ആറു വർഷത്തിന് ശേഷം സിബി മലയിലിന്റെ (Sibi Malayil) സംവിധാനത്തില്‍ ആസിഫ് അലിയും (Asif Ali) റോഷൻ മാത്യുവും (Roshan Mathew) നായക വേഷത്തിലെത്തുന്ന ചിത്രം കൊത്തിലെ (Kothu) തേൻതുള്ളി എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. ഗാനത്തിലെ രംഗങ്ങളുടെ മേക്കിങ് വിഡിയോയും സെറ്റും എല്ലാം ഉൾപെടുത്തിയുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.
പ്രണയഗാനമായ തേൻതുള്ളിയുടെ വരികൾ എഴുതിയത് ബി.കെ. ഹരിനാരായണനാണ്. കൈലാസ് മേനോന്റെ സംഗീതത്തിൽ പാടിയിരിക്കുന്നത് ശ്രുതി ശിവദാസും കെ.കെ. നിഷാദും ചേർന്നാണ്. ചിത്രം സെപ്റ്റംബർ 16ന് തീയേറ്ററുകളിലെത്തും. കണ്ണൂരിന്റെ രാഷ്ട്രീയം പ്രമേയമാക്കിയ ചിത്രമാണ് 'കൊത്ത്'.
ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പി.എം. ശശിധരനും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. നിഖില വിമലാണ് നായിക. രഞ്ജിത്ത്, വിജിലേഷ് , അതുല്‍, ശ്രീലക്ഷ്മി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ദിനേശ് ആലപ്പി, രാഹുൽ, ശിവൻ സോപാനം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എഡിറ്റർ – രതിൻ രാധാകൃഷ്ണൻ, ഛായാഗ്രഹണം- പ്രശാന്ത്, രവീന്ദ്രൻ, പശ്ചാത്തല സംഗീതം – ജേക്സ് ബിജോയ്, പ്രൊഡക്ഷൻ ഡിസൈൻ – പ്രശാന്ത് മാധവ്.
ഹേമന്ത് കുമാറാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. കോഴിക്കോടാണ് പ്രധാന ലൊക്കേഷന്‍. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകർന്നിരിക്കുന്നത് കൈലാസ് മേനോൻ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അഗ്‌നിവേശ്, പ്രൊജക്റ്റ് ഡിസൈനര്‍- ബാദുഷ, പി.ആര്‍.ഒ. – ആതിര ദില്‍ജിത്ത്.
Also read: Malikapuram | സിനിമ ലൊക്കേഷനിൽ പന്തളം രാജകുടുംബാംഗങ്ങൾ; എത്തിയത് ഉണ്ണി മുകുന്ദന്റെ 'മാളികപ്പുറം' സെറ്റിൽ
അയ്യപ്പന്റെ കഥ പറയുന്ന ‘മാളികപ്പുറം’ (Malikapuram) സിനിമയുടെ സെറ്റ് സന്ദർശിച്ച് പന്തളം രാജകുടുംബാംഗങ്ങൾ (Pandalam royal family). ദീപ വർമ, അരുൺ വർമ, സുധിൻ ഗോപിനാഥ് എന്നിവരാണ് രാജകുടുംബത്തെ പ്രതിനിധീകരിച്ച് എത്തിയത്. ഏറെ നേരം സെറ്റിൽ ചെലവഴിച്ച ഇവർ ടൈറ്റില്‍ കഥാപാത്രം ചെയ്യുന്ന ദേവനന്ദ എന്ന ബാലതാരത്തിനും, നായകവേഷം ചെയ്യുന്ന ഉണ്ണി മുകുന്ദനൊപ്പവും (Unni Mukundan) വിശേഷങ്ങൾ പങ്കിട്ടു.
തമിഴ് താരം സമ്പത്ത് റാം, സംവിധായകൻ വിഷ്ണു ശശിശങ്കർ, തിരക്കഥകൃത്ത് അഭിലാഷ് പിള്ള എന്നിവരും സെറ്റിലുണ്ടായിരുന്നു. ഈ ചിത്രത്തിന്റെ ടൈറ്റിലിന്റെ പ്രത്യേകതയും അത് കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ സവിശേഷതയും അറിഞ്ഞതിനു ശേഷമാണ് സെറ്റ് സന്ദർശിക്കാൻ രാജകുടുംബാംഗങ്ങൾ തീരുമാനമെടുത്തത്. തങ്ങളുടെ എല്ലാ പിന്തുണയും ചിത്രത്തിനുണ്ടാകുമെന്ന് രാജകുടുംബാംഗങ്ങൾ അണിയറ പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി.
കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്‌ലർ, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ വിഷ്ണു ശശി ശങ്കറാണ് സംവിധാനം. ചിത്രത്തിന്റെ എഡിറ്റിങ്ങും വിഷ്ണുവാണ് നിർവഹിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Asif ali, Kothu movie, Roshan Mathew, Sibi Malayil