• HOME
  • »
  • NEWS
  • »
  • film
  • »
  • Happy Birthday Sreenath Bhasi | ശ്രീനാഥ് ഭാസിയുടെ ജന്മദിനത്തിന് പുതിയ ചിത്രം 'ദുനിയാവിന്റെ ഒരറ്റത്ത്' നിന്നും ആശംസാ വീഡിയോ

Happy Birthday Sreenath Bhasi | ശ്രീനാഥ് ഭാസിയുടെ ജന്മദിനത്തിന് പുതിയ ചിത്രം 'ദുനിയാവിന്റെ ഒരറ്റത്ത്' നിന്നും ആശംസാ വീഡിയോ

ശ്രീനാഥ് ഭാസി, സുധി കോപ്പ, അനു സിതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദുനിയാവിന്റെ ഒരറ്റത്ത്'

ശ്രീനാഥ് ഭാസി

ശ്രീനാഥ് ഭാസി

  • Share this:
    യുവ നടൻ ശ്രീനാഥ് ഭാസിയുടെ ജന്മദിനത്തോടനുബന്ധിച്ച് പുതിയ ചിത്രമായ 'ദുനിയാവിന്റെ ഒരറ്റത്ത്' എന്ന തന്റെ പുതിയ ചിത്രത്തിന്റെ ടീമിനു വേണ്ടി സംവിധായകൻ ടോം ഇമ്മട്ടി ജന്മദിനാശംസയുടെ സ്പെഷ്യൽ വീഡിയോ പുറത്തിറക്കി. ശ്രീനാഥ് ഭാസി, സുധി കോപ്പ, അനു സിതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദുനിയാവിന്റെ ഒരറ്റത്ത്'.

    സംഗീതം- അനുരാഗ് റാം, ഗായകൻ-ഷഹബാസ് അമൻ.

    സ്റ്റോറീസ് ആന്റ് തോട്ട്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലിന്റോ തോമസ്സ്, പ്രിന്‍സ് ഹുസെെന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനേഷ്‌ മാധവൻ നിര്‍വ്വഹിക്കുന്നു. സഫീര്‍ റുമാനി, പ്രശാന്ത് മുരളി എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു.

    കോ പ്രൊഡ്യുസര്‍- സ്നേഹ നായര്‍, എക്സിക്യൂട്ടീവ് പ്രാെഡ്യുസര്‍- ഗോകുല്‍ നാഥ് ജി., പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജോബ് ജോര്‍ജ്ജ്, വാർത്താ പ്രചരണം-എ. എസ്. ദിനേശ്.

    2020ലെ ലോക്ക്ഡൗണിന് തൊട്ടു മുൻപായി തിയേറ്ററുകളിലെത്തിയ 'കപ്പേള'യാണ് ശ്രീനാഥ് ഭാസിയുടെ ഏറ്റവും പുതിയ ചിത്രം. ഇതിൽ അന്നാ ബെന്നായിരുന്നു നായിക. ഇതേ ചിത്രം തന്നെയാണ് ഏറ്റവും അടുത്തു റിലീസായ സുധി കോപ്പ വേഷമിട്ട സിനിമയും.

    കപ്പേളക്ക് ശേഷം ശ്രീനാഥ് ഭാസിയും സുധി കോപ്പയും ഒന്നിച്ച് വേഷമിടുന്ന ചിത്രമാണ് 'ദുനിയാവിന്റെ ഒരറ്റത്ത്'.

    2019ൽ പുറത്തിറങ്ങിയ 'ഉണ്ട', 'വാരിക്കുഴിയിലെ കൊലപാതകം', 'ജോസഫ്' സിനിമകളിൽ സുധി കോപ്പ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 'ലവ്' എന്ന സിനിമയിലും സുധി കോപ്പയുടെ കഥാപാത്രം ശ്രദ്ധേയമായിരുന്നു.



    Summary: A new video from the movie Duniyavinte Orattathu has been released on account of the birthday of lead actor Sreenath Bhasi. The film has Sudhi Koppa and Anu Sithara in major roles other than Bhasi

    Also read: യുവ നായകന്മാർ പോലും കയ്യടിച്ചു; മമ്മുക്കയ്ക്ക് പ്രായം 70 ആകാറായത് വിശ്വസിക്കാനാവാതെ ആരാധകർ

    നാല് മാസങ്ങൾ കൂടി കഴിഞ്ഞാൽ 70 വയസ്സ് തികയുന്ന ആള് തന്നെയാണോ ഇതെന്ന് ഈ ചിത്രം കണ്ടവർ ചോദിക്കാതിരിക്കില്ല. മമ്മൂട്ടിക്ക് വയസ്സ് കീഴ്പ്പോട്ടാണോ എന്നാണ് അദ്ദേഹത്തിന്റെ ഓരോ ചിത്രവും പുറത്തിറങ്ങുമ്പോൾ ആരാധകരും പ്രേക്ഷകരും ചോദിക്കുക. അടുത്ത ചിത്രത്തിന്റെ ലുക്ക് ഇതെന്നാണ് സംസാരം. പക്ഷെ യുവ നടന്മാർ പോലും തീപാറുന്ന ഇമോജി കമന്റ് ചെയ്‌തു പോയി.

    രമേഷ് പിഷാരടി, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ എന്നിവരാണ് മമ്മൂട്ടിയുടെ ചിത്രത്തിന് കൈയടിച്ചതു. അടുത്തതായി അമൽ നീരദ് സംവിധാനം ചെയ്യുന്ന 'ഭീഷ്മപർവം' എന്ന ചിത്രത്തിലാണ് മമ്മുക്ക വേഷമിടുക. കൃത്യമായി വ്യായാമം ചെയ്യുക മാത്രമല്ല, യുവത്വം തുളുമ്പുന്ന ഈ ലുക്കിന് പിന്നിൽ കൃത്യമായ ഭക്ഷണ ക്രമീകരണങ്ങളുമുണ്ട്.
    Published by:user_57
    First published: