• HOME
 • »
 • NEWS
 • »
 • film
 • »
 • Pathonpatham Noottandu | മയിൽപ്പീലി അഴകുമായി ദീപ്തി സതി; പത്തൊൻപതാം നൂറ്റാണ്ടിലെ രണ്ടാമത്തെ ഗാനം കേൾക്കാം

Pathonpatham Noottandu | മയിൽപ്പീലി അഴകുമായി ദീപ്തി സതി; പത്തൊൻപതാം നൂറ്റാണ്ടിലെ രണ്ടാമത്തെ ഗാനം കേൾക്കാം

മൃദുല വാര്യർ, ഹരിശങ്കർ എന്നിവരാണ് പാടിയത്

പത്തൊൻപതാം നൂറ്റാണ്ട്

പത്തൊൻപതാം നൂറ്റാണ്ട്

 • Last Updated :
 • Share this:
  ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ വിനയൻ (Vinayan) സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സിനിമ 'പത്തൊൻപതാം നൂറ്റാണ്ടിലെ' (Pathonpatham Noottandu) രണ്ടാം ഗാനം പുറത്തിറങ്ങി. റഫീഖ് അഹമ്മദ് എഴുതി, എം. ജയചന്ദ്രൻ സംഗീതം പകർന്ന 'മയിൽപ്പീലി ഇളകുന്നു കണ്ണാ...' എന്ന ഗാനമാണ് പുറത്തിറക്കിയത്. ഗോകുലം ഗോപാലൻ നിർമ്മിച്ച ചിത്രത്തിൽ സിജു വിൽസനാണ് ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ചരിത്രപുരുഷനെ അവതരിപ്പിക്കുന്നത്.

  മൃദുല വാര്യർ, ഹരിശങ്കർ എന്നിവരാണ് പാടിയിരിക്കുന്നത്. നേരത്തെ ഇറങ്ങിയ പൂതപ്പാട്ടും ശ്രദ്ധ നേടിയിരുന്നു. ചിത്രം സെപ്റ്റംബർ 8നാണ് റിലീസ്.  സംവിധായകൻ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമ്മാതാക്കൾ വി.സി. പ്രവീൺ, ബൈജു ​ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ​ഗോപാലൻ, വിഷ്ണു വിനയൻ, ടിനിടോം , ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.

  2020 സെപ്റ്റംബർ മാസത്തിലാണ് ചിത്രം പ്രഖ്യാപിക്കുന്നത്. 'വർഷങ്ങളായുള്ള ചർച്ചയ്ക്കും, വായനയ്ക്കും, വിശകലനങ്ങൾക്കും ശേഷം പത്തൊമ്പതാം നുറ്റാണ്ടിലെ തിരുവിതാംകൂറിൻറെ അമ്പരപ്പിക്കുന്ന ഇതിഹാസം അഭ്രപാളികളിലെത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു എന്ന സന്തോഷവാർത്ത ഇവിടെ അറിയിക്കട്ടെ' എന്ന് പറഞ്ഞുകൊണ്ടാണ് വിനയൻ സിനിമ പ്രഖ്യാപനം നടത്തിയത്.

  പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സം​ഗീതം ഒരുക്കിയത് തമിഴിലെ പ്രമുഖ സം​ഗീതജ്ഞൻ സന്തോഷ് നാരായണനാണ്. ഷാജി കുമാർ ഛായാ​ഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സുപ്രീം സുന്ദർ, രാജശേഖർ, മാഫിയാ ശശി എന്നിവർ ഒരുക്കിയ സംഘട്ടന രം​ഗങ്ങൾ സിനിമയുടെ പ്രത്യേകതയാണ്. പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ. അജയൻ ചാലിശ്ശേരി കലാ സംവിധാനവും പട്ടണം റഷീദ് മേക്കപ്പും നിർവഹിച്ചിരിക്കുന്നു. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. പ്രൊഡക്ഷൻ കണ്ട്രോളർ : രാജൻ ഫിലിപ്പ്, പി.ആർ.ഒ.- എ.എസ്. ദിനേശ്, മഞ്ജു ഗോപിനാഥ്, പിആർ‍ ആന്റ് മാർക്കറ്റിം​ഗ് : കണ്ടന്റ് ഫാക്ടറി.

  Summary: Second song from Malayalam period-drama Pathonpatham Noottandu directed by Vinayan has been out on YouTube. Siju Wilson essays the titular role of Arattupuzha Velayudha Panicker, a warrior from yesteryear Travancore. Fresh face Kayadu Lohar is the lady lead. The plot is centered around the oppression and social injustice prevailed in the past and mass protest launched by the commoners
  Published by:user_57
  First published: