• HOME
  • »
  • NEWS
  • »
  • film
  • »
  • RRR | കൊമുരം ഭീമനോ... രാജമൗലിയുടെ RRRലെ ഗാനം പുറത്തിറങ്ങി

RRR | കൊമുരം ഭീമനോ... രാജമൗലിയുടെ RRRലെ ഗാനം പുറത്തിറങ്ങി

New song from Rajamouli movie RRR is out | ജനുവരി ഏഴിന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രമാണ് RRR

RRR

RRR

  • Share this:
    ബിഗ് ബജറ്റ് ചിത്രം RRRലെ കൊമുരം ഭീമനോ... എന്ന ഗാനം പുറത്തിറങ്ങി. എൻടിആർ (NTR), രാം ചരൺ (Ram Charan), കാലഭൈരവ എന്നിവരുടെ വീഡിയോ ഗാനം പാടിയത് കാലഭൈരവയും വരികൾ രചിച്ചത് മങ്കൊമ്പ് ഗോപാലകൃഷ്ണനുമാണ്. സംഗീതം: മരഗധമണി.

    ബാഹുബലിക്ക് ശേഷം എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് RRR. 2022 ജനുവരി ഏഴിന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രമാണ് RRR.

    തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം എത്തുക. മലയാളം ഭാഷയിലെ ചിത്രത്തിന് വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കര്‍, യാസിന്‍ നിസാര്‍ എന്നിവര്‍ ചേര്‍ന്നാണ്. മരഗതമണിയാണ് മലയാളം ചിത്രത്തിന്റെ സംഗീത സംവിധായകന്‍. മലയാളം ഭാഷയിലെ ചിത്രത്തിലെ ഗാനരചന നിര്‍വഹിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ആണ്.

    450 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രാംചരണും ജൂനിയര്‍ എന്‍ ടി ആറും പ്രധാന വേഷത്തിലെത്തുന്നു, 1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരണ്‍), കൊമുരം ഭീം (ജൂനിയര്‍ എന്‍ടിആര്‍) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവര്‍.



    ബാഹുബലിയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് ഈ സിനിമയുടെ പിന്നിലും. ഛായാഗ്രഹണം: കെ.കെ. സെന്തില്‍കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: സാബു സിറില്‍, കഥ: വി. വിജയേന്ദ്ര പ്രസാദ്, സംഗീതം: കീരവാണി, വിഎഫ്എക്സ് വി: ശ്രീനിവാസ് മോഹന്‍, എഡിറ്റിങ്: ശ്രീകര്‍ പ്രസാദ്, കോസ്റ്റ്യൂം: രാമ രാജമൗലി.

    ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാം ചരണിന്റെ നായികയായി ആലിയ ഭട്ട് ആണ് എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് നടന്‍ സമുദ്രക്കനി, ശ്രീയ ശരണ്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

    റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. ഡിജിറ്റല്‍ സാറ്റ്ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്.

    Summary:  Komuram Bheemano Malayalam Music Video ft. featuring NTR, Ram Charan, Kaala Bhairava from RRR movie is out now. The song is set to tune by Maragadhamani. S.S. Rajamouli directing big budget movie is slated for a massive release on January 7
    Published by:user_57
    First published: