ഇന്റർഫേസ് /വാർത്ത /Film / Dulquer Salmaan | രാമനായി ദുൽഖർ സൽമാൻ, സീതയായി മൃണാൽ താക്കൂർ; 'സീതാരാമം' സിനിമയിലെ മനോഹര ഗാനം

Dulquer Salmaan | രാമനായി ദുൽഖർ സൽമാൻ, സീതയായി മൃണാൽ താക്കൂർ; 'സീതാരാമം' സിനിമയിലെ മനോഹര ഗാനം

സീതാരാമം

സീതാരാമം

New song from Dulquer Salmaan movie Sita Ramam is here | യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സംവിധായകൻ ഹനു രാഘവപുടി ഒരുക്കുന്ന പ്രണയകഥയാണ് 'സീതാരാമം'

  • Share this:

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സംവിധായകൻ ഹനു രാഘവപുടി ഒരുക്കുന്ന പ്രണയകഥയാണ് 'സീതാരാമം' (Sita Ramam). ദുൽഖർ സൽമാനും (Dulquer Salmaan) മൃണാൽ താക്കൂറുമാണ് (Mrunal Thakur) രാമനായും സീതയായും എത്തുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്തും പ്രിയങ്ക ദത്തും ചേർന്നാണ് നിർമാണം.

വിശാൽ ചന്ദ്രശേഖർ ഈണം പകർന്ന ഗാനത്തിന് അനന്ത ശ്രീറാം തന്റെ വരികൾ കൊണ്ട് ആകർഷകമായ പ്രണയകഥ വർണ്ണിക്കുന്നു. എസ്.പി. ചരണും രമ്യാ ബെഹറയും ചേർന്ന് ആലപിക്കുന്നു. ഒരു വിന്റേജ് ഇളയരാജ-എസ്പിബി സംഗീതത്തിന്റെ ഓർമ്മകൾ തിരികെ കൊണ്ടുവരുന്നതിനാൽ ശ്രോതാക്കളെ ആകർഷിക്കുന്ന ഒരു സാന്ത്വന മെലഡിയാണ്.

ദുൽഖറും മൃണാലും തമ്മിലുള്ള കെമിസ്ട്രി വളരെ ശ്രദ്ധേയമാണ്. അഫ്രീൻ എന്ന കഥാപാത്രമായി രശ്മിക മന്ദാനയും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഒരേ സമയം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ നിർമ്മിക്കുന്ന സീതാരാമത്തിന്റെ ഛായാഗ്രഹണം പി.എസ്. വിനോദാണ്. ദുൽഖർ സൽമാൻ, മൃണാൽ താക്കൂർ, രശ്മിക മന്ദാന, സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തുടങ്ങിയവർ ആണ് പ്രധാന അഭിനേതാക്കൾ.

ഏപ്രിൽ 10-ന് രാമനവമി ദിനത്തിൽ ദുൽഖർ സൽമാൻ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് താരം വെളിപ്പെടുത്തി.

' isDesktop="true" id="531660" youtubeid="LkZMpHw4HFE" category="film">

'ഹേ സിനാമിക'യാണ് ദുൽഖർ ഏറ്റവും ഒടുവിൽ വേഷമിട്ട ചിത്രം. ദുൽഖർ സൽമാൻ, അദിതി റാവു ഹൈദരി, കാജൽ അഗർവാൾ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു റൊമാന്റിക് കോമഡി ചിത്രമായ 'ഹേയ് സിനാമിക'യിലൂടെ കൊറിയോഗ്രാഫർ ബൃന്ദ മാസ്റ്റർ സംവിധായികയായി അരങ്ങേറ്റം കുറിച്ചിരുന്നു.

'ഹേയ് സിനാമിക'യിൽ, കാലാവസ്ഥാ ശാസ്ത്രജ്ഞയായ മൗന (അദിതി) യാഴനുമായി (ദുൽഖർ) പ്രണയത്തിലാകുന്നു. രണ്ട് വർഷങ്ങൾക്ക് ശേഷം അവരുടെ ബന്ധത്തിന് എന്ത് സംഭവിക്കുന്നു എന്നതാണ് പ്രമേയം. മലർവിഴി (കാജൽ) വന്നതിന് ശേഷം കാര്യങ്ങൾ എങ്ങനെ അപ്രതീക്ഷിത വഴിത്തിരിവിലേക്ക് മാറുന്നു എന്നതാണ് കഥയുടെ കാതൽ. ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോയും ചേർന്ന് അസോസിയേറ്റ് പ്രൊഡ്യൂസറായി നിർമ്മിച്ച 'ഹേയ് സിനാമിക'യുടെ സംഗീതം '96' ഫെയിം ഗോവിന്ദ് വസന്തയാണ് നിർവഹിച്ചത്.

സംവിധായകൻ: ഹനു രാഘവപുടി, നിർമ്മാണം: അശ്വിനി ദത്ത്, ബാനർ: സ്വപ്ന സിനിമ, അവതരണം: വൈജയന്തി മൂവീസ്, ഡി.ഒ.പി: പി.എസ്. വിനോദ്, സംഗീത സംവിധായകൻ: വിശാൽ ചന്ദ്രശേഖർ, എഡിറ്റർ: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈൻ: സുനിൽ ബാബു, കലാസംവിധാനം: വൈഷ്ണവി റെഡ്ഡി, അലി തോട്സ്, കോസ്റ്റ്യൂം ഡിസൈനർ: ശീതൾ ശർമ്മ, പി.ആർ.ഒ.: ആതിര ദിൽജിത്.

Summary: Here is a lyrical song from Dulquer Salmaan movie Sita Ramam, featuring Mrunal Thakur alongside

First published:

Tags: Dulquer salmaan, Sita Ramam