• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES NEW SONG FROM ALLU ARJUN MOVIE PUSHPA IS OUT

'ഓട് ഓട് ആടെ പുലി തിന്നിടും അല്ലെ': പുഷ്പരാജിന്റെ മാസ് ഗാനവുമായി 'പുഷ്പ'

250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്

ഗാനരംഗം

ഗാനരംഗം

  • Share this:
    ഹൈദരാബാദ്: അല്ലു അര്‍ജുന്‍ - ഫഹദ് ഫാസില്‍ ടീം ഒന്നിക്കുന്ന പുഷ്പയിലെ ആദ്യ ഗാനം പുറത്തുവിട്ടു. ഓട് ഓട് ആടെ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്.

    മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ഗാനം പുറത്തിറങ്ങിയിട്ടുണ്ട്.

    രാഹുൽ നമ്പ്യാരാണ് മലയാളത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. സിജു തുറവൂർ ആണ് വരികൾ എഴുതിയിരിക്കുന്നത്.

    രണ്ടു ഭാഗമായി ഇറങ്ങുന്ന പുഷ്പയുടെ ആദ്യ ഭാഗം 2021 ക്രിസ്തുമസിനാണ് റിലീസ് ചെയ്യുന്നത്. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ വില്ലനായിട്ടാണ് ഫഹദ് എത്തുന്നത്.

    രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.

    മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്.

    മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്.

    ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ. ആതിര ദില്‍ജിത്ത്.



    Also read: 'കൊലചെയ്തിട്ടും കുറ്റബോധമില്ലാത്ത മുസ്ലിമും ഹിന്ദുവുമൊക്കെ ഒരേ നാണയത്തിന്റെ രണ്ടുവശങ്ങള്‍'; കുരുതിയെക്കുറിച്ച് ശ്രീജിത്ത് പണിക്കര്‍

    ആമസോണ്‍ പ്രൈമിലൂടെ റിലീസായ പൃഥ്വിരാജ് ചിത്രമായ കുരുതിയെക്കുറിച്ച് പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍. ചിത്രത്തില്‍ മികച്ച് നിന്നത് റോഷനും മാമക്കോയയും നസ്‌ലനും ആണെന്ന് ശ്രീജിത്ത് പറയുന്നു. എന്നാല്‍ പൃഥ്വിരാജിന്റെ ലായിഖ് കഥാപാത്രം പല രംഗങ്ങളിലും എസ്രയിലെ കഥാപാത്രമായിപ്പോയെന്ന് ശ്രീജിത്ത് പറഞ്ഞു.

    എത്രവലിയ സംഘട്ടനം നടന്നാലും പ്രധാന നടന്റെ തലമുടി ഉഴപ്പരുതെന്ന സാമാന്യ നിയമം ഈ ചിത്രത്തിലും മാറിയിട്ടില്ലെന്ന് ശ്രീജിത്ത് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആയിരുന്നു ശ്രീജിത്തിന്റെ പ്രതികരണം. ചെറിയ കാര്യങ്ങളില്‍ ഉണ്ടായ സൂക്ഷ്മത വലിയ കാര്യങ്ങളില്‍ ഉണ്ടായിട്ടില്ലെന്ന് ശ്രീജിത്ത് പറയുന്നു.

    വെറുപ്പിനും വഴക്കിനും പോകുകയെന്ന ചരിത്രം പുതിയതല്ലെന്നും അതിന് പഴമ ഉണ്ടാവില്ലെന്നും പറഞ്ഞുവക്കുന്നത് ഒരു സന്ദേശമല്ല യാഥാര്‍ഥ്യമാണെന്ന് ശ്രീജിത്ത് പറഞ്ഞു.

    Summary: New song from Allu Arjun movie Pushpa got released. The film portrays the protagonist as a sandalwood smuggler. This film is touted to have paid Allu Arjun a whopping amount as remuneration compared to his previous ones
    Published by:user_57
    First published:
    )}