ആസിഫ് അലി, രജിഷ വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'എല്ലാം ശരിയാകും' എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി.
ബി.കെ. ഹരിനാരായണൻ എഴുതി, ഔസേപ്പച്ചൻ സംഗീതം പകർന്ന് സിത്താര കൃഷ്ണകുമാർ ആലപിച്ച ആലപിച്ച 'ഇല പെയ്ത് മൂടുമീ...' എന്ന ഗാനമാണ് റിലീസാക്കിയത്.
പ്രശസ്ത സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ സംഗീതം പകരുന്ന ഇരുനൂറാമത്തെ സിനിമയാണ് 'എല്ലാം ശരിയാകും' എന്ന പ്രത്യേകത കൂടിയുണ്ട്.
സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്റണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയലവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തോമസ്സ് തിരുവല്ല ഫിലിംസ്, ഡോക്ടര്‍ പോള്‍സ് എന്റര്‍ടെയിന്‍മെന്റ് എന്നിവയുടെ ബാനറില്‍ തോമസ് തിരുവല്ല, ഡോക്ടര്‍ പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് നായര്‍ നിര്‍വ്വഹിക്കുന്നു.
പാരിസ് മുഹമ്മദ് തിരക്കഥയും സംഭാഷണവും എഴുതുന്നു. ബി.കെ. ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു.
എഡിറ്റര്‍- സൂരജ് ഇ.എസ്., പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് പൂങ്കുന്നം, കല- ദിലീപ് നാഥ്, മേക്കപ്പ്- റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം- നിസ്സാര്‍ റഹ്മത്ത്, സ്റ്റില്‍സ്- ലിബിസണ്‍ ഗോപി, ഡിസൈന്‍- റോസ് മേരി ലിലു, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് ഭാസ്‌ക്കര്‍, ഡിബിന്‍ ദേവ്, അസിസ്റ്റന്റ് ഡയറക്ടര്‍- ഷാബില്‍ ,സിന്റോ സണ്ണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിങ്ങാലക്കുട, പ്രൊഡക്ഷന്‍ മാനേജര്‍ അനീഷ് നന്ദിപുലം.
സത്യം ഓഡിയോസാണ് ഗാനങ്ങള്‍ അവതരിപ്പിക്കുന്നത്. നവംമ്പര്‍ 19ന് സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ് 'എല്ലാം ശരിയാകും' തിയെറ്ററിലെത്തിക്കുന്നു. വാര്‍ത്താ പ്രചരണം എ.എസ്. ദിനേശ്.
Also read: തിരുവിതാംകൂർ രാജ്ഞിയായി പൂനം ബജ്‌വ; പത്തൊമ്പതാംനൂറ്റാണ്ടിന്റെ ക്യാരക്റ്റർ പോസ്റ്റർ
പത്തൊമ്പതാം നൂറ്റാണ്ടിൻെറ പന്ത്രണ്ടാമത്തെ ക്യാരക്ടർ പോസ്റ്റർ റിലീസായി. പൂനം ബജ്‌വ അവതരിപ്പിക്കുന്ന ബുദ്ധിമതിയും, സുന്ദരിയും, ആരെയും ആകർഷിക്കുന്ന വ്യക്തിത്വവുമുള്ള തിരുവിതാംകൂർ രാജ്ഞിയുടെതാണ് ഈ പോസ്റ്റർ.
തിരുവിതാംകൂറിന്റെ ചരിത്രത്തിൽ മഹാറാണിപ്പട്ടം അലങ്കരിച്ചിട്ടുള്ളവർ നാലു പേരാണ്; 1677-ൽ ഉമയമ്മറാണി, 1810ൽ റാണി ഗൗരി ലഷ്മിഭായി, 1815ൽ റാണി ഗൗരി പാർവ്വതി ഭായി, 1924ൽ റാണി സേതു ലഷ്മിഭായി എന്നിവരാണവർ.
അടിമക്കച്ചവടം നിർത്തലാക്കിയതും മാറുമറയ്ക്കാൻ അർഹതയില്ലാതിരുന്ന ഈഴവർ തൊട്ടു താഴോട്ടുള്ള വിഭാഗത്തിലെ സ്ത്രീകൾക്ക് മാറുമറച്ചു നടക്കാമെന്നുള്ള വിളംബരം ഇറക്കിയതും റാണി ഗൗരി ലഷ്മിഭായിയുടെ കാലത്തായിരുന്നു. തിരുവിതാംകൂറിന്റെ മഹാറാണിമാർ പ്രബലരായ ഭരണകർത്താക്കളായിരുന്നു എന്നു തെളിയിക്കുന്നതാണ് അവർ പുറപ്പെടുവിച്ച ഇത്തരം ഉത്തരവുകൾ.
പക്ഷേ ഭരണകർത്താക്കൾ ഉത്തരവിട്ടാലും അതു നടപ്പാക്കേണ്ട പ്രമുഖരായ ഉദ്യോഗസ്ഥരും അവരെ നിലനിർത്തിയിരുന്ന പ്രമാണിമാരും മാടമ്പിമാരും ഈ വിളംബരങ്ങളെ ഒക്കെ അവഗണിച്ചുകൊണ്ട് നീതിരഹിതമായ കീഴ്വഴക്കങ്ങൾ തുടർന്നു കൊണ്ടേയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.