• HOME
 • »
 • NEWS
 • »
 • film
 • »
 • Padma | ട്രെൻഡ് ചാർട്ടിൽ ഇടംപിടിച്ച് അനൂപ് മേനോൻ, സുരഭി ലക്ഷ്മി ചിത്രം 'പത്മ'യിലെ ഗാനം

Padma | ട്രെൻഡ് ചാർട്ടിൽ ഇടംപിടിച്ച് അനൂപ് മേനോൻ, സുരഭി ലക്ഷ്മി ചിത്രം 'പത്മ'യിലെ ഗാനം

New song from Anoop Menon Surabhi Lakshmi movie Padma is here | 'കനല്‍കാറ്റില്‍...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ്തത്

പത്മ

പത്മ

 • Last Updated :
 • Share this:
  നടന്‍ അനൂപ് മേനോന്‍ (Anoop Menon) ആദ്യമായി നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന 'പത്മ' (Padma movie) എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. ചുരുങ്ങിയ സമയംകൊണ്ട് ഗാനം ട്രെൻഡ് ചാർട്ടിൽ ഇടംനേടിക്കഴിഞ്ഞു.

  അനൂപ് മേനോന്റെ വരികള്‍ക്ക് നിനോയ് വര്‍ഗീസ് ആണ് സംഗീതം. വിജയ് യേശുദാസ് ആലപിച്ച 'കനല്‍കാറ്റില്‍...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ്തത്. മിക്‌സിംങ്- രഞ്ജിത്ത് രാജൻ.

  ഒരു വലിയ നഗരത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ പറയുന്ന 'പത്മയിലെ' നായകനെ അനൂപ് മേനോന്‍ അവതരിപ്പിക്കുമ്പോള്‍, ദേശീയ പുരസ്‌കാര ജേതാവ് സുരഭി ലക്ഷ്മിയാണ് പത്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

  അനൂപ് മേനോന്‍ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പി നിര്‍വ്വഹിക്കുന്നു.

  അനൂപ് മേനോന്‍ സ്‌റ്റോറീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍, അന്‍വര്‍ ഷെരീഫ്, അംബി, മെറീന മൈക്കിള്‍, മാലാ പാര്‍വതി, ചക്കപ്പഴം ഫെയിം ശ്രുതി രജനികാന്ത്, എന്നിവരും അഭിനയിക്കുന്നു. കൂടാതെ ഇരുപതോളം പുതുമുഖങ്ങളുമുണ്ട്. അനൂപ് മേനോന്‍, ഡോക്ടര്‍ സുകേഷ് എന്നിവരുടെ വരികള്‍ക്ക് നിനോയ് വര്‍ഗ്ഗീസ് സംഗീതം പകരുന്നു.

  എഡിറ്റര്‍- സിയാന്‍ ശ്രീകാന്ത്, കലാസംവിധാനം- ദുന്‍ദു രഞ്ജീവ്, മേക്കപ്പ്- പ്രദീപ് രംഗന്‍, കോസ്റ്റ്യൂം- അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനില്‍ ജി., ഡിസൈന്‍- ആന്റണി സ്റ്റീഫന്‍, പി.ആർ.ഒ.- എ.എസ്. ദിനേശ്.  Also read: സോളമനും കുടുംബവും; പത്താം വളവിന്റെ പുതിയ പോസ്റ്റർ എത്തി, ചിത്രം മെയ് റിലീസ്

  സുരാജ് വെഞ്ഞാറമൂടും (Suraj Venjaramoodu) ഇന്ദ്രജിത്ത് സുകുമാരനും (Indrajith Sukumaran) ഒന്നിക്കുന്ന ഫാമിലി ഇമോഷണൽ ത്രില്ലർ ചിത്രമായ പത്താം വളവിന്റെ (Pathaam Valavu) ഏറ്റവും പുതിയ പോസ്റ്റർ പുറത്ത്. സുരാജ് വെഞ്ഞാറമ്മൂടും അതിഥി രവിയും ഒപ്പം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ബാലതാരം കിയാര കണ്മണിയും ഒന്നിച്ചു നിൽക്കുന്ന ഒരു സന്തുഷ്ട കുടുംബ ചിത്രമാണ് പോസ്റ്ററിൽ കാണുന്നത്. 'സോളമന്റെ സ്വർഗം' എന്ന തലക്കെട്ട് കുടുംബത്തെ കുറിച്ചെന്ന് ഇതിലൂടെ പ്രേക്ഷകർക്ക് വ്യക്തമാകുന്ന ഒരു മനോഹര ചിത്രമാണ് പോസ്റ്ററിൽ.

  എം. പത്മകുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഫാമിലി ഇമോഷണൽ ത്രില്ലർ ചിത്രം മെയ് 13 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കുന്ന നിരവധി മൂഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളിച്ച ട്രെയ്‌ലറിലെ ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറംമൂട് എന്നിവരുടെ പ്രകടനം സിനിമാപ്രേമികൾക്കിടയിൽ ചര്‍ച്ചയായിട്ടുണ്ട്.

  ഒരു ഇടവേളയ്ക്ക് ശേഷം അജ്മല്‍ അമീര്‍ മലയാളത്തിലേക്ക് എത്തുന്ന സിനിമയാണ് 'പത്താം വളവ്'. ചിത്രത്തിലെ ഏലമല കാടിനുള്ളിൽ... എന്ന ഗാനം ശ്രദ്ധ നേടികഴിഞ്ഞു. വിനായക് ശശികുമാർ രചിച്ച് ഹരിചരൺ പാടിയ ഗാനത്തിന് സംഗീതം നൽകിയത് രഞ്ജിൻ രാജാണ്.
  Published by:user_57
  First published: