നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Pushpa | 'നീ പോടാ, ഇത് ഞാനാടാ'; അല്ലു അർജുൻ ചിത്രം പുഷ്പയിലെ പുതിയ ഗാനം പുറത്തിറങ്ങി

  Pushpa | 'നീ പോടാ, ഇത് ഞാനാടാ'; അല്ലു അർജുൻ ചിത്രം പുഷ്പയിലെ പുതിയ ഗാനം പുറത്തിറങ്ങി

  പ്രതീക്ഷ തെറ്റാതെ അല്ലുവിൽ നിന്നും ഒരു ഫാസ്റ്റ് നമ്പർ ആണ് ഇക്കുറിയും വന്നുചേർന്നിരിക്കുന്നത്

  പുഷ്പ

  പുഷ്പ

  • Share this:
   അല്ലു അർജുൻ (Allu Arjun) ചിത്രം 'പുഷ്പ'യിലെ (Pushpa) മലയാള ഗാനം പുറത്തിറങ്ങി. 'നീ പോടാ, ഇത് ഞാനാടാ' എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് സിജു തുറവൂർ ആണ്. പാടിയത് രഞ്ജിത്ത്. ശ്രീ ദേവി പ്രസാദ് ഈണമിട്ടിരിക്കുന്നു. പ്രതീക്ഷ തെറ്റാതെ അല്ലുവിൽ നിന്നും ഒരു ഫാസ്റ്റ് നമ്പർ ആണ് ഇക്കുറിയും വന്നുചേർന്നിരിക്കുന്നത്.

   ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ വില്ലനായി ഫഹദ് ഫാസിലിനെ കാണാവുന്നതാണ്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമെന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്. കള്ളക്കടത്തുക്കാരനും ട്രക്ക് ഡ്രൈവറുമായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജ്ജുന്‍ അവതരിപ്പിയ്ക്കുന്നത്. രക്തചന്ദന കടത്തുകാരനാണ് അല്ലു അര്‍ജുന്‍. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.

   അല്ലു അര്‍ജ്ജുന്‍ നായകനാകുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്മിക ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. ജഗപതി ബാബു, പ്രകാശ് രാജ്, ധനന്‍ജയ്, സുനില്‍, ഹാരിഷ് ഉത്തമന്‍, വെണ്ണില കിഷോര്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍.

   മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്.   Also read: നടി ഹേമമാലിനിയും പ്രസൂണ്‍ ജോഷിയും ഇന്ത്യന്‍ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍; പുരസ്‌കാരം IFFIയില്‍ നല്‍കി ആദരിക്കും

   നടി ഹേമ മാലിനിയ്ക്കും (Hema Malini) ഗാനരചയിതാവും തിരക്കഥാകൃത്തുമായ പ്രസൂണ്‍ ജോഷിയ്ക്കും (Prasoon Joshi) ഇന്ത്യന്‍ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്‌കാരം (Indian Personality of the Year). ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ (International Film Festival of India, IFFI) ഇരുവരേയും പുരസ്‌കാരം നല്‍കി ആദരിക്കും.

   കേന്ദ്ര വാര്‍ത്താ വിതരണ - പ്രക്ഷേപണവകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇതോടൊപ്പം ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സസീസിയ്ക്കും ഹംഗേറിയന്‍ സംവിധായകന്‍ ഇസ്‌തെവന്‍ സാബോയ്ക്കും സത്യജിത്ത് റേ ലൈഫ് അച്ചീവ്‌മെന്റ് പുരസ്‌കാരവും നല്‍കി ആദരിക്കും.

   സത്യജിത്ത് റേയുിെനിമകട 100-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.

   ഇന്ത്യന്‍ പനോരമയില്‍ മലയാളത്തില്‍ നിന്ന് ജയസൂര്യ നായകനായ സണ്ണി, ജയരാജിന്റെ നിറയെ തത്തകളുള്ള മരം എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

   നവംബര്‍ 20ന് ആരംബിക്കുന്ന IFFI നവംബര്‍ 28നാണ് സമാപിക്കുന്നത്.
   Published by:user_57
   First published:
   )}