• HOME
  • »
  • NEWS
  • »
  • film
  • »
  • Archana 31 Not Out | ഐശ്വര്യ ലക്ഷ്മിയുടെ 'അര്‍ച്ചന 31 നോട്ടൗട്ടിലെ' മാനത്തെ ചെമ്പരുന്തേ... ഗാനം പുറത്തിറങ്ങി

Archana 31 Not Out | ഐശ്വര്യ ലക്ഷ്മിയുടെ 'അര്‍ച്ചന 31 നോട്ടൗട്ടിലെ' മാനത്തെ ചെമ്പരുന്തേ... ഗാനം പുറത്തിറങ്ങി

Archana 31 Not Out | 'മാനത്തെ ചെമ്പരുന്തേ...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്

അര്‍ച്ചന 31 നോട്ടൗട്ട്

അര്‍ച്ചന 31 നോട്ടൗട്ട്

  • Share this:
    ഐശ്വര്യ ലക്ഷ്മി (Aishwarya Lekshmi) കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അര്‍ച്ചന 31 നോട്ടൗട്ട്' (Archana 31 Not Out) എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസ് ചെയ്തു. മാത്തൻ ഗാനരചനയും സംഗീത സംവിധാനവും നിർവ്വഹിച്ച് ആലപിച്ച 'മാനത്തെ ചെമ്പരുന്തേ...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. 2022 ഫെബ്രുവരി നാലിന് ഐക്കോൺ സിനിമ റിലീസ് 'അർച്ചന 31 നോട്ടൗട്ട്' പ്രദർശനത്തിനെത്തിക്കുന്നു.

    നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അര്‍ച്ചന 31 നോട്ടൗട്ട്'. 'ദേവിക പ്‌ളസ് ടു ബയോളജി', 'അവിട്ടം' എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്തിട്ടുണ്ട്. അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവുമെഴുതുന്നത്‌.

    മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോയല്‍ ജോജി നിര്‍വ്വഹിക്കുന്നു. സംവിധായകൻ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സിനിമകളായ 'ചാര്‍ളി', 'ഉദാഹരണം സുജാത' എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളിയാണ്.

    ലൈന്‍ പ്രൊഡ്യൂസര്‍- ബിനീഷ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സബീര്‍ മലവെട്ടത്ത്, എഡിറ്റിംങ്ങ്- മുഹ്‌സിന്‍ പി.എം., സംഗീതം- രജത്ത് പ്രകാശ്, മാത്തന്‍, കല- രാജേഷ് പി. വേലായുധന്‍, വസ്ത്രലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, അസോസിയേറ്റ് ഡയറക്ടര്‍- സമന്ത്യക് പ്രദീപ്, സൗണ്ട്- വിഷ്ണു പി.സി., അരുണ്‍ എസ്. മണി, പരസ്യകല- ഓള്‍ഡ് മോങ്ക്‌സ്, ഗാനങ്ങൾ-സൈന, പി.ആർ.ഒ.- എ.എസ്. ദിനേശ്.



    Also read: 'ഹെലികോപ്റ്ററില്‍ ആരാധകരിലേക്ക്'; മേപ്പടിയാന്റെ വിജയത്തിന് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദന്‍

    മേപ്പടിയാന്‍ ചിത്രത്തിന്റെ വിജയത്തിന് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദന്‍. ചിത്രം ആരാധകരോടൊപ്പം കാണുന്നതിനായി മേപ്പടിയാന്‍ ടീം നിരവധി തിയേറ്ററുകളാണ് സന്ദര്‍ശിക്കുന്നത്. ഇപ്പോഴിതാ ഹെലികോപ്റ്ററില്‍ ആണ് താരം തിയേറ്ററുകളിലേക്ക് എത്തുന്നത്. ഇതിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.

    ഉണ്ണി മുകുന്ദന്‍ എന്ന നടനെ സംബന്ധിച്ച് കരിയറില്‍ പല പ്രത്യേകതകളുമുള്ള ചിത്രമാണ് മേപ്പടിയാന്‍. മൂന്ന് വര്‍ഷത്തിനു ശേഷമാണ് ഉണ്ണി മുകുന്ദന്റെ ഒരു സോളോ ഹീറോ ചിത്രം എത്തുന്നത് എന്നത് മറ്റൊരു കാര്യം. ഇപ്പോഴിതാ ഈ വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം നേടിയ മികച്ച പ്രതികരണത്തില്‍ നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.

    Summary: Video song from the movie 'Archana 31 Not Out' starring Aishwarya Lekshmi has been released. The song 'Manathe Chemparunthe ...' sung and composed by Mathen has been released. The movie revolving around a female lead, is slated for a February release across theatres
    Published by:user_57
    First published: