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.   കോമഡിക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഈ ഫാമിലി എന്റര്‍ടെയ്‌നര്‍ സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്. ചിദംബരം പ്രശസ്ത ചലച്ചിത്രകാരന്മാരായ ജയരാജ്, രാജീവ് രവി, കെ.യു. മോഹനന്‍ എന്നിവരുടെ കൂടെ സംവിധാനത്തിലും ഛായാഗ്രഹണത്തിലും അസിസ്റ്റന്റ് ആയും അസോസിയേറ്റ് ആയും 12 വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

   അഭിനയത്തിന് പുറമെ ചിദംബരത്തിന്റെ സഹോദരന്‍ നടന്‍ ഗണപതി സിനിമയുടെ സഹരചയിതാവ് കൂടിയാണ്. അമല്‍ നീരദ്, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

   'വികൃതി' എന്ന സിനിമക്ക് ശേഷം ചീയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാരിയര്‍, ഗണേഷ് മേനോന്‍, സജിത്ത് കൂക്കല്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് ആണ് ഈ സിനിമാ നിര്‍മ്മിക്കുന്നത്.

   സഹനിര്‍മ്മാതക്കള്‍ സലാം കുഴിയില്‍, ജോണ്‍ പി. എബ്രഹാം. സഹരചന സപ്‌നേഷ് വരച്ചാല്‍, ഗണപതി. സംഗീതം ബിജിബാല്‍, എഡിറ്റര്‍ കിരണ്‍ദാസ്, കോസ്റ്റ്യും മാഷര്‍ ഹംസം, കലാസംവിധാനം വിനേഷ് ബംഗ്ലാന്‍, മേക്കപ്പ് ആര്‍ജി വയനാടന്‍, സ്റ്റില്‍ വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പി.കെ. ജിനു, സൗണ്ട് മിക്‌സ് എം.ആര്‍. രാജകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍ (സപ്താ റെക്കോര്‍ഡ്‌സ്), വിഎഫ്എക്‌സ് കൊക്കനട്ട് ബഞ്ച്, പി.ആര്‍.ഒ. ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര്‍. വൈശാഖ് സി. വടക്കേവീട് എന്നിവരാണ്.

   Summary: Poster from the movie Janeman got released official. The movie is touted to be an out-and-out comedy entertainer featuring known names in Malayalam cinema along with a set of budding artistes
   Published by:user_57
   First published:
   )}