ഇന്റർഫേസ് /വാർത്ത /Film / Vellari Pattanam | കരയിലും വെള്ളത്തിലും മുങ്ങുന്ന ലീഡര്‍ കെ.പിയായി സൗബിൻ ഷാഹിർ; 'വെള്ളരിപ്പട്ടണം' വീഡിയോ

Vellari Pattanam | കരയിലും വെള്ളത്തിലും മുങ്ങുന്ന ലീഡര്‍ കെ.പിയായി സൗബിൻ ഷാഹിർ; 'വെള്ളരിപ്പട്ടണം' വീഡിയോ

വെള്ളരിപ്പട്ടണം

വെള്ളരിപ്പട്ടണം

ചക്കരക്കുടത്തിന്റെ സ്വന്തം 'ലീഡര്‍ കെ.പി.'യായ സുരേഷിന്റെ സ്വഭാവസവിശേഷതകളും പശ്ചാത്തലവും വ്യക്തമാക്കുന്നതാണ് നര്‍മനിമിഷങ്ങള്‍ നിറയുന്ന ക്യാരക്ടര്‍ റീല്‍

  • Share this:

മുങ്ങല്‍ വിദഗ്ദ്ധനും ചക്കരക്കുടത്തെ അധികാരദല്ലാളുമായ കെ.പി. സുരേഷിനെ പരിചയപ്പെടുത്തി 'വെള്ളരിപട്ടണ'ത്തിന്റെ രണ്ടാമത്തെ ക്യാരക്ടര്‍ റീല്‍ പുറത്തിറങ്ങി. സൗബിന്‍ ഷാഹിറാണ് (Soubin Shahir) സുരേഷിനെ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന കെ.പി.സുനന്ദയുടെ ക്യാരക്ടര്‍ റീല്‍ കഴിഞ്ഞ ദിവസം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു.

ചക്കരക്കുടത്തിന്റെ സ്വന്തം 'ലീഡര്‍ കെ.പി.'യായ സുരേഷിന്റെ സ്വഭാവസവിശേഷതകളും പശ്ചാത്തലവും വ്യക്തമാക്കുന്നതാണ് നര്‍മനിമിഷങ്ങള്‍ നിറയുന്ന ക്യാരക്ടര്‍ റീല്‍. കഥാപാത്രത്തെ ഇത്തരത്തില്‍ അവതരിപ്പിക്കുന്ന പുതുമ കൂടി സമ്മാനിക്കുകയാണ് 'വെള്ളരിപട്ടണം.' മോഷന്‍ പോസ്റ്ററും ക്യാരക്ടര്‍ പോസ്റ്ററുമൊക്കെ പരിചിതമാണെങ്കിലും വീഡിയോയും ചിത്രങ്ങളും കോര്‍ത്തിണക്കി വിവരണസഹിതം ക്യാരക്ടര്‍ റീലിലൂടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇതാദ്യമായാണ്.

'ഇന്ത്യന്‍ രാഷ്ട്രീയം തിളച്ചു തുളുമ്പുമ്പോള്‍ ഒരു പണിയുമെടുക്കാതെ എങ്ങനെ ഇവിടെ ഇരിക്കാന്‍ പറ്റുന്നു' എന്നായിരുന്നു ഹിറ്റായി മാറിയ 'വെള്ളരിപട്ടണ'ത്തിന്റെ ടീസറില്‍ സൗബിന്‍ മഞ്ജുവിനോട് ചോദിച്ചത്. ഇപ്പോഴിതാ കേരളരാഷ്ട്രീയം തൃക്കാക്കരയ്‌ക്കൊപ്പം തിളച്ചുമറിയുമ്പോള്‍ ക്യാരക്ടര്‍ റീലിലൂടെ അതിനുള്ള മറുപടി പറയുകയാണ് മഞ്ജുവിന്റെ കെ.പി. സുനന്ദയും സുബിൻ ഷാഹിറിന്റെ സുരേഷും.

' isDesktop="true" id="535453" youtubeid="JOCyxNqpXl8" category="film">

ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫു മാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന 'വെള്ളരിപട്ടണ'ത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന.

മഞ്ജു വാര്യര്‍ക്കും സൗബിന്‍ ഷാഹിറിനും പുറമേ സലിംകുമാര്‍, സുരേഷ്‌ കൃഷ്ണ, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിലെ പ്രധാന അഭിനേതാക്കള്‍.

അലക്‌സ് ജെ. പുളിക്കൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിങ്- അപ്പു എന്‍. ഭട്ടതിരി. മധുവാസുദേവൻ വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. കല- ജ്യോതിഷ് ശങ്കർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബെന്നി കട്ടപ്പന, അസോസിയേറ്റ് ഡയറക്ടർ- ശ്രീജിത് ബി. നായർ, കെ.ജി. രാജേഷ് കുമാർ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- വൈശാഖ് സി. വടക്കേവീട്, പി.ആർ.ഒ.- എ.എസ്. ദിനേശ്.

Summary: After an interesting reel of Manju Warrier, the movie Vellari Pattanam has released another one from Soubin Shahir. He is portrayed as the trickiest leader K.P. Suresh, known to have proven his mettle in all forms of escape routes in Kerala politics. Manju appears as K.P. Sundanda. Both reels have become the new talk of tinsel town. The film was named Vellarikkappattanam before being rechristened

First published:

Tags: Soubin Shahir, Vellari Pattanam