• HOME
  • »
  • NEWS
  • »
  • film
  • »
  • Major | ഒരു സ്കൂൾകാല പ്രണയവുമായി മേജർ സിനിമയിലെ 'ഓ ഇഷ...' ഗാനം

Major | ഒരു സ്കൂൾകാല പ്രണയവുമായി മേജർ സിനിമയിലെ 'ഓ ഇഷ...' ഗാനം

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് 'മേജർ'. അദിവി ശേഷ് നായകനായെത്തുന്ന ചിത്രം 2022 ജൂൺ 3ന് തിയേറ്ററുകളിൽ എത്തും

ഗാനരംഗം

ഗാനരംഗം

  • Share this:
'മേജർ' (Major movie) എന്ന ചിത്രത്തിലെ 'ഓ ഇഷ...' എന്ന പ്രണയ ഗാനം പുറത്തുവിട്ടു. സ്കൂൾ കാലത്തെ പ്രണയം നായകൻ ഓർമിക്കുന്ന മനോഹര രംഗങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗാനത്തിന് സംഗീതം നൽകിരിക്കുന്നത് ശ്രീചരൺ പഗലയാണ്. വരികൾ എഴുതിയിരിക്കുന്നത് സാം മാത്യു. സൂരജ് സന്തോഷും യാമിനിയും ചേർന്നാണ് ആലാപനം.

പതിനാല് വർഷങ്ങൾക്ക് മുൻപ് ഉണ്ടായ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് 'മേജർ'. അദിവി ശേഷ് നായകനായെത്തുന്ന ചിത്രം 2022 ജൂൺ 3ന് തിയേറ്ററുകളിൽ എത്തും.

അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശശി കിരൺ ടിക്ക സംവിധാനം ചെയ്യുന്നു. നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റർടെയ്ൻമെന്റ്സും സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് നിർമാണം.

2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എൻ.എസ്.ജി. കമാൻഡോയാണ് മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ. പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഭീകരരുടെ വെടിയേറ്റു മരിക്കുന്നത്. സന്ദീപിന്റെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നൽകി ആദരിച്ചിരുന്നു.

ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 26 / 11 മുംബൈ ആക്രമണത്തിൽ ബന്ദിയാക്കപ്പെട്ട ഒരു എൻ.ആർ.ഐയുടെ റോളിൽ ആണ് സായി മഞ്ചരേക്കർ എത്തുന്നത്. അതേസമയം അക്രമണത്തിൽ പെട്ടുപോയ കഥാപാത്രമായാണ് ശോഭിത അഭിനയിക്കുക. പി.ആർ.ഒ.- ആതിര ദിൽജിത്.Also read: അമ്മയുടെ തോളൊപ്പമെത്തിയ ആരാധ്യ; കാൻ ചലച്ചിത്ര മേളയ്ക്ക് പോകുന്ന ബച്ചൻ കുടുംബത്തിന്റെ വീഡിയോ വൈറൽ

ഇനി കാൻ ചലച്ചിത്രമേളയുടെ സമയമാണ്. മെയ് 17 മുതൽ മെയ് 28 വരെ നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ നിരവധി ബോളിവുഡ് താരങ്ങൾ പങ്കെടുക്കും. ഐശ്വര്യ റായ് ബച്ചൻ (Aishwarya Rai Bachchan), ദീപിക പദുക്കോൺ, ഹിന ഖാൻ, പൂജാ ഹെഗ്‌ഡെ, അദിതി റാവു ഹൈദരി, നയൻതാര എന്നിവരും ഈ പട്ടികയിൽ ഉൾപ്പെടുന്നു. ദീപിക ഇതിനകം കാനിലെത്തിയപ്പോൾ, അഭിഷേക് ബച്ചനും അവരുടെ മകൾ ആരാധ്യ ബച്ചനുമൊപ്പം ഐശ്വര്യ ചലച്ചിത്രമേളയിലേക്ക് പോകുന്നത് കണ്ടു.

ചൊവ്വാഴ്ച പുലർച്ചെ, മുംബൈ വിമാനത്താവളത്തിൽ കുടുംബം ഫോട്ടോഗ്രാഫർമാരുടെ കണ്ണിൽപ്പെട്ടു. യാത്രയ്‌ക്കായി ഐശ്വര്യ കറുത്ത നിറത്തിലുള്ള എൻസെംബിൾ ധരിച്ചു. ആരാധ്യ പിങ്ക് നിറത്തിലുള്ള ഹൂഡിയും ഒരു ജോടി ഡെനിം പാന്റും ആണ് അണിഞ്ഞത്. നെറ്റിയിൽ നീളൻ തൊടുകുറിയുമായി അഭിഷേക്, നീല ഹൂഡിയും ഒരു ജോഡി ഡെനിം പാന്റും ധരിച്ചെത്തി.

ആരാധ്യയെ ചേർത്തുപിടിച്ച് ഐശ്വര്യ ക്യാമറകൾക്ക് മുന്നിൽ പോസ് ചെയ്തു. ഇവരുടെ വരവിന്റെ വീഡിയോ ഒരു പാപ്പരാസി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ആരാധകർ കമന്റ്‌സ് സെക്ഷനിലെത്തി ഐശ്വര്യയെയും അഭിഷേകിനെയും സ്‌നേഹം കൊണ്ട് പൊതിയുക മാത്രമല്ല ചെയ്തത്, അവരുടെ മകൾ ആരാധ്യയെ പ്രശംസിക്കുകയും ചെയ്തു. ഒരു ആരാധകൻ അവരെ 'സുന്ദരി' എന്ന് വിളിച്ചപ്പോൾ, മകൾ എത്ര വേഗത്തിൽ വളർന്നുവെന്ന് മറ്റൊരാൾ ആശ്ചര്യപ്പെട്ടു.
Published by:user_57
First published: