നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ഞാനാണ് നാടുവാഴി'; ഷെയ്ൻ നിഗമിന്റെ ഗാനം പുറത്തിറങ്ങി

  'ഞാനാണ് നാടുവാഴി'; ഷെയ്ൻ നിഗമിന്റെ ഗാനം പുറത്തിറങ്ങി

  New song from Shane Nigam movie is out | ക്യാപ്റ്റൻ രാജുവിന്റെ അവസാനത്തെ ചിത്രമെന്ന പ്രത്യേകത കൂടി വലിയ പെരുന്നാളിനുണ്ട്

  ഷെയ്ൻ നിഗം

  ഷെയ്ൻ നിഗം

  • Share this:
   ഷെയിൻ നിഗം നായകനായ വലിയപെരുന്നാളിലെ 'ഞാനാണ് നാടുവാഴി' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. റെക്സ് വിജയന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷും ഇമാം മജ്‌ബൂറുമാണ്. വരികൾ മസ്താൻ കെ.വി. അബൂബക്കർ.

   വലിയ പെരുന്നാൾ ക്രിസ്‌മസിന്‌ പ്രദർശനത്തിനെത്തും. മാജിക് മൗണ്ടൻ സിനിമാസിന്റെ ബാനറിൽ മോനിഷ രാജീവ് നിർമ്മിച്ചിരിക്കുന്ന ചിത്രം അൻവർ റഷീദ് അവതരിപ്പിക്കുന്നു. ഒട്ടേറെ പുതുമകളും താരങ്ങളും ആയി പ്രേക്ഷകരിലേക്ക് എത്തുന്ന വലിയ പെരുന്നാൾ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഡിമൽ ഡെന്നിസ് ആണ്. ഡിമൽ ഡെന്നിസും തസ്രീക് അബ്ദുൽ സലാമും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്.

   ഫോർട്ട് കൊച്ചി മട്ടാഞ്ചേരിയിൽ ജീവിക്കുന്ന ഒരു പിടി ആളുകളും, അവരുടെ ഇടയിലെ സങ്കീർണമായ ബന്ധങ്ങളും, ദൈനം ദിന ജീവിതത്തിലെ അപ്രതീക്ഷിതമായ സംഭവ വികാസങ്ങളും ആണ് വലിയപെരുന്നാളിന്റെ പ്രധാന പ്രമേയം. മൺമറഞ്ഞു പോയ ക്യാപ്റ്റൻ രാജുവിന്റെ അവസാനത്തെ ചിത്രമെന്ന പ്രത്യേകത കൂടി വലിയ പെരുന്നാളിനുണ്ട്.

   First published:
   )}