• HOME
 • »
 • NEWS
 • »
 • film
 • »
 • Mammootty in Rorschach | വിചിത്രമായ പോസ്റ്ററുമായി മമ്മൂട്ടിയുടെ 'റോഷാക്ക്'; റിലീസിന് ഒരു ദിവസം മാത്രം ബാക്കി

Mammootty in Rorschach | വിചിത്രമായ പോസ്റ്ററുമായി മമ്മൂട്ടിയുടെ 'റോഷാക്ക്'; റിലീസിന് ഒരു ദിവസം മാത്രം ബാക്കി

ഒക്ടോബര്‍ ഏഴിനാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക

റോഷാക്ക്

റോഷാക്ക്

 • Last Updated :
 • Share this:
  മമ്മൂട്ടി നായകനായി (Mammootty) എത്തുന്ന റോഷാക്കിന്റെ (Rorschach) ഓരോ പോസ്റ്ററുകളും ട്രെയിലറുമെല്ലാം പ്രേക്ഷകരിൽ ഏറെ ആകാംക്ഷയും കൗതുകവും ദുരൂഹതയും ഉണർത്തിയാണ് വന്നുചേർന്നിട്ടുള്ളത്. ഒക്ടോബര്‍ ഏഴിനാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്ററും പ്രേക്ഷകൻ്റെ കിളി പറത്തിയിരിക്കുകയാണ്. ചിത്രത്തിൻ്റെ അഡ്വാൻസ് ബുക്കിംഗ് ദ്രുതഗതിയിൽ മുന്നേറുകയാണ്.

  'കെട്ട്യോളാണെന്റെ മാലാഖ' എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായത്. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഓവര്‍സീസ് വിതരണം നിര്‍വഹിച്ചിരിക്കുന്നത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.

  മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

  അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. കിരണ്‍ ദാസ് ചിത്രസംയോജനവും മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഷാജി നടുവിലാണ് കലാസംവിധാനം.

  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രശാന്ത് നാരായണന്‍, ചമയം - റോണക്‌സ് സേവ്യര്‍ ആന്‍സ് എസ്സ് ജോര്‍ജ്, വസ്ത്രാലങ്കാരം - സമീറ സനീഷ്, പി.ആര്‍.ഒ. - പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരന്‍, വിഷ്ണു സുഗതന്‍.
  Also read: Nivin Pauly in Padavettu | പ്രണയം കണ്ണുകളിലാണോ? നിവിൻ പോളിയുടെ 'പടവെട്ടിലെ' മഴപ്പാട്ട്

  നിവിന്‍ പോളിയെ (Nivin Pauly) നായകനാക്കി നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ടിലെ (Padavettu) 'മഴപ്പാട്ട്' പുറത്ത്. പ്രണയം തുളുമ്പുന്ന മഴപ്പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. ഗോവിന്ദ് വസന്തയുടെ സംഗീതത്തില്‍ ഗോവിന്ദും ആനി ആമിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

  സരിഗമയാണ് ചിത്രത്തിന്റെ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. നിവിന്റെയും നായികയായ അതിഥിയുടെയും കഥാപാത്രങ്ങളുടെ പ്രണയ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

  കെബ ജെര്‍മിയ ആണ് ഗാനത്തിന്റെ ഗിത്താര്‍. ബാസ് നവീന്‍ കുമാര്‍, മിക്‌സ്ഡ് ആന്‍ഡ് മാസ്റ്റര്‍ഡ് അമിത് ബാല്‍ എന്നിവരാണ്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് 'പടവെട്ട്'.

  ചിത്രം ഒക്ടോബര്‍ 21ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
  Published by:user_57
  First published: