ജയസൂര്യ (Jayasurya), ആത്മീയ, ദൃശ്യ രഘുനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഭിജിത്ത് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജോണ്‍ ലൂഥർ' (John Luther) എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് ഷാന്‍ റഹ്മാന് സംഗീതം പകര്‍ന്ന് നജീം അര്‍ഷാദ്, നാരായണി ഗോപന് എന്നിവര്‍ ആലപിച്ച 'ഒരു നാളിതാ പുലരുന്നു മേലെ...' എന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് മനോരമ മ്യൂസിക്ക് സോംഗ്സന്റെ യൂട്യൂബ് ചാനലിലൂടെ റിലീസായത്.
ദീപക് പരമ്പോൽ, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ്സ് പി മാത്യു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗ്ഗീസ്സ് രാജ് നിര്‍വ്വഹിക്കുന്നു.
കോ പ്രൊഡ്യുസര്‍- ക്രിസ്റ്റീന തോമസ്സ്, സംഗീതം- ഷാന്‍ റഹ്മാന്, എഡിറ്റിംങ്- പ്രവീണ്‍ പ്രഭാകര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രവീണ്‍ ബി. മേനോന്, കല- അജയ് മങ്ങാട്, മേക്കപ്പ്- ലിബിന് മോഹനന്, വസ്ത്രാലങ്കാരം- സമീറ സനീഷ്, ജയസൂര്യ കോസ്റ്റ്യൂം- സരിത ജയസൂര്യ, സ്റ്റില്‍സ്- നവീന്‍ മുരളി, സൗണ്ട്- വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജിബിന്‍ ജോണ്‍, ആക്ഷന്‍- ഫീനിക്സ് പ്രഭു, പരസ്യകല- ആനന്ദ് രാജേന്ദ്രന്, വിതരണം- സെഞ്ച്വറി റിലീസ്, പി.ആര്.ഒ.- എ.എസ്. ദിനേശ്.
Also read: അമ്മയുടെ തോളൊപ്പമെത്തിയ ആരാധ്യ; കാൻ ചലച്ചിത്ര മേളയ്ക്ക് പോകുന്ന ബച്ചൻ കുടുംബത്തിന്റെ വീഡിയോ വൈറൽഇനി കാൻ ചലച്ചിത്രമേളയുടെ സമയമാണ്. മെയ് 17 മുതൽ മെയ് 28 വരെ നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ നിരവധി ബോളിവുഡ് താരങ്ങൾ പങ്കെടുക്കും. ഐശ്വര്യ റായ് ബച്ചൻ (Aishwarya Rai Bachchan), ദീപിക പദുക്കോൺ, ഹിന ഖാൻ, പൂജാ ഹെഗ്ഡെ, അദിതി റാവു ഹൈദരി, നയൻതാര എന്നിവരും ഈ പട്ടികയിൽ ഉൾപ്പെടുന്നു. ദീപിക ഇതിനകം കാനിലെത്തിയപ്പോൾ, അഭിഷേക് ബച്ചനും അവരുടെ മകൾ ആരാധ്യ ബച്ചനുമൊപ്പം ഐശ്വര്യ ചലച്ചിത്രമേളയിലേക്ക് പോകുന്നത് കണ്ടു.
ചൊവ്വാഴ്ച പുലർച്ചെ, മുംബൈ വിമാനത്താവളത്തിൽ കുടുംബം ഫോട്ടോഗ്രാഫർമാരുടെ കണ്ണിൽപ്പെട്ടു. യാത്രയ്ക്കായി ഐശ്വര്യ കറുത്ത നിറത്തിലുള്ള എൻസെംബിൾ ധരിച്ചു. ആരാധ്യ പിങ്ക് നിറത്തിലുള്ള ഹൂഡിയും ഒരു ജോടി ഡെനിം പാന്റും ആണ് അണിഞ്ഞത്. നെറ്റിയിൽ നീളൻ തൊടുകുറിയുമായി അഭിഷേക്, നീല ഹൂഡിയും ഒരു ജോഡി ഡെനിം പാന്റും ധരിച്ചെത്തി.
ആരാധ്യയെ ചേർത്തുപിടിച്ച് ഐശ്വര്യ ക്യാമറകൾക്ക് മുന്നിൽ പോസ് ചെയ്തു. ഇവരുടെ വരവിന്റെ വീഡിയോ ഒരു പാപ്പരാസി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ആരാധകർ കമന്റ്സ് സെക്ഷനിലെത്തി ഐശ്വര്യയെയും അഭിഷേകിനെയും സ്നേഹം കൊണ്ട് പൊതിയുക മാത്രമല്ല ചെയ്തത്, അവരുടെ മകൾ ആരാധ്യയെ പ്രശംസിക്കുകയും ചെയ്തു. ഒരു ആരാധകൻ അവരെ 'സുന്ദരി' എന്ന് വിളിച്ചപ്പോൾ, മകൾ എത്ര വേഗത്തിൽ വളർന്നുവെന്ന് മറ്റൊരാൾ ആശ്ചര്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.