നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Meow| സൗബിൻ ഷാഹിറും മംമ്ത മോഹൻദാസും; 'മ്യാവു' സിനിമയിലെ ഹിജാബി ഗാനം പുറത്തിറങ്ങി

    Meow| സൗബിൻ ഷാഹിറും മംമ്ത മോഹൻദാസും; 'മ്യാവു' സിനിമയിലെ ഹിജാബി ഗാനം പുറത്തിറങ്ങി

    New song from Meow movie is here | 'ഹിജാബി' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്

    മ്യാവു

    മ്യാവു

    • Share this:
      ലാല്‍ ജോസും (Laljose) സൗബിൻ ഷാഹിറും (Soubin Shahir) മംമ്ത മോഹൻദാസും (Mamta Mohandas) ഒന്നിക്കുന്ന ചിത്രം 'മ്യാവൂ'വിലെ (Meow) ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. സൗബിൻ ഷാഹിറും മംമ്ത മോഹൻദാസുമാണ് ഈ ഗാനത്തിലെ അഭിനേതാക്കൾ. 'ഹിജാബി' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഗാനത്തെക്കുറിച്ച് സംവിധായകൻ ലാൽ ജോസ് പറഞ്ഞ വാക്കുകൾ: "മ്യാവുവിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ട് ഇതാ. പുതുതലമുറയിലെ ഏറ്റവും ശ്രദ്ധേയനായ ജസ്റ്റിൻ വർഗ്ഗീസിന്റെ Justin Varghese സംഗീതം. സുഹൈൽ കോയയുടെ വരികൾ. പാടിയത് അദീഫ് മുഹമ്മദ്."

      തിയെറ്റർ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് 'മ്യാവു'. ക്രിസ്മസ് റിലീസായി ചിത്രം ഡിസംബർ 24ന് തിയെറ്ററുകളിലെത്തുമെന്ന് സംവിധായകൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെയാണ് മ്യാവൂ സെന്‍സര്‍ ചെയ്തത്.

      ഡോക്ടർ ഇഖ്ബാൽ കുറ്റിപ്പുറം എഴുതി ലാൽജോസ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യൻ എന്നീ മറ്റു മൂന്നു ചിത്രങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. ഇതിൽ അറബിക്കഥ, ഡയമണ്ട് നെക്ലേസ് എന്നീ ചിത്രങ്ങളേപ്പോലെ ഗൾഫ് പശ്ചാത്തലത്തിലാണ് മ്യാവൂ വരുന്നത്. ചിത്രത്തില്‍ ഒരു പൂച്ചയും പ്രധാനവേഷത്തിലെത്തുന്നു. സലിംകുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം രണ്ടു കുട്ടികളും സിനിമയിലുണ്ട്. ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. യുഎഇയിലാണ്​ സിനിമ ചിത്രീകരിച്ചത്.

      തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്​മല്‍ ബാബു നിര്‍വഹിക്കും. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം പകരും. ലൈന്‍ പ്രൊഡ്യുസര്‍- വിനോദ് ഷൊര്‍ണ്ണൂര്‍, കല- അജയന്‍ മങ്ങാട്. മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസൈൻ- സമീറ സനീഷ്, സ്റ്റില്‍സ്-ജയപ്രകാശ് പയ്യന്നൂര്‍, എഡിറ്റര്‍- രഞ്ജന്‍ എബ്രാഹം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രഘുരാമ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രഞ്ജിത്​ കരുണാകരന്‍. എല്‍ ജെ ഫിലിംസാണ് സിനിമ തിയെറ്ററിലെത്തിക്കുന്നത്.








      View this post on Instagram






      A post shared by laljose (@laljosemechery)






      Also read: ഉര്‍വ്വശിയും സൗബിന്‍ ഷാഹിറും ഒന്നിക്കുന്ന 'പോലീസുകാരന്റെ മരണം'; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

      നവാഗതയായ രമ്യ അരവിന്ദ് സംവിധാനം ചെയ്യുന്ന 'ഒരു പോലീസുകാരന്റെ മരണം' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍  മമ്മൂട്ടി പുറത്തിറക്കി. വൈശാഖ് സിനിമാസിന്റേയും, റയല്‍ ക്രിയേഷന്‍സിന്റെയും ബാനറില്‍ വൈശാഖ് രാജന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉര്‍വശി, സൗബിന്‍ ഷാഹീര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

      2009 മുതല്‍ ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ ശ്യാമപ്രസാദിന്റെ സഹ സംവിധായക ആയിരുന്നു രമ്യ. ഋതു, ഇലക്ട്ര, അരികെ, ഇംഗ്ലീഷ്, ആര്‍ട്ടിസ്റ്റ് എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

      അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ചീഫ് അസ്സോസിയേറ്റും ആയിരുന്നു രമ്യ. ബിനു പപ്പു, കോട്ടയം രമേഷ്, തെസ്‌നി ഖാന്‍, മുത്തുമണി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
      Published by:user_57
      First published:
      )}