• HOME
  • »
  • NEWS
  • »
  • film
  • »
  • Ini Utharam | നീയേ.. നീയേ... നിനവാകെ... അപർണ ബാലമുരളിയുടെ 'ഇനി ഉത്തരം' സിനിമയിലെ ഗാനം ഇതാ

Ini Utharam | നീയേ.. നീയേ... നിനവാകെ... അപർണ ബാലമുരളിയുടെ 'ഇനി ഉത്തരം' സിനിമയിലെ ഗാനം ഇതാ

അപർണ്ണ ബാലമുരളിയും സിദ്ധാർഥ് മേനോനും ഒരുമിച്ച പ്രണയ ഗാനമാണിത്

ഇനി ഉത്തരം

ഇനി ഉത്തരം

  • Last Updated :
  • Share this:
    സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഇനി ഉത്തരം' (Ini Utharam) എന്ന ചിത്രത്തിലെ മെല്ലെയെന്നെ... എന്ന ഗാനം പുറത്തിറങ്ങി. അപർണ്ണ ബാലമുരളിയും (Aparna Balamurali) സിദ്ധാർഥ് മേനോനും (Sidharth Menon) ഒരുമിച്ച പ്രണയ ഗാനമാണിത്. വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ. സംഗീതം നൽകി ചിട്ടപ്പെടുത്തിയത് ഹിഷാം അബ്ദുൽ വഹാബ്. ആലാപനം കെ.എസ്. ഹരിശങ്കർ.

    അപർണ ബലമുരളിയും കലാഭവൻ ഷാജോണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ചന്തു നാഥ്, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി., ഭാഗ്യരാജ് തുടങ്ങിയവരും വേഷമിടുന്നു. 'ഇനി ഉത്തരം' ഈ മാസം പ്രദർശനത്തിനെത്തും.

    എ ആന്റ് വി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ് നിർമാണം. ഛായാഗ്രഹണം രവിചന്ദ്രൻ. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണവുമെഴുതുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു.

    എഡിറ്റർ- ജിതിൻ ഡി.കെ., പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, വിനോഷ് കൈമൾ, കല- അരുൺ മോഹനൻ, മേക്കപ്പ്- ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണൻ, സ്റ്റിൽസ്- ജെഫിൻ ബിജോയ്, പരസ്യകല- ജോസ് ഡോമനിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ദീപക് നാരായൺ, പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ്- H20 Spell, പി.ആർ.ഒ.- എ.എസ്. ദിനേശ്, ആതിര ദിൽജിത്.



    Also read: National Cinema Day | സിനിമ ടിക്കറ്റിന് വെറും 75 രൂപ; ദേശീയ സിനിമ ദിന ഓഫറുകളുമായി തിയേറ്ററുകള്‍

    ദേശീയ സിനിമ ദിനത്തോട് അനുബന്ധിച്ച് പിവിആര്‍, സിനിപോളിസ്, കാര്‍ണിവല്‍, മിറാഷ്, സിറ്റിപ്രൈഡ്, ഏഷ്യന്‍, മുക്ത എ2, മൂവിടൈം തുടങ്ങി നിരവധി മള്‍ട്ടിപ്ലക്‌സുകള്‍ 4,000-ലധികം സ്‌ക്രീനുകളില്‍ വെറും 75 രൂപയ്ക്ക് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 'ദേശീയ സിനിമാ ദിനം' ആഘോഷിക്കുന്ന സെപ്റ്റംബർ 16നാണ് ഈ നിരക്കിൽ ടിക്കറ്റ് ലഭിക്കുക.

    മള്‍ട്ടിപ്ലക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും (MAI) സിനിമാസും ചേര്‍ന്നാണ് സിനിമാ പ്രേമികള്‍ക്കായി പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ മാത്രമല്ല, അമേരിക്കയിലും വെറും 3 ഡോളര്‍ (ഏകദേശം 240 രൂപ) നല്‍കി സിനിമ കാണാമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ അമേരിക്ക ഇന്നാണ് (സെപ്തംബര്‍ 3) ദേശീയ സിനിമാ ദിനമായി ആഘോഷിക്കുന്നത്.

    അതേസമയം, യുകെ, യൂറോപ്യന്‍ രാജ്യങ്ങള്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയും സമാനമായ ഓഫറുകളുമായി ദേശീയ സിനിമാ ദിനം ആഘോഷിക്കാറുണ്ട്.

    ഓഫറുകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ തിയേറ്ററുകളുടെ വെബ്സൈറ്റുകളിലും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലും ലഭ്യമാക്കുമെന്ന് എംഎഐ അറിയിച്ചു. കൂടുതല്‍ അപ്ഡേറ്റുകള്‍ക്കായി ആളുകള്‍ക്ക് #NationalCinemaDay എന്ന ഹാഷ് ടാഗ് ഫോളോ ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു.

    Summary: New song from Aparna Balamurali movie Ini Utharam released
    Published by:user_57
    First published: