HOME » NEWS » Film » MOVIES NEW SONG FROM JOE JOHN CHACKO MOVIE CHIRI

Chiri movie | മധുരപതിനേഴുകാരി... ഗാനവുമായി 'ചിരി'; ചിത്രം ഡിജിറ്റൽ റിലീസിന് തയാറെടുക്കുന്നു

New song from Joe John Chacko movie Chiri | മാര്‍ച്ച് 26ന് 'ചിരി' പ്രെെം റീല്‍സ് റിലീസ് ചെയ്യുന്നതാണ്

News18 Malayalam | news18-malayalam
Updated: March 22, 2021, 6:23 AM IST
Chiri movie | മധുരപതിനേഴുകാരി... ഗാനവുമായി 'ചിരി'; ചിത്രം ഡിജിറ്റൽ റിലീസിന് തയാറെടുക്കുന്നു
ഗാനരംഗം
  • Share this:
ജോ ജോണ്‍ ചാക്കോ, അനീഷ് ഗോപാല്‍, കെവിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോസഫ് പി. കൃഷ്ണ സംവിധാനം ചെയ്യുന്ന 'ചിരി' എന്ന ചിത്രത്തിലെ വിഡീയോ ഗാനം പുറത്തിറങ്ങി.

വിനായക് ശശികുമാര്‍ എഴുതി പ്രിന്‍സ് ജോര്‍ജ്ജ് സംഗീതം പകര്‍ന്ന് കാര്‍ത്തിക്, ഷാരോണ്‍ ജോസഫ് എന്നിവര്‍ ആലപിച്ച മധുരപ്പതിനേഴുകാരി.. എന്നു തുടങ്ങുന്ന ഹൃദ്യമായ ഗാനമാണ് റിലീസായത്.

ഡ്രീം ബോക്സ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ മുരളി ഹരിതം നിര്‍മ്മിക്കുന്ന 'ചിരിയില്‍' ശ്രീജിത്ത് രവി, സുനില്‍ സുഖദ, വിശാഖ്, ഹരികൃഷ്ണന്‍, ഹരീഷ് പേങ്ങന്‍, മേഘ സത്യന്‍, ഷെെനി സാറാ, ജയശ്രീ, സനുജ, അനുപ്രഭ, വര്‍ഷ മേനോന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

ക്യാമറ- ജിൻസ്‌ വിന്‍സണ്‍, തിരക്കഥ,സംഭാഷണം- ദേവദാസ്, സംഗീതം-പ്രിന്‍സ്, ജാസി ഗിഫ്റ്റ്. പശ്ചാത്തല സംഗീതം ഫോര്‍ മ്യൂസിക് ഒരുക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, കല- എം. കോയ, മേക്കപ്പ്- റഷീദ് മുഹമ്മദ്, വസ്ത്രാലങ്കാരം- ഷാജി ചാലക്കുടി, സ്റ്റില്‍സ്- ജയപ്രകാശ് അതളൂര്‍, പരസ്യകല- യെല്ലോ ടൂത്ത്, എഡിറ്റര്‍- സൂരജ് ഇ.എസ്., ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിജിത്ത്, പ്രൊഡക്ഷന്‍ മാനേജര്‍- ജാഫര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുഹൈൽ VPL.

സുഹൃത്തിന്റെ ക്ഷണിക്കാത്ത വിവാഹത്തിന് പ്രശ്നക്കാരനായ സഹപാഠി എത്തുമ്പോള്‍ ഉണ്ടാകുന്ന രസകരമായ സംഭവമുഹൂര്‍ത്തങ്ങളാണ് 'ചിരി' എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. മാര്‍ച്ച് 26ന് 'ചിരി' പ്രെെം റീല്‍സ് റിലീസ് ചെയ്യുന്നതാണ്.

Youtube Video


കോവിഡ് കാലത്ത് മാസ്കണിഞ്ഞ സൂപ്പർ ഹീറോ ആയി ‘മിന്നൽ മുരളി'

ടൊവിനോ തോമസ് നായകനായെത്തുന്ന മിന്നൽ മുരളിയുടെ ഔദ്യോഗിക പോസ്റ്റർ പുറത്തിറങ്ങി. മലയാളികളുടെ സ്വന്തം സൂപ്പർ സ്റ്റാർ മോഹൻലാലാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പുറത്തിറക്കിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് സിനിമ ഒരുങ്ങുന്നത്. വിവിധ ഭാഷകളിലെ സിനിമയുടെ പേരുകളും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഗോദ എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകൻ ബേസിൽ ജോസഫും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മിന്നൽ മുരളി.

നാടൻ സൂപ്പര്‍ ഹീറോയായാണ് പോസ്റ്ററിൽ ടൊവിനോയെ അവതരിപ്പിച്ചിരിക്കുന്നത്. സൂപ്പർമാൻ മോഡലിൽ 'മ' ചിഹ്നത്തിലുള്ള വസ്ത്രമണിഞ്ഞ് മാസ്കും ധരിച്ചാണ് പോസ്റ്ററിൽ ടൊവിനോയുള്ളത്. അവഞ്ചേഴ്സ് സീരീസിലെ സൂപ്പര്‍ ഹീറോകളെ ഓർമിപ്പിക്കുന്നതാണ് പോസ്റ്റര്‍. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ സിനിമകള്‍ക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് സിനിമ നിർമിക്കുന്നത്.

Summary: New song from the movie Chiri is out now. The film starring Joe John Chacko in the lead is gearing up for digital release on Prime Reels platform
Published by: user_57
First published: March 22, 2021, 6:23 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories