HOME » NEWS » Film » MOVIES NEW SONG FROM AMIT CHAKKALAKKAL MOVIE YUVAM RELEASED MM

അമിത് ചക്കാലക്കൽ നായകനാകുന്ന 'യുവം' സിനിമയിലെ പുതിയ ഗാനം മഞ്ജു വാര്യർ പുറത്തിറക്കി

New song from Amit Chakkalakkal movie Yuvam released | ഫെബ്രുവരി 12ന് 'യുവം' റിലീസാവും

News18 Malayalam | news18-malayalam
Updated: January 15, 2021, 4:45 PM IST
അമിത് ചക്കാലക്കൽ നായകനാകുന്ന 'യുവം' സിനിമയിലെ പുതിയ ഗാനം മഞ്ജു വാര്യർ പുറത്തിറക്കി
ഗാനരംഗം
  • Share this:
അമിത് ചക്കാലക്കൽ നായകനാകുന്ന യുവം സിനിമയിലെ സൗഹൃദം... എന്ന ഗാനം മഞ്ജു വാര്യർ പുറത്തിറക്കി. ചിത്രത്തിനും അണിയറ പ്രവർത്തകർക്കും ആശംസകൾ നേർന്നാണ് മഞ്ജു ഗാനം പുറത്തിറക്കിയത്. സൗഹൃദത്തിന്റെ മധുരവുമായാണ് ഗോപി സുന്ദർ ഈണമിട്ട് ബി.കെ. ഹരിനാരായണൻ എഴുതിയ ഗാനം ശ്രീജീഷിന്റെ ശബ്ദത്തിൽ പുറത്ത് വന്നിരിക്കുന്നത്. വ്യത്യസ്തമായ ആലാപന ശൈലിയിൽ ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് സൗഹൃദം പ്രേക്ഷകരിലേക്ക് എത്തുന്നത്.

ലോക്ക്ഡൗൺ സമയത്ത് പുറത്തിറങ്ങിയ ടീസർ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി മക്കോറ നിർമിച്ചു പിങ്കു പീറ്റർ സംവിധാനം ചെയ്യുന്ന യുവം, കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ട് ഒരുപാട് വേറിട്ട ഒരു സിനിമയാണ്.



കോവിഡ് എന്ന മഹാമാരിയെ അതിജീവിക്കാനുള്ള പ്രതീക്ഷയും പ്രത്യാശയും നൽകിക്കൊണ്ടാണ് ടീസർ പുറത്തിറങ്ങിയത്. അമിത് ചക്കാലക്കൽ, ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രൻ, നിർമൽ പാലാഴി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപി സുന്ദർ ആണ് യുവത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണൻ ആണ് ഗാനരചയിതാവ്.

ജോൺ കുട്ടി എഡിറ്റിംഗും സജിത്ത് പുരുഷൻ ഛായാഗ്രഹണവും ചെയ്തിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് അമൽ ചന്ദ്രനും വസ്ത്രാലങ്കാരം സമീറ സനീഷുമാണ്. സെൻട്രൽ പിക്ചേഴ്സ് ആണ് വിതരണം. ബിജു തോമസ് പ്രൊഡക്ഷൻ കൺട്രോളർ ആയ ചിത്രത്തിന്റെ സംഘട്ടനങ്ങൾ സൂരറായ് പോട്ട് എന്ന ചിത്രത്തിന്റെ സംഘട്ടനങ്ങൾ ഒരുക്കിയ വിക്കിയും മാഫിയ ശശിയും ചേർന്നാണ് ചെയ്തിരിക്കുന്നത്. ഡാൻ ജോസ് സൗണ്ട് ഡിസൈനിങ്ങും പനാഷ് എന്റർടൈൻമെന്റ് VFX കൈകാര്യം ചെയ്തിരിക്കുന്നു. ഫെബ്രുവരി 12ന് 'യുവം' റിലീസാവും.
Published by: user_57
First published: January 15, 2021, 4:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories